»   » മമ്മൂട്ടിയേയും സുരേഷ് ഗോപിയേയും വിറപ്പിച്ച വില്ലന്റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് അറിയുമോ ??

മമ്മൂട്ടിയേയും സുരേഷ് ഗോപിയേയും വിറപ്പിച്ച വില്ലന്റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് അറിയുമോ ??

Posted By: Nihara
Subscribe to Filmibeat Malayalam

ജയരാജ് സംവിധാനം ചെയ്ത ജോണി വാക്കറിലെ വില്ലനെ സിനിമ കണ്ടവരാരും മറന്നു കാണില്ല. പ്രത്യേക മാനറിസവുമായെത്തിയ വില്ലന്‍ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന വില്ലന്റെ ഇപ്പോഴത്തെ ജീവിത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്ക് താല്‍പര്യമില്ലേ..

25 വര്‍ഷങ്ങള്‍ക്കു മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിലെ വില്ലനായ കമാല്‍ ഗൗര്‍ വില്ലത്തരമൊക്കെ ഒഴിവാക്കി ആത്മീയതയുടെ പാതയിലാണ്. ആഡംബരങ്ങള്‍ ഒഴിവാക്കി ആത്മീയതയുടെ വഴിയിലൂടെയാണ് ഇദ്ദേഹം ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ സിനിമയെക്കുറിച്ചും മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവരോടൊപ്പം അഭിനയിച്ച അനുഭവത്തെക്കുറിച്ചും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് കമാല്‍ ഗൗര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

ജയരാജ് സിനിമയിലേക്ക് എത്തിപ്പെട്ടത്

സിനിമ കാണുന്ന ശീലമൊന്നും ഉണ്ടായിരുന്നില്ല. സിനിമയിലെത്തുമെന്നോ നടനാവുമെന്നോ ഒരിക്കലും കരുതിയിരുന്നില്ല. ബംഗളുരുവിലെ ഒരു പബ്ബില്‍ വെച്ചാണ് സംവിധായകന്‍ ജയരാജ് ആദ്യമായി തന്നെ കണ്ടത്.

കഥാപാത്രവുമായി ബന്ധമില്ലാത്ത ജീവിതമാണ്

ജോണിവാക്കറിലും ഹൈവേയിലുമൊക്കെ അവതരിപ്പിച്ച കഥാപാത്രങ്ങളെപ്പോലെയല്ല യഥാര്‍ത്ഥ ജീവിതത്തില്‍ താനെന്ന് കമാല്‍ ഗൗര്‍ പറയുന്നു.

മമ്മൂട്ടി ചിത്രത്തിലെ വില്ലന്‍ വേഷം

പബ്ബില്‍ വെച്ച് കമാലിനെക്കണ്ട സംവിധായകന്‍ ജയരാജ് അടുത്ത ദിവസം തന്നെ മമ്മൂട്ടി ചിത്രത്തില്‍ വില്ലനാവാന്‍ ക്ഷണിച്ചു. പരസ്യ ചിത്രങ്ങളില്‍ വേഷമിട്ട പരിചയവുമായാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോയത്.

മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച്

ജോണി വാക്കറില്‍ അഭിനയിക്കുന്ന സമയത്ത് മമ്മൂട്ടിയുടെ കൈയ്യില്‍ സൂം ലെന്‍സുള്ള ക്യാമറയുണ്ടായിരുന്നു. അതില്‍ ഫോട്ടോയെടുത്ത് അദ്ദേഹം എനിക്ക് സമ്മാനിക്കുമായിരുന്നു. മമ്മൂട്ടി അന്ന് മലയാളത്തിലെ താരമായിരുന്നുവെന്നുള്ള കാര്യമൊന്നും അന്ന് അറിയില്ലായിരുന്നു.

സുരേഷ് ഗോപിയുമായി പെട്ടെന്ന് കൂട്ടായി

ജോണി വാക്കറിനു ശേഷം വേഷമിട്ട ഹൈവേയിലും കമാലിനെ കാത്തിരുന്നത് വില്ലന്‍ വേഷമായിരുന്നു. ഹൈവേയിലെ ഷൂട്ടിങ്ങ് സമയത്ത് സുരേഷ് ഗോപിയുമായി കൂട്ടായി. വളരെ പെട്ടെന്നു തന്നെ അദ്ദേഹവുമായി കമ്പനിയായെന്നും കമാല്‍ ഗൗര്‍ പറഞ്ഞു.

English summary
Kamal Gaur speaks about his film career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam