»   » ജോണ്‍ എബ്രഹാം ചിത്രം, ലാലു അന്തംവിട്ടു!!

ജോണ്‍ എബ്രഹാം ചിത്രം, ലാലു അന്തംവിട്ടു!!

Posted By:
Subscribe to Filmibeat Malayalam

ലാല്‍ ജോസിന്റെ ചിത്രത്തില്‍ ബോളിവുഡിന്റെ ഗ്ലാമര്‍ ബോയ് ജോണ്‍ എബ്രഹാം അഭിനയിക്കുമെന്ന് കേട്ടപ്പോഴെ പലരും നെറ്റിചുളിച്ചിരുന്നു. വാര്‍ത്തയ്ക്ക് എരിവ് കൂട്ടാനായി ഇവിടുത്തെ ഫിലിം ലൊക്കേഷനുകളില്‍ ജോണ്‍ ചുറ്റിനടന്നത് മലയാളത്തില്‍ മുഖം കാട്ടാനാണെന്ന് വരെ പ്രചരങ്ങളുണ്ടായി.

എന്നാല്‍ ഇങ്ങനെയൊരു വാര്‍ത്ത പുറത്തുവന്നതോടെ പുലിവാല് പിടിച്ചത് സംവിധായകന്‍ ലാല്‍ജോസാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ലാലുവിന്റെ മൊബൈലിലേക്ക് വിളിച്ചവരില്‍ ഭൂരിഭാഗത്തിനും അറിയേണ്ടത് ജോണിന്റെ പുതിയ സിനിമയെക്കുറിച്ചാണ്.

Lal Jose

എന്നാല്‍ അങ്ങനെയൊരു സംഭവത്തെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്നാണ് ലാല്‍ ജോസ് വിശദീകരിയ്ക്കുന്നത്. "ഞാനിത് വരെ ജോണിനെ കണ്ടിട്ടില്ല. വ്യക്തിപരമായി അറിയുകയുമില്ല" അതു കൊണ്ട് തന്നെ ഇങ്ങനെയൊരു വാര്‍ത്തയെക്കുറിച്ച് അന്വേഷണങ്ങള്‍ വന്നപ്പോള്‍ അന്തംവിട്ടുപോയെന്ന് സംവിധായകന്‍ പറയുന്നു.

ഒരു എഫ്എം ചാനലിന്റെ പ്രോഗ്രാമാണ് ഇങ്ങനെയൊരു അഭ്യൂഹത്തിന് വഴിയൊരുക്കിയത്. സിനിമാതാരങ്ങളുമായി നടത്തിയ ഏറ്റവും മികച്ച അഭിമുഖങ്ങള്‍ റേഡിയോ തിരഞ്ഞെടുക്കുകയും അത് രണ്ടും കൂട്ടിച്ചേര്‍ത്ത് ലാല്‍ജോസും ജോണ്‍ എബ്രഹാമും ഒരുമിച്ച് വരുന്നുവെന്ന് പരസ്യവും നല്‍കി. ഇത് കേട്ടവരെല്ലാം കരുതിയത് ഇവര്‍ ഒരു സിനിമയ്ക്ക് വേണ്ടി ഒരുമിയ്ക്കുന്നുവെന്നതാണ്. എന്തായാലും ലാല്‍ജോസിന്റെ വിശദീകരണത്തോടെ ഈ അഭ്യൂഹത്തിന് വിരാമമായിരിക്കുകയാണ്.

മമ്മൂട്ടിയെ നായകനാക്കി ഇമ്മാനുവല്‍ എന്ന സിനിമ ഒരുക്കുന്നതിന്റെ തിരക്കിലാണ് സംവിധായകന്‍. ഇതിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

English summary
Mollywood director Lal Jose was in for a surprise when his friends and well-wishers called him up to enquire about his next with Bollywood hunk John Abraham

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam