twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കേരളം എന്തുകൊണ്ട് മോഡി-ഫൈഡ് ആയില്ല? വൈറലായി ജോണ്‍ എബ്രഹാമിന്റെ മറുപടി

    By Midhun Raj
    |

    കേരളം എന്തുകൊണ്ട് ഇതുവരെ മോഡി-ഫൈഡ് ആയില്ല എന്ന ചോദ്യത്തിന് നടന്‍ ജോണ്‍ എബ്രഹാമിന്റെ മറുപടി വൈറലാകുന്നു. മലയാളിയായ മാധ്യമ പ്രവര്‍ത്തകന്‍ മുരളി കെ മേനോന്റെ ആദ്യ നോവല്‍ ദി ഗോഡ് ഹു ലവ്ഡ് മോട്ടോര്‍ ബൈക്ക്‌സിന്റെ മുംബൈയിലെ പ്രകാശന വേദിയിലാണ് ജോണ്‍ സംസാരിച്ചത്. ജോണിന്റെ നാട് കൂടിയായ കേരളം എന്തുകൊണ്ട് ഇതുവരെ മോഡി-ഫൈഡ് ആകാത്തതെന്നും എന്താണ് കേരളീയരെ മറ്റുളളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നതെന്നുമാണ് പരിപാടിയില്‍ മോഡറേറ്റര്‍ ആയ നമ്രത സക്കറിയ ചോദിച്ചത്.

    john abraham

    ഇതിന് നടന്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധേയമായിരിക്കുന്നത്. "അതാണ് കേരളത്തിന്റെ സൗന്ദര്യം, നിങ്ങള്‍ക്ക് ക്ഷേത്രവും ക്രിസ്ത്യന്‍ പളളികളും പത്ത് മീറ്റര്‍ അകലത്തില്‍ കാണാനാവും. അവയൊക്കെ സമാധാനത്തോടെ പ്രശ്‌നങ്ങളൊന്നുമില്ലാതെ നിലനില്‍ക്കുന്നു. അത്തരത്തിലുളള പ്രശ്‌നങ്ങളൊന്നും അവിടെയില്ല. മുഴുവന്‍ ലോകവും ധ്രൂവീകരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കും സമാധാനത്തോടെയുളള ഒത്തൊരുമയോടെ കഴിയാമെന്നതിന് നല്ല ഉദാഹരമാണ് കേരളം."

    പ്രായത്തിലല്ല, മൈലേജിലാണ് കാര്യം! ധമാക്കയിലെ ഇന്നസെന്റിന്റെ പുതിയ ലുക്ക് വൈറല്‍പ്രായത്തിലല്ല, മൈലേജിലാണ് കാര്യം! ധമാക്കയിലെ ഇന്നസെന്റിന്റെ പുതിയ ലുക്ക് വൈറല്‍

    ക്യൂബന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ഫിദല്‍ കാസ്‌ട്രോയുടെ മരണസമയത്ത് കേരളത്തില്‍ എത്തിയപ്പോഴുളള കാഴ്ചകളും ജോണ്‍ തുറന്നുപറഞ്ഞു. ആ സമയത്ത് ഞാന്‍ കേരളത്തില്‍ പോയിരുന്നു. മരണത്തില്‍ അനുശോചനം അറിയിച്ചുളള പോസ്റ്ററുകളും ഹോര്‍ഡിംഗുകളും എല്ലായിടത്തും കണ്ടു. അത്തരത്തില്‍ കേരളം ശരിക്കും കമ്മ്യൂണിസ്റ്റ് ആണ്. അച്ഛന്‍ കാരണം മുന്‍പ് കുറയെറെ മാര്‍ക്‌സിസ്റ്റ് സംഗതികള്‍ ഞാന്‍ വായിച്ചിരുന്നു. ഒരുപാട് മലയാളികളില്‍ ഒരു ഇടതുപക്ഷ സമീപനമുണ്ട്. നമ്മളെല്ലാം വിശ്വസിക്കുന്നത് സമത്വപൂര്‍വ്വമുളള ജീവിതത്തിലും സമ്പത്തിന്റെ തുല്യമായ വിതരണത്തിലുമാണ്. അതിന്റെ തിളങ്ങുന്ന ഉദാഹരണമാണ് കേരളം. ചടങ്ങില്‍ ജോണ്‍ എബ്രഹാം വ്യക്തമാക്കി.

    English summary
    John Abraham's Reply For Why Kerala Is Not Modi-fied.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X