»   » ഫ്ളാറ്റ് നിര്‍മ്മാണത്തിന്‍റെ പേരില്‍ ധന്യയും ജോണും തട്ടിയെടുത്തത് കോടികള്‍

ഫ്ളാറ്റ് നിര്‍മ്മാണത്തിന്‍റെ പേരില്‍ ധന്യയും ജോണും തട്ടിയെടുത്തത് കോടികള്‍

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമാ താരങ്ങളായ ധന്യാമേരി വര്‍ഗീസ് ജോണ്‍ ദമ്പതികളെ ഫഌറ്റ് തട്ടിപ്പ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തതിന്റെ ഞെട്ടലിലാണ് ആരാധകര്‍. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് ഡെവലപേഴ്‌സ് ലിമിറ്റഡ് കമ്പനിയുടെ പേരില്‍ ഫഌറ്റുകള്‍ നിര്‍മ്മിച്ചുനല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ കോടികളുടെ തട്ടിപ്പ് നടത്തിയത്. ജോണിന്റെ പിതാവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം നഗരത്തിലെ പല സ്ഥലങ്ങളില്‍ നിന്നുള്ള ആള്‍ക്കാരില്‍ നിന്നും ഫഌറ്റ് നിര്‍മാണത്തിന്റെ പേരു പറഞ്ഞ് കോടികളാണ് ഇരുവരും തട്ടിയെടുത്തിട്ടുള്ളത്.

പ്രശസ്തമായ ചില വില്ലകളുടെ പേരു പറഞ്ഞാണ് പലരില്‍ നിന്നുമായി പണം തട്ടിയെടുത്തത്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഫഌറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. പലരില്‍ നിന്നുമായി ഏകദേശം 100 കോടിയോളം രൂപയാണ് ഇരുവരും തട്ടിയെടുത്തത്. ഫഌറ്റ് ലഭിക്കുന്നതിനായി തുക നല്‍കിയവരില്‍ പലരും വിദേശത്തായതിനാല്‍ കൃത്യമായ തുകയെക്കുറിച്ചുള്ള കണക്ക് പോലീസിന് ലഭിച്ചിട്ടില്ല.

നിരവധിപേര്‍ക്ക് പണികിട്ടി

വിദേശ മലയാളികളുള്‍പ്പടെ നിരവധി പേരാണ് ഇവരുടെ തട്ടിപ്പിനിരയായത്. തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം പേരാണ് ഇവര്‍ക്കെതിരെ പരാതിയുമായി രംഗത്തുവന്നിട്ടുള്ളത്.

താരപരിവേഷം ഉപയോഗിച്ച് തട്ടിപ്പ്

ധന്യാ മേരി വര്‍ഗീസിന്റെ താരപരിവേഷം ഉപയോഗിച്ചാണ് പ്രധാനമായും ഇവര്‍ ആള്‍ക്കാരെ കൈയിലെടുത്തിരുന്നത്. വിശ്വാസത്യയ്ക്ക് വേണ്ടിയാണ് താര പദവി ഉപയോഗിച്ചത്.

ഒളിവില്‍ പോയി

ഫഌറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് പണവും വാങ്ങി പോയവരെ പിന്നെ കണ്ടിട്ടില്ല. തട്ടിപ്പുകള്‍ക്ക് ശേഷം വിവിധയിടങ്ങളില്‍ കഴിഞ്ഞ ഇവരെ നാഗര്‍കോവിലില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നിരവധി കേസുകള്‍

വിവിധ പോലീസ് സ്‌റ്റേഷനുകളിലായി പത്തോളം കേസുകളാണ് ഇവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളുടെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞത്.

English summary
John and Dhanya cheated so many peoples. They got 100 crores in this flat case.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam