»   »  മോഹന്‍ലാലിന്റെ ആറു മുതല്‍ അറുപത് വരെ

മോഹന്‍ലാലിന്റെ ആറു മുതല്‍ അറുപത് വരെ

Posted By:
Subscribe to Filmibeat Malayalam
Mohanlal
പൃഥ്വിരാജിനും മമ്മൂട്ടിക്കും പിന്നാലെ മോഹന്‍ലാലും ജോണി ആന്റണി ചിത്രത്തില്‍ നായകനാകുന്നു. ആറ് മുതല്‍ അറുപത് വരെ എന്ന് പേരിട്ടിരിയ്ക്കുന്ന സിനിമയുടെ രചന നിര്‍വഹിച്ചിരിയ്ക്കുന്നത് ജോണി ആന്റണിയുടെ ആദ്യകാല ചിത്രങ്ങളുടെ തിരക്കഥയൊരുക്കിയ സിബി കെ തോമസും ഉദയ്കൃഷ്ണയും ചേര്‍ന്നാണ്.

ഇവരുടെ മുന്‍കാല സിനിമകളിലേത് പോലെ കോമഡിക്ക് പ്രാധാന്യമുള്ള സിനിമ തന്നെയായിരിക്കും ആറ് മുതല്‍ അറുപത് വരെയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.

മേജര്‍ രവി ചിത്രമായ കര്‍മ്മയോദ്ധയ്ക്ക് ശേഷം സപ്തംബര്‍ രണ്ടാം വാരത്തോടെ ആറ് മുതല്‍ അറുപത് വരെയുടെ ഷൂട്ടിങ് ആരംഭിക്കും. ജിതിന്‍ ആര്‍ട്‌സിന്റെ ബാനറില്‍ ജോയ് തോമസ് ശക്തികുളങ്ങരയാണ് സിനിമ നിര്‍മ്മിക്കുന്നത്. റാഫി മെക്കാര്‍ട്ടിന്‍ ഒരുക്കിയ മോഹന്‍ലാല്‍ ചിത്രം ഹലോ നിര്‍മ്മിച്ചുകൊണ്ടാണ് ജിതിന്‍ ആര്‍ട്‌സ് മലയാള സിനിമയില്‍ നിര്‍മ്മാണരംഗത്തെത്തിയത്.

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ താപ്പാനയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിയ്ക്കുന്നതിനിടെയാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ വിശേഷം ജോണി ആന്റണി പുറത്തുവിട്ടിരിയ്ക്കുന്നത്. ആഗസ്റ്റ് 20ന് റംസാനോടനുബന്ധിച്ച് താപ്പാന തിയറ്ററുകളിലെത്തും,

English summary
Director Johny Antony and Mohanlal will be working together for the movie Aaru Muthal Arupathu Vare.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam