»   »  വില്ലന്‍ വേഷം കലക്കി, പിടി മാഷിന് തെറിയഭിഷേകം; ഇങ്ങനെയൊന്നും ചെയ്യരുത് എന്ന് ജോണ്‍

വില്ലന്‍ വേഷം കലക്കി, പിടി മാഷിന് തെറിയഭിഷേകം; ഇങ്ങനെയൊന്നും ചെയ്യരുത് എന്ന് ജോണ്‍

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയിലും സീരിയലിലും കാണിക്കുന്ന കഥാപാത്രങ്ങളെല്ലാം സത്യമാണെന്ന മിഥ്യാധാരണ ചിലര്‍ക്കെങ്കിലും ഉണ്ട് എന്ന് പറയാതെ വയ്യ. സിനിമയില്‍ കാണുന്ന കഥപാത്രങ്ങള്‍ പോലെ തന്നെയാണ് യഥാര്‍ത്ഥ ജീവിതത്തിലും താരങ്ങള്‍ എന്നാണ് വിശ്വസിക്കുന്നത്. അതുകൊണ്ടാണല്ലോ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊക്കെ ഇത്രയേറെ ആരാധകര്‍.

ആന്‍മരിയയുടെ വിജയം, സാറ അര്‍ജ്ജുന്റെ പക്വത, ഷാജി പപ്പന്റെ രണ്ടാം വരവ്; മിഥുന്‍ സംസാരിക്കുന്നു


എന്നാല്‍ ആരാധകര്‍ മാത്രമല്ല, വെറുക്കുന്നവരും ഉണ്ടാകും. വില്ലന്‍ വേഷങ്ങളില്‍ എത്തുന്നവര്‍ യഥാര്‍ത്ഥ ജീവിതത്തിലും ഇങ്ങനെയൊക്കെയാണെന്ന് ധരിച്ച് വയ്ക്കുന്നവര്‍ അഭിനേതാക്കളെ പരസ്യമായി തെറി വിളിക്കാനും മടിയ്ക്കില്ല. അങ്ങനെ ഒരു പണി കിട്ടിയ 'സന്തോഷത്തിലാണ്' ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ പിടി മാഷ്.


തെറിയഭിഷേകം

ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തില്‍ പിടി മാഷായി എത്തിയ ജോണ്‍ കൈപ്പള്ളിലിനാണ് തെറി സന്ദേശം ലഭിച്ചത്. കൊച്ചുകുട്ടികളോട് വില്ലത്തരം കാണിച്ചതിലുള്ള ദേഷ്യമായിരുന്നു ആ ആരാധകന്. സന്ദേശം സ്‌ക്രീന്‍ ഷോട്ട് എടുത്ത് ജോണ്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.


സന്തോഷമോ?

സന്തോഷം എന്ന് പറയാന്‍ പ്രത്യേക കാരണമുണ്ട്. തന്റെ കഥാപാത്രത്തിന് ലഭിച്ച അംഗീകാരമാണ് ഈ തെറിവെളി എന്നാണ് ജോണ്‍ പറയുന്നത്. എന്നാല്‍ ഒരു തുടക്കക്കാരനോട് ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ല എന്നും ജോണ്‍ പറയുന്നു.


ജോണ്‍ കൈപ്പള്ളില്‍

തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലെ ഇംത്യാസ് ആയിട്ടാണ് ജോണിന്റെ തുടക്കം. എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷവും ചെയ്തിട്ടുണ്ട്. എന്നാല്‍ ജോണിനെ ശ്രദ്ധേയനാക്കിയത് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രമാണ്.


ഇതാണ് പോസ്റ്റ്

ഇതാണ് ജോണിന് കിട്ടിയ സന്ദേശം. തന്റെ ഫേസ്ബുക്കിലൂടെ ജോണ്‍ ഷെയര്‍ ചെയ്തു.
English summary
John Kaippallil gets best compliment from an unknown person

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam