»   » സിഐഡി മൂസ വീണ്ടും വരുന്നു

സിഐഡി മൂസ വീണ്ടും വരുന്നു

Posted By:
Subscribe to Filmibeat Malayalam

ദിലീപിനെ സൂപ്പര്‍താര നിരയിലേക്കെത്തിച്ച സിഐഡി മൂസയുടെ രണ്ടാം ഭാഗം ഒരുക്കാനുള്ള തിരക്കിലാണ് സംവിധാകന്‍ ജോണി ആന്റണി. ദിലീപ് തന്നെയായിരിക്കും നായകന്‍. നായികയെയും മറ്റുതാരങ്ങളെയും നിര്‍ണയിച്ചില്ലെന്നും കഥാചര്‍ച്ച തുടങ്ങിയിട്ടേയുള്ളൂവെന്നും സംവിധായകന്‍ പറഞ്ഞു. മൂസ ഫ്രം സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആദ്യചിത്ത്രതിലെ കോമഡി താരങ്ങള്‍ മിക്കവരുമുണ്ടാകും. സിബികെ തോമസ് ഉദയ് കൃഷ്ണ എന്നിവരാണ് കഥയും തിരക്കഥയും ഒരുക്കുക.

ജോണി ആന്റണിയുടെ കന്നി ചിത്രമായിരുന്നു സിഐഡി മൂസ. പൊലീസാകാന്‍ കൊതിച്ച് ആ മോഹം സഫലമാകാതെയായപ്പോള്‍ പൊലീസ് നായയെ പരിശീലിപ്പിച്ച് പേരെടുത്ത മൂസ ഒടുവില്‍ മുഖ്യമന്ത്രിയുടെ ജീവന്‍ വരെ രക്ഷിക്കുന്നു. ഇതായിരുന്നു മൂസയുടെ പ്രമേയം. ചിത്രത്തിന്റെ ഒടുവില്‍ കാണിക്കുന്നത് മൂസ വിദഗ്ധ പരിശീലനത്തിന് ബ്രിട്ടീഷ് പൊലീസിലേക്കു പോകുന്നതാണ്. അവിടുത്തെ പരിശീലനം കഴിഞ്ഞ് എത്തുന്നതാണ് പുതിയ ചിത്രത്തിന്റെ കഥ. ആദ്യചിത്രത്തില്‍ ഭാവനയായിരുന്നു നായിക.

CID Moosa

മുഴുനീള കോമഡിയായിരുന്നു മൂസയുടെ ഹൈലൈറ്റ്. മൂലങ്കുഴിയില്‍ സഹദവേന്‍ ആണ് മൂസയാകുന്നത്. ദിലീപിനൊപ്പം ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ജഗതി ശ്രീകുമാര്‍, ഇന്ദ്രന്‍സ് തുടങ്ങി വന്‍ കോമഡി താര നിര തന്നെയുണ്ടായിരുന്നു. അതില്‍ ഒടുവില്‍, കൊച്ചിന്‍ ഹനീഫ എന്നിവര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ജഗതി ശ്രീകുമാര്‍ അപകടത്തെ തുടര്‍ന്ന് അഭിനയരംഗത്തുമില്ല. ഇവര്‍ക്കു പകരം ആരായിരിക്കും പുതിയ താരനിരയെന്ന കാര്യത്തില്‍ തീരുമാനമായില്ല. മലയാളത്തിലെ നിലവിലുള്ള ഹാസ്യതാരങ്ങളെല്ലാം ഈ ചിത്രത്തിലുണ്ടാകുമെന്നാണ് സംവിധാകന്‍ അഭിമുഖത്തില്‍ പറഞ്ഞത്.

മൂസയെ പോലെ ഗംഭീര വിജയം നേടിയൊരു ചിത്രമെടുക്കാന്‍ പിന്നീട് ജോണി ആന്റണിക്കു കഴിഞ്ഞിട്ടില്ല. അതിനു ശേഷം ദിലീപിനെയും മമ്മൂട്ടിയെയും വച്ച് ചിത്രമൊരുക്കിയെങ്കിലും കാര്യമായ വിജയമൊന്നുമുണ്ടായിരുന്നില്ല. എല്ലാം ആവറേജ് ഹിറ്റുകളായിരുന്നു. ഏറ്റവുമൊടുവില്‍ ചെയ്ത മമ്മൂട്ടി ചിത്രമായ താപ്പാന പോലും വന്‍ പരാജയമായിരുന്നു. അതുകൊണ്ടാണ് ഭാഗ്യചിത്രമായ മൂസയെ വീണ്ടുംകൊണ്ടുവരാന്‍ ജോണി തീരുമാനിച്ചത്.

English summary
CID Moosa From Scotland movie is the sequel of Malayalam movie CID Moosa.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam