»   » മോഹന്‍ലാലിന് വേണ്ടി ജോണ്‍ പോള്‍ മടങ്ങിവരുന്നു

മോഹന്‍ലാലിന് വേണ്ടി ജോണ്‍ പോള്‍ മടങ്ങിവരുന്നു

Written By:
Subscribe to Filmibeat Malayalam

പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്നു. ഉണ്ണികളെ ഒരു കഥപറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, കേളി, മാളൂട്ടി തുടങ്ങിയ ഒത്തിരി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ജോണ്‍ പോള്‍ ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തുന്ന ഒരു മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടിയാണ്.

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് ജോണ്‍ പോളാണെന്നാണ് വാര്‍ത്തകള്‍. വിജി തമ്പി സംവിധാനം ചെയ്ത നമ്മള്‍ തമ്മില്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ജോണ്‍ പോള്‍ ഒടുവില്‍ തിരക്കഥ എഴുതിയത്. മമ്മൂട്ടി നായകനായ ഗ്യാങ്‌സ്റ്റര്‍ എന്ന ആഷിഖ് അബു ചിത്രത്തില്‍ മര്‍മപ്രധാനമായ ഒരു വേഷത്തില്‍ ജോണ്‍ പോള്‍ അഭിനയിച്ചിരുന്നു.

john-paul-mohanlal-major-ravi

അംബിക നായരുടെ കുത്തബ് മിനാര്‍ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ജോണ്‍ പോള്‍ ഈ മേജര്‍ രവി- മോഹന്‍ലാല്‍ ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ദില്ലി മലയാളിയായ ബാലു എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തും. പൂര്‍ണമായുമൊരു കുടുംബകഥയായി ഒരുക്കുന്ന ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ തീരുമാനിച്ചിട്ടില്ല.

മോഹന്‍ലാല്‍ - മേജര്‍ രവി കൂട്ടുകെട്ടില്‍ വരുന്ന തീര്‍ത്തും വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും ഇതെന്നാണ് അണിയറയിലെ സംസാരം. ഇതുവരെ പട്ടാള ചിത്രങ്ങള്‍ക്ക് വേണ്ടി മാത്രം ഒന്നിച്ച, ഇതുവരെ പട്ടാള ചിത്രങ്ങള്‍ മാത്രം സംവിധാനം ചെയ്ത മേജര്‍ രവി ഒരു കുടുംബ ചിത്രം ഒരുക്കുന്നത് കാണാനുള്ള ആകാംക്ഷ പ്രേക്ഷകര്‍ക്കുമുണ്ട്.

English summary
Renowned script writer John Paul is all set to make a comeback to films. It is nearly after 9 years that the writer is penning a script for a film. According to reports, John Paul would pen the script for the upcoming Mohanlal film, which would be directed by Major Ravi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam