For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരുന്തിന് മുകളില്‍ പറക്കും ഷൈലോക്ക്! ഇല്ലെങ്കില്‍ ഈ പണി നിര്‍ത്തുമെന്ന് ജോബി ജോര്‍ജിന്റെ വെല്ലുവിളി!

|
Mammootty's Shylock : മമ്മൂക്കയുടെ ഷൈലോക്ക് പരുന്തിന് മേലെ പറക്കും | FilmiBeat Malayalam

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. തുടക്കം മുതലേ തന്നെ പല സിനിമകളും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുമുണ്ട്. എല്ലാ തരത്തിലുമുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ച് മുന്നേറുകയാണ് താരങ്ങള്‍. മമ്മൂട്ടി നായകനായെത്തുന്നു എന്നറിയുമ്പോള്‍ത്തന്നെ സിനിമകള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. ചരിത്ര പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന ചിത്രമുള്‍പ്പടെ നിരവധി സിനിമകളാണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. അജയ് വാസുദേവും മമ്മൂട്ടിയും വീണ്ടും ഒരുമിച്ചെത്തുന്ന ചിത്രമായ ഷൈലോക്കിന്റെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്.

പതിവില്‍ നിന്നും വ്യത്യസ്തമായ രൂപഭാവവുമായാണ് മെഗാസ്റ്റാര്‍ ഈ ചിത്രത്തിലെത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകള്‍ തുടക്കം മുതലേ തന്നെ പുറത്തുവന്നിരുന്നു. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഷൈലോക്കിനായി ഒരുമിച്ചിരിക്കുകയാണ് അജയ് വാസുദേവും മമ്മൂട്ടിയും. ഇടവേള അവസാനിപ്പിച്ച് ഈ ചിത്രത്തിലൂടെ മീന തിരിച്ചെത്തുകയാണ്. തമിഴകത്തിന്റെ പ്രിയ താരങ്ങളിലൊരാളായ രാജ് കിരണ്‍ ഈ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറുകയാണ്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി മാറിയിരുന്നു. അതിനിടയിലാണ് പരുന്തിന്റെ അവസ്ഥയാവുമോ ചിത്രത്തിന് എന്ന തരത്തിലുള്ള കമന്റുകളും ഉയര്‍ന്നത്.

മമ്മൂട്ടിയെ കണ്ട സന്തോഷത്തില്‍ കാവ്യ മാധവന്‍! ഒപ്പം ദിലീപും! ഇത്തവണത്തെ ആഘോഷ പരിപാടി ഇതായിരുന്നു!

ഷൈലോക്ക് എന്ന പേരിന് പിന്നിലെ കാരണത്തെക്കുറിച്ചായിരുന്നു ആരാധകര്‍ ചോദിച്ചത്. കഴുത്തറപ്പന്‍ പലിശക്കാരനായി അഭിനയിക്കുന്നതിനാലാണ് ചിത്രത്തിന് ഇങ്ങനെയൊരു പേര് നല്‍കിയതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ഇതുവരെ കാണാത്ത രൂപഭാവത്തിലാണ് താരം എത്തുന്നത്. സിനിമയുടെ പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ പുറത്തുവന്നതിന് പിന്നാലെയായാണ് പരുന്തിലെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞ് ഒരാള്‍ എത്തിയത്. ക്രിസ്മസ് റിലീസായി സിനിമ എത്തുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പരുന്ത് എന്ന ചിത്രത്തില്‍ പലിശക്കാരന്റെ വേഷത്തിലായിരുന്നു മെഗാസ്റ്റാര്‍ എത്തിയത്.

സിനിമ സൂപ്പര്‍ ഹിറ്റായി മാറുമെന്ന കമന്റുമായാണ് ഒരു ആരാധകന്‍ എത്തിയത്. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് മമ്മൂട്ടിയുടെ സ്ഥാനം. പരുന്തില്‍ മമ്മൂട്ടി പലിശക്കാരനായാണ് എത്തിയതെന്നും അത് ബോക്‌സോഫീസില്‍ ഒരു ചലനവും ഉണ്ടാക്കാതെ പോയ സിനിമയായി മാറിയെന്നുമായിരുന്നു ഒരാളുടെ കമന്റ്. അതിനിടയിലാണ് ഈ സിനിമ പരുന്തിന് മുകളില്‍ പറക്കുമെന്നും ഇല്ലെങ്കില്‍ താന്‍ ഈ പണി നിര്‍ത്തുമെന്നും പറഞ്ഞ് നിര്‍മ്മാതാവ് എത്തിയത്. പരുന്തിന് മേലെ പറക്കുമെടാ, ഇത് പണം, പരുന്തിന് താഴെയായാല്‍ ഞാനീ പണി നിര്‍ത്തും, ഇതായിരുന്നു നിര്‍മ്മാതാവിന്റെ കമന്റ്.

സംവിധായകനിലും താരത്തിലുമുള്ള നിര്‍മ്മാതാവിന്റെ വിശ്വാസമാണ് ഇത് തെളിയിക്കുന്നതെന്നായിരുന്നു ആരാധകരുടെ കമന്റ്. മമ്മൂട്ടി ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ കാര്യമാണിത്. ചിത്രത്തിന്‍രെ പ്രഖ്യാപനത്തെ വന്‍കരഘോഷത്തോടെയായിരുന്നു അവര്‍ സ്വീകരിച്ചത്. കസബ, അബ്രഹാമിന്റെ സന്തതികള്‍, ഈ ചിത്രങ്ങള്‍ നിര്‍മ്മിച്ചത് ജോബി ജോര്‍ജാണ്. കലാഭവന്‍ ഷാജോണാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നതെന്നുള്ള വിവരം നേരത്തെ പുറത്തുവന്നിരുന്നു. സിനിമയെക്കുറിച്ചുള്ള ഓരോ വിവരം പുറത്തുവരുമ്പോഴും ആരാധകര്‍ ആവേശത്തിലാണ്.

മമ്മൂട്ടി നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴൊക്കെ ബോക്‌സോഫീസ് അദ്ദേഹത്തിനൊപ്പമായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി ഈ ചിത്രത്തില്‍ അദ്ദേഹത്തിന് നായികയുമില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിരിഞ്ഞുപോയ പ്രണയജോഡികളായ മീനയേയും രാജ് കിരണിനേയും ഒരുമിപ്പിക്കുകയെന്ന ദൗത്യമാണ് ഇത്തവണ തനിക്കുള്ളതെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

English summary
Joby George's reaction on Parutnthu Shylock Comparison.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more