»   » മോഹന്‍ലാലിനോട് കഥ പറയാന്‍ വേണ്ടി രണ്ട് വര്‍ഷം കളഞ്ഞു, അവസാനം ടോവിനോ തോമസിന് കൊടുത്തു!!

മോഹന്‍ലാലിനോട് കഥ പറയാന്‍ വേണ്ടി രണ്ട് വര്‍ഷം കളഞ്ഞു, അവസാനം ടോവിനോ തോമസിന് കൊടുത്തു!!

By: Sanviya
Subscribe to Filmibeat Malayalam

ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ഗപ്പിയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ടൊവിനോ തോമസ്, ശ്രീനിവാസന്‍, മാസ്റ്റര്‍ ചേതന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മാസ്റ്റര്‍ ചേതനാണ് ചിത്രത്തിന്റെ ടൈറ്റില്‍ കഥാപാത്രമായ ഗപ്പിയെ അവതരിപ്പിച്ചത്.

എന്നാല്‍ ഗപ്പി മോഹന്‍ലാലിന് വേണ്ടി എഴുതിയതായിരുന്നു എന്ന് സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജ് പറയുന്നു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജോണ്‍പോള്‍ ജോര്‍ജ് പറഞ്ഞത്. മോഹന്‍ലാലിന് വേണ്ടി എഴുതിയത് എങ്ങനെ ടൊവിനോയുടെ കൈയ്യില്‍ എത്തി. തുടര്‍ന്ന് വായിക്കൂ..


മോഹന്‍ലാലിനോട് കഥ പറയാന്‍

ചിത്രത്തിന്റെ കഥ എഴുതുമ്പോള്‍ മോഹന്‍ലാലിനെ മനസില്‍ കണ്ടുകൊണ്ടാണ് എഴുതിയതെന്ന് സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജ്. കഥ പൂര്‍ത്തിയായി സിനിമ ചെയ്യണമെന്ന തീരുമാനത്തില്‍ എത്തിയപ്പോഴും അങ്ങനെ ഒരു ആഗ്രഹം തന്നെയായിരുന്നു.


രണ്ട് വര്‍ഷത്തോളം നടന്നു

മോഹന്‍ലാലിനോട് കഥ പറയനായി രണ്ട് വര്‍ഷത്തോളം നടന്നു. എന്നാല്‍ പല കാരണങ്ങളാലും ചിത്രത്തിന്റെ കഥ മോഹന്‍ലാലിന് മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് ജോണ്‍പോള്‍ ജോര്‍ജ് പറയുന്നു.


മോഹന്‍ലാലിനെ നായകനാക്കുന്ന കാര്യം നടക്കില്ല

മോഹന്‍ലാലിനെ നായകനാക്കുന്ന കാര്യം നടക്കില്ലെന്ന് വന്നപ്പോഴാണ് മറ്റൊരു നടനെ തിരയുന്നത്. പിന്നീട് രൂപേഷ് പീതാംബര്‍ വഴി ടൊവിനോ തോമസിനോട് സംസാരിച്ചു.


കരുത്തുള്ള വേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന നടന്‍

ചിത്രത്തിന്റെ തിരക്കഥ വായിച്ചതും ടൊവിനോ അഭിനയിക്കാമെന്ന് പറഞ്ഞു. കരുത്തുള്ള വേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന നടനാണ് ടൊവിനോ തോമസ്. ജോണ്‍പോള്‍ ജോര്‍ജ് പറഞ്ഞു.


നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം.
സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.


English summary
Johnpaul George about Tovino Thomas.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam