twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലൈറ്റ് പോവും പിന്നെ എടുക്കാമെന്ന് മമ്മൂട്ടി, എന്നാല്‍ സംവിധായകന്‍ ചെയ്തത്, അനുഭവം പങ്കുവെച്ച് ജോണ്‍ പോള്‍

    By Midhun Raj
    |

    മമ്മൂട്ടി-ശോഭന കൂട്ടുകെട്ടില്‍ 1985ല്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നാണ് യാത്ര. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ബാലു മഹേന്ദ്ര ഒരുക്കിയ സിനിമയാണ് ഇത്. ഭാനു ചന്ദര്‍, അര്‍ച്ചന എന്നീ കഥാപാത്രങ്ങളെയാണ് മമ്മൂട്ടിയും ശോഭനയും അവതരിപ്പിച്ചത്. ഇളയരാജ സംഗീതമൊരുക്കിയ സിനിമ ജോസഫ് എബ്രഹാം നിര്‍മ്മിച്ചു. അടൂര്‍ ഭാസി, തിലകന്‍, കെപിഎസി സണ്ണി, കുഞ്ചന്‍ ഉള്‍പ്പെടെയുളള താരങ്ങളായിരുന്നു യാത്രയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.

    ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി സന്ദീപ് ദാര്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

    അതേസമയം യാത്രാ ചിത്രീകരണത്തിനിടെ ഉണ്ടായ ഒരനുഭവം തിരക്കഥാകൃത്ത് ജോണ്‍ പോള്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ്. ഒരു സീന്‍ എടുക്കാന്‍ സംവിധായകന്‍ തീരുമാനിച്ചപ്പോള്‍ മമ്മൂട്ടി പിന്നെ എടുക്കാമെന്ന് പറഞ്ഞതും തുടര്‍ന്നുനടന്ന സംഭവ വികാസങ്ങളുമാണ് ജോണ്‍ പോള്‍ പറഞ്ഞത്.

    വൈകുന്നേരം ആറ് ആറേകാല്‍ മണിക്കാണ്

    'വൈകുന്നേരം ആറ് മണി കഴിഞ്ഞാണ് ആ സീന്‍ പ്ലാന്‍ ചെയ്തത്. മമ്മൂട്ടിയും ശോഭനയും ഒരുമിച്ചുളള രംഗം. അന്ന് മമ്മൂട്ടി ബാലു മഹേന്ദ്രയോട് പറഞ്ഞു - ഏതായാലും ഇവിടെയാണ് പാക്കപ്പും അടുത്ത ഷെഡ്യൂളും ഉളളത്. അപ്പോൾ എടുത്താൽ പോരെ സാര്‍? അല്ലെങ്കിൽ ലൈറ്റ് പോവും. എന്നാല്‍ ബാലു മഹേന്ദ്ര തീരുമാനം മാറ്റിയില്ല, നമുക്ക് ഒന്ന് എടുത്ത് നോക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്'.

    ലൈറ്റ് പോവുകയാണെങ്കില്‍

    'ലൈറ്റ് പോവുകയാണെങ്കില്‍ നിങ്ങളുടെ പടം, നിങ്ങളുടെ കാശ് എന്നും പറഞ്ഞാണ് മമ്മൂട്ടി അഭിനയിക്കുന്നത്. അത് കഴിഞ്ഞ് സിനിമ ഡബ്ബ് ചെയ്യുന്നത് മദിരാശിയില്‍ വെച്ചാണ്. ബാലു മഹേന്ദ്ര എപ്പോഴും ഒരു ഷെഡ്യൂള് കഴിഞ്ഞ് അടുത്ത ഷെഡ്യൂളിന് പോവുന്നതിന് മുന്‍പ് ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് ഡബ്ബ് ചെയ്യും'.

    അങ്ങനെ ഞാന്‍ എന്തോ കാര്യത്തിന് മദ്രാസില്‍

    'അങ്ങനെ ഞാന്‍ എന്തോ കാര്യത്തിന് മദ്രാസില്‍ ഉണ്ടായിരുന്നു. ബാലു മഹേന്ദ്ര എനിക്ക് കാറയച്ചു. സ്റ്റുഡിയോയില്‍ പോയപ്പോള്‍ ആ സമയത്ത് മമ്മൂട്ടി ഡബ്ബ് ചെയ്യുകയായിരുന്നു', ജോൺ പോൾ ഓർത്തെടുത്തു. 'ഞാന്‍ ചെന്നതിന് ശേഷമാണ് ഈ ഫ്രെയിം ഇടുന്നത്. മമ്മൂട്ടി ഡബ്ബ് ചെയ്ത ശേഷം ബാലു മഹേന്ദ്ര പുള്ളിയുടെ അരികിലെത്തി — 'ആ സീനിന് എന്തെങ്കിലും പ്രശ്‌നമുണ്ടോ?, ലൈറ്റ് എന്തെങ്കിലും കുഴപ്പമുണ്ടോ, എന്ന് മമ്മൂട്ടിയോട് അദ്ദേഹം ചോദിച്ചു.

    Recommended Video

    മമ്മൂക്കയോട് ഹൃദയത്തിൻ്റെ ഭാഷയിൽ ക്ഷമ ചോദിക്കുന്നു
    മമ്മൂട്ടി പറഞ്ഞു നിങ്ങളെ സമ്മതിച്ച്

    'നിങ്ങളെ സമ്മതിച്ച് തന്നിരിക്കുന്നു' - അന്ന് മമ്മൂട്ടി ബാലു മഹേന്ദ്രയോട് പറഞ്ഞു. പക്ഷേ അന്നത്തെ സംഭവത്തില്‍ മമ്മൂട്ടിയെ കുറ്റം പറയാന്‍ കഴിയില്ലെന്ന് ജോൺ പോൾ പറയുന്നുണ്ട്. ഒരു സിനിമയിൽ ആ ദൃശ്യം മനോഹരമായിട്ട് അവതരിപ്പിക്കുമ്പോൾ ലൈറ്റിന്‌റെ കുറവ് മൂലം അതിന് മങ്ങലേറ്റാലോയെന്ന ചോദ്യം സിനിമയോടുളള പ്രതിബദ്ധത കൊണ്ടുതന്നെയാണ് മമ്മൂട്ടി ചോദിച്ചിട്ടുണ്ടാവുക. പക്ഷെ ആ ചോദ്യം ഇന്ത്യയിലെ തന്നെ എറ്റവും മികച്ച ഛായാഗ്രാഹകരില്‍ ഒരാളോടാണെന്ന കാര്യം പുളളി മറന്നു, അഭിമുഖത്തില്‍ ജോണ്‍ പോള്‍ അറിയിച്ചു.

    English summary
    John Paul Reveals A Funny Conversation Between Balu Mahendra And Mammootty At Yathra Location
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X