twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരുപാട് തോല്‍വികള്‍ കണ്ടാണ് ഇവിടെ വരെ എത്തിയത്! അവാര്‍ഡ് നേട്ടത്തില്‍ ജോജു പറഞ്ഞത് കാണൂ

    By Midhun Raj
    |

    ജോസഫ് എന്ന ചിത്രത്തിലൂടെ നായകനടനായുളള വരവ് ഗംഭീരമാക്കിയ താരമായിരുന്നു ജോജു ജോര്‍ജ്ജ്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം ജോജുവിന്റെ മികവുറ്റ പ്രകടനം കൊണ്ടായിരുന്നു ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായ ജോസഫിനെ മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം മികച്ച സ്വീകാര്യത നല്‍കി വിജയിപ്പിച്ചിരുന്നു. ജോജു ജോര്‍ജ്ജിന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു ജോസഫ്.

    സുഡാനിക്കൊപ്പം തിളങ്ങിയ കാര്‍ബണ്‍! ഫഹദ് ഫാസില്‍ ചിത്രം വാരിക്കൂട്ടിയത് ആറ് അവാര്‍ഡുകള്‍ സുഡാനിക്കൊപ്പം തിളങ്ങിയ കാര്‍ബണ്‍! ഫഹദ് ഫാസില്‍ ചിത്രം വാരിക്കൂട്ടിയത് ആറ് അവാര്‍ഡുകള്‍

    വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രത്ത പക്വതയാര്‍ന്ന പ്രകടനത്തിലൂടെയാണ് ജോജു മികച്ചതാക്കിയിരുന്നത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ജോസഫ് തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയുമായിരുന്നു. ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരങ്ങളില്‍ മികച്ച സഹനടനായി ജോജു തിരഞ്ഞെടുക്കപ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം പ്രതീക്ഷിച്ചിരുന്ന അവാര്‍ഡ് കൂടിയായിരുന്നു അത്. അവാര്‍ഡ് നേട്ടത്തിനു ശേഷം ജോജു ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

    ജോജുവിന്റെ ജോസഫ്

    ജോജുവിന്റെ ജോസഫ്

    വ്യത്യസ്തമാര്‍ന്നൊരു പ്രമേയവും ജോജു ജോര്‍ജ്ജിന്റെ പ്രകടനംകൊണ്ടുമായിരുന്നു ജോസഫ് എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഏം പദ്മകുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയില്‍ റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ശ്രദ്ധേയ പ്രകടനം തന്നെ ജോജു കാഴ്ചവെച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു സിനിമ പുറത്തിറങ്ങിയിരുന്നത്. പ്രേക്ഷകരുടെ വലിയ പിന്തുണയോടെ നൂറ് ദിവസം തിയ്യേറ്ററുകളില്‍ പൂര്‍ത്തിയാക്കാനും ജോസഫിന് സാധിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ കൂടിയുളള മൗത്ത് പബ്ലിസിറ്റിയും ജോസഫിന്റെ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നു.

    മികച്ച സഹനടനായി ജോജു

    മികച്ച സഹനടനായി ജോജു

    മികച്ച നടനുളള പുരസ്‌കാരം ജോജുവിന് ലഭിക്കുമെന്നായിരുന്ന എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ജോസഫ് എന്ന ജോജുവിന്റെ കഥാപാത്രത്തെ അത്രത്തോളം പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തിരുന്നു. എന്നാല്‍ ഇത്തവണത്തെ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സഹനടനായി ജോജു മാറുകയായിരുന്നു.ജോജുവിന്റെ പുരസ്‌കാര നേട്ടം ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. ജോസഫിനൊപ്പം ചോല എന്ന ചിത്രത്തിലെ അഭിനയത്തിനും കൂടിയായിരുന്നു ജോജുവിന് പുരസ്‌കാരം ലഭിച്ചിരുന്നത്.

    ജോജുവിന്റെ പ്രതികരണം

    ജോജുവിന്റെ പ്രതികരണം

    സംസ്ഥാന പുരസ്‌കാരം ലഭിച്ച ശേഷം ജോജു ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. എന്നെ അറിയുന്ന ഒരുപാട് സുഹൃത്തുക്കള്‍ക്ക് ഇതൊരു പ്രചോദനമാകുമെന്ന് തോന്നുന്നു. കാരണം ഒരുപാട് തോല്‍വികള്‍ കണ്ടാണ് ഇവിടെ വരെ എത്തിയത്. അതുകൊണ്ട് ഇതൊരു വലിയ വിജയമാണ് ഇത്രയും ക്യാമറകള്‍ എന്റെ മുന്നില്‍ വരുന്നത് തന്നെ ഇതാദ്യമാണ്.അതിലും സന്തോഷം. ജോജു പറയുന്നു

    ജയനും സൗബിനും

    ജയനും സൗബിനും

    മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ട ജയനും സൗബിനും എന്റെ എല്ലാ ആശംസകളും. പിന്നെ നടിയായി തിരഞ്ഞെടുത്ത നിമിഷയ്ക്ക് അവാര്‍ഡ് ലഭിച്ചത് ഞാന്‍ അഭിനയിച്ച ചോല എന്ന സിനിമയില്‍ നിന്നാണ്. ജോജു ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞു. ജോസഫ് എന്ന ചിത്രം നൂറ് ദിവസം പിന്നിട്ട വേളയിലായിരുന്നു ജോജുവിനെ തേടി മികച്ച സ്വഭാവ നടനുളള പുരസ്‌കാരം എത്തിയത്. വേറിട്ട ഗെറ്റപ്പുകളില്‍ എത്തിയ ജോജുവിന്റെ അഭിനയം സിനിമയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നു.

    മികച്ച സംവിധായകനായി അഞ്ചാം തവണയും ശ്യാമപ്രസാദ്! മികച്ച ചിത്രമായി കാന്തന്‍ മികച്ച സംവിധായകനായി അഞ്ചാം തവണയും ശ്യാമപ്രസാദ്! മികച്ച ചിത്രമായി കാന്തന്‍

    വൈകി വന്ന അംഗീകാരം! മികച്ച നടനുളള പുരസ്‌കാരം ജയസൂര്യയിലേക്ക് എത്തിയപ്പോള്‍! കാണൂവൈകി വന്ന അംഗീകാരം! മികച്ച നടനുളള പുരസ്‌കാരം ജയസൂര്യയിലേക്ക് എത്തിയപ്പോള്‍! കാണൂ

    English summary
    joju george's reaction on kerala state film awards 2018
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X