»   » പട്ടണത്തില്‍ ഭൂതം ഉണ്ടാക്കിയ നഷ്ടം, മമ്മൂട്ടിയുടെ മുഖത്ത് നോക്കാന്‍ കഴിഞ്ഞില്ല,പക്ഷേ അദ്ദേഹം പറഞ്ഞത്

പട്ടണത്തില്‍ ഭൂതം ഉണ്ടാക്കിയ നഷ്ടം, മമ്മൂട്ടിയുടെ മുഖത്ത് നോക്കാന്‍ കഴിഞ്ഞില്ല,പക്ഷേ അദ്ദേഹം പറഞ്ഞത്

By: ഭദ്ര
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. തുടക്കം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന്റെ റിലീസിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. സെപ്തംബര്‍ എട്ടിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

പട്ടണത്തില്‍ ഭൂതം എന്ന ചിത്രം പരാജയപ്പെട്ടപ്പോള് മമ്മൂട്ടിയെ നേരില്‍ കാണാനുള്ള ബുദ്ധിമുട്ടിനെ കുറിച്ചാണ് സംവിധായകന്‍ ജോണി ആന്റണി പറയുന്നത്. എന്നാല്‍ എല്ലാ താരങ്ങളെയും പോലെ സിനിമ വിജയിച്ചില്ലെങ്കില്‍ പിന്നീട് ഡേറ്റ് കൊടുക്കാത്ത നടന്‍മാരെ പോലെ അല്ല മമ്മൂട്ടി എന്ന് പറയുന്നു

തുറുപ്പുഗുലാനില്‍ നിന്ന് തോപ്പില്‍ ജോപ്പനിലേക്ക്

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുറുപ്പുഗുലാന്‍ എന്ന ചിത്രത്തിലൂടെയാണ് ജോണി ആന്റണിയും മമ്മൂട്ടിയും ഒന്നിച്ചത്. അവിടെ നിന്ന് തുടങ്ങിയ യാത്രക്കിടയിലെ വിജയവും പരാജയവും പങ്കുവെയ്ക്കുകയാണ് ജോണി ആന്റണി.

പട്ടത്തില്‍ ഭൂതം നഷ്ടം വരുത്തി വെച്ചപ്പോള്‍


പട്ടണത്തില്‍ ഭൂതം എന്ന ചിത്രത്തിന് സാമ്പത്തിക നഷ്ടം വന്നപ്പോള്‍ തനിരക്ക് മമ്മൂട്ടിയുടെ മുഖത്ത് നോക്കാന്‍ പോലും മടിയായിരുന്നു എന്ന് ജോണി ആന്റണി പറയുന്നു.

എന്നാല്‍ മമ്മൂട്ടി പറഞ്ഞത്


എല്ലാ താരങ്ങളെയും പോലെ സിനിമ പരാജയപ്പെട്ടാല്‍ പിന്നീട് സംവിധായകര്‍ക്ക് ഡേറ്റ് തരാന്‍ മടിയ്ക്കുന്ന ആളല്ല മമ്മൂട്ടി, പകരം പുതിയ കഥയുണ്ടെങ്കില്‍ കൊണ്ടു വരാന്‍ ഒരു ചടങ്ങില്‍ വച്ച് കണ്ടപ്പോള്‍ ആവശ്യപ്പെടുകയായിരുന്നു.

മമ്മൂട്ടിയുടെ പ്രതികരണം ഞെട്ടിച്ചു


മമ്മൂട്ടിയുടെ പ്രതികരണത്തില്‍ താന്‍ ശരിയ്ക്കും ഞെട്ടി പോയി എന്നാണ് ജോണി പറഞ്ഞത്. മമ്മൂട്ടി കാണിക്കുന്ന പരിഗണനയ്ക്ക് താന്‍ അര്‍ഹനാണോ എന്ന് അറിയില്ലെന്നും സംവിധാനയകന്‍ പറയുന്നു.

മമ്മുക്കയുടെ ഫോട്ടോസിനായി...

English summary
Johny antony speaking about his experience with mammootty
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam