»   » പേരുമാറിയത് പുലിവാലായല്ലോ, ആരും ഇതുവരെ എന്നെ വിളിച്ചില്ല

പേരുമാറിയത് പുലിവാലായല്ലോ, ആരും ഇതുവരെ എന്നെ വിളിച്ചില്ല

Posted By:
Subscribe to Filmibeat Malayalam

1995ല്‍ പുറത്തിറങ്ങിയ മഴവില്‍കൂടാരം എന്ന ചിത്രത്തിലൂടെയാണ് ജോജു ജോര്‍ജ് സിനിമയില്‍ എത്തുന്നത്. തുടക്കത്തില്‍ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് ജോജുവിന്റെ കരിയറിന് ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു ലാല്‍ ജോസിന്റെ പുള്ളിപുലികളും ആട്ടിന്‍ കുട്ടിയും. ഇപ്പോള്‍ ജോജു ജോര്‍ജ് പ്രേക്ഷകരുടെ പ്രിയ നടനാണ്. ജോജുവിന്റെ തമാശകളും പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്.

എന്നാല്‍ ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ പ്രത്യേക ജൂറി അവാര്‍ഡും ജോജുവിന് ലഭിച്ചു. ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിലെ അഭിനയത്തിലൂടെലായിരുന്നു ജോജുവിന് അവാര്‍ഡ് ലഭിക്കുന്നത്. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപിച്ച സമയത്ത് ജോസഫ് ജോര്‍ജ്് എന്ന പേര് പറഞ്ഞത് ഇപ്പോള്‍ പുലിവാല് പിടിച്ച അവസ്ഥയായെന്ന് ജോജു പറയുന്നു.

jojugeorge

പലരും ജോസഫ് ജോര്‍ജ് ഏതാണെന്ന സംശയത്തില്‍ മുഖത്തോട് മുഖം നോക്കി. എന്നാല്‍ ജോജുവിന്റെ യഥാര്‍ത്ഥ പേര് ജോസഫ് ജോര്‍ജ് എന്നത് വളരെ കുറച്ച് പേര്‍ക്ക് മാത്രമായിരുന്നു അറിയുന്നത്. പേര് മാറിയതുകൊണ്ടായിരിക്കണം ആരും തന്നെ ഒന്ന് വിളിച്ച് പോലുമില്ലെന്ന് ജോജു ജോര്‍ജ് പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഇങ്ങനെ ഒരു അംഗീകാരം ലഭിക്കുമ്പോള്‍ ആദ്യം താന്‍ നന്ദി പറയേണ്ടത് ലാല്‍ ജോസിനോട് തന്നെയാണ്. തന്റെ കരിയറിലെ ഒരു പ്രധാനപ്പെട്ട ചിത്രം തന്നെയായിരുന്നു പുള്ളിപുലികളും ആട്ടിന്‍ കുട്ടികളും. കൂടാതെ ചാര്‍ലിയുടെ വിജയത്തിലും തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ജോജു ജോര്‍ജ് പറയുന്നു.

English summary
Joju George about State Film Award.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam