മഞ്ജുവും മംമ്തയുമല്ല! ജോഷി ചിത്രത്തില്‍ ജോജുവിന്റെ നായികയായി ഈ താരസുന്ദരി! കാണൂ

By Midhun Raj

ജോസഫിന്റെ വിജയത്തിനു ശേഷം മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന നായകനടനാണ് ജോജു ജോര്‍ജ്ജ്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം തന്നെയായിരുന്നു നടന്‍ നടത്തിയിരുന്നത്. ജോജുവിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കാനും ജോസഫിന് സാധിച്ചിരുന്നു. ഒരു ത്രില്ലര്‍ ചിത്രമായി എത്തിയ സിനിമയ്ക്ക് മികച്ച സ്വീകാര്യത തന്നെയായിരുന്നു തിയ്യേറ്ററുകളില്‍നിന്നും ലഭിച്ചത്.

ജോസഫിന്‌റെ വിജയത്തിനു ശേഷം കൈനിറയെ സിനിമകളാണ് ജോജുവിന് ലഭിച്ചിരിക്കുന്നത്. അടുത്തിടെയായിരുന്നു ജോജുവിന്റെ ജോഷി ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരെ നായികയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും പിന്നീട് മംമ്ത പകരം വരികയായിരുന്നു. എന്നാലിപ്പോള്‍ സിനിമയിലെ നായിക വീണ്ടും മാറിയിരിക്കുകയാണ്.

ജോസഫിന്റെ വിജയം

ജോസഫിന്റെ വിജയം

പോലീസുകാരുടെ ജീവിതത്തിലുണ്ടാകുന്ന നിരവധി സംഭവങ്ങളിലൂടെയായിരുന്നു ജോസഫിന്റെ കഥ സംവിധായകന്‍ പറഞ്ഞിരുന്നത്. ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസുദ്യോഗസ്ഥന്റെ റോളിലായിരുന്നു ജോജു എത്തിയിരുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെ ജോസഫിന് തിയ്യേറ്ററുകളില്‍ വിജയം നേടാന്‍ സാധിച്ചു. റിലീസ് ദിനം വലിയ തിരക്കൊന്നും ഇല്ലായിരുന്നെങ്കിലും ചിത്രം കണ്ടവരെല്ലാം നല്ല അഭിപ്രായങ്ങള്‍ പങ്കുവെച്ചതോടെ തിയ്യേറ്ററുകളിലും തിരക്കുകൂടി. ജോജുവിനൊപ്പം സംവിധായകന്‍ എം പദ്മകുമാറിനും ഈ വിജയം വഴിത്തിരിവായി മാറിയിരുന്നു.

ജോഷിയുടെ നായകന്‍

ജോഷിയുടെ നായകന്‍

ഒരിടവേളയ്ക്കു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജോജു ജോര്ജ്ജ് നായകവേഷത്തില്‍ എത്തുന്നത്. സിനിമയ്ക്കു പൊറിഞ്ചു മറിയം ജോസ് എന്ന് പേരിട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ഫെബ്രുവരി ഒന്നിനാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ജോജുവിനൊപ്പം ചെമ്പന്‍ വിനോദ് ജോസും ചിത്രത്തില് ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്

നായികയെ സംബന്ധിച്ച്

നായികയെ സംബന്ധിച്ച്

ജോഷി ചിത്രത്തിലെ നായികയെ സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നത്. സിനിമയില്‍ ജോജുവിന്റെ നായികയായി മഞ്ജു വാര്യര്‍ എത്തുമെന്ന തരത്തില്‍ ആദ്യം വാര്‍ത്തകള്‍ വന്നു. മുന്‍പ് ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജുവിനൊപ്പം ശ്രദ്ധേയ വേഷത്തില്‍ ജോജുവും എത്തിയിരുന്നു. എന്നാല്‍ ധനുഷ് ചിത്രം അസുരന്റെ തിരക്കുകളില്‍ ആയതിനാല്‍ നടി പിന്മാറിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നു.

മംമ്തയും പിന്മാറി

മംമ്തയും പിന്മാറി

മഞ്ജു വാര്യരിനു ശേഷം നടി മംമ്താ മോഹന്‍ദാസിനെ സിനിമയിലെ നായികയായി തീരുമാനിച്ചെന്നായിരുന്നു അടുത്ത റിപ്പോര്‍ട്ട്. എന്നാല്‍ ഇതും യാഥാര്‍ത്ഥ്യമാകാതെ വരികയായിരുന്നു. ദിലീപിന്റെ കോടതി സമക്ഷം ബാലന്‍ വക്കീല്‍,പൃഥ്വിരാജ് സുകുമാരന്റെ നയന്‍ തുടങ്ങിയ സിനിമകളില്‍ മംമ്താ മോഹന്‍ദാസാണ് നായികാ വേഷത്തില്‍ എത്തുന്നത്.

ജോജുവിന്റെ നായിക

ജോജുവിന്റെ നായിക

മംമ്തയ്ക്കു ശേഷം നൈല ഉഷയാകും ജോജുവിന്റെ നായികയാകുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. അവതാരികയായും നായികയായും ശ്രദ്ധ നേടിയിട്ടുളള നൈല ഒരിടവേളയ്ക്കു ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. മുന്‍പ് മമ്മൂട്ടിയുടെ കുഞ്ഞനന്തന്റെ കടയിലൂടെ എത്തിയ നടി നിരവധി സിനിമകളില്‍ തുടര്‍ന്നും അഭിനയിച്ചിരുന്നു.അതേസമയം അജയ് ഡേവിഡ് കാച്ചപ്പളളി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ജേക്ക്‌സ് ബിജോയ് ആണ് സംഗീതം. തൃശ്ശൂരാണ് ജോഷി ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X