twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തന്റെ കിളിപോകാതിരിക്കാന്‍ വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം! ചലച്ചിത്ര പുരസ്‌കാര വേദിയില്‍ ജോജു

    By Midhun Raj
    |

    ജോസഫ് എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം തരംഗമായി മാറിയ താരമാണ് ജോജു ജോര്‍ജ്ജ്. സഹനടനില്‍ നിന്നും നായകനായി ജോജുവിനെ പ്രേക്ഷകര്‍ അംഗീകരിച്ച ചിത്രം കൂടിയായിരുന്നു ജോസഫ്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത സിനിമ തിയ്യേറ്ററുകളില്‍ നിന്നും മികച്ച വിജയം തന്നെയാണ് നേടിയത്. ജോജുവിന്റെയും കരിയറിലെ വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമ. മികച്ച നിരൂപക പ്രശംസകള്‍ക്കൊപ്പം തന്നെ പ്രേക്ഷകരുടെ മികച്ച അഭിപ്രായങ്ങളും സിനിമയുടെ നേടി.

    ത്രില്ലര്‍ ചിത്രമായി പുറത്തിറങ്ങിയ ജോസഫ് കഴിഞ്ഞ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നുകൂടിയായിരുന്നു. സിനിമയില്‍ ജോസഫ് പാറേക്കാട്ടില്‍ എന്ന റിട്ടയേര്‍ട്ട് പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ജോജു എത്തിയിരുന്നത്. ജോസഫിലെ പ്രകടനത്തിലൂടെയാണ് ഇത്തവണ മികച്ച സഹനടനുളള സംസ്ഥാന പുരസ്‌കാരം ജോജുവിന് ലഭിച്ചിരുന്നത്. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ ജോജു അവാര്‍ഡ് ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. അവാര്‍ഡ് വേദിയില്‍ വെച്ച് ജോജു പറഞ്ഞ കാര്യങ്ങളായിരുന്നു ശ്രദ്ധേയമായി മാറിയിരുന്നത്.

    മികച്ച സഹനടന്‍

    മികച്ച സഹനടന്‍

    തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു ഇത്തവണ അവാര്‍ഡ് ദാന ചടങ്ങ് നടന്നിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടനവും അവാര്‍ഡ് വിതരണവും നടത്തിയത്. 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ ജയസൂര്യയും സൗബിന്‍ ഷാഹിറും മികച്ച നടന്‍മാരായപ്പോള്‍ നിമിഷ സജയനാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. ജോസഫിലെ പ്രകടനത്തിലൂടെ ജോജു മികച്ച നടനാവുമെന്ന് എല്ലാവരും കരുതിയെങ്കിലും മികച്ച സഹനടനായിട്ടാണ് താരം തിരഞ്ഞെടുക്കപ്പെട്ടത്. ജോജുവിന് പുരസ്‌കാരം നല്‍കിയ ജൂറി തീരുമാനം നല്ലതായെന്നും എല്ലാവരും അഭിപ്രായപ്പെട്ടിരുന്നു.

    <strong>വിജയുടെ ദളപതി 64ല്‍ ആന്റണി വര്‍ഗീസും? സുപ്പര്‍താര ചിത്രത്തില്‍ നടനും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍</strong>വിജയുടെ ദളപതി 64ല്‍ ആന്റണി വര്‍ഗീസും? സുപ്പര്‍താര ചിത്രത്തില്‍ നടനും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

    ജോസഫിലെ പാട്ടു പാടിക്കൊണ്ടായിരുന്നു

    അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കാന്‍ വിളിച്ചപ്പോള്‍ ജോസഫിലെ പാട്ടു പാടിക്കൊണ്ടായിരുന്നു ജോജു തുടങ്ങിയിരുന്നത്. ജോസഫിലെ പാടവരമ്പത്തിലൂടെ എന്ന ഗാനം വേദിയില്‍ എല്ലാവര്‍ക്കും മുന്‍പാകെ നടന്‍ ആലപിച്ചു. എല്ലാവരെയും സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് പാട്ടു പാടുന്നതെന്ന് പറഞ്ഞായിരുന്നു ജോജു തുടങ്ങിയത്.

    തല അജിത്തിന്റെ നേര്‍കൊണ്ട പാര്‍വൈ തിയ്യേറ്ററുകളിലേക്ക്! യു/എ സര്‍ട്ടിഫിക്കറ്റ് നേടി ചിത്രംതല അജിത്തിന്റെ നേര്‍കൊണ്ട പാര്‍വൈ തിയ്യേറ്ററുകളിലേക്ക്! യു/എ സര്‍ട്ടിഫിക്കറ്റ് നേടി ചിത്രം

     സ്വപ്‌നം കാണുന്നതിനുമപ്പുറമാണ്

    തന്റെ ജീവിതത്തില്‍ സ്വപ്‌നം കാണുന്നതിനുമപ്പുറമാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നതെന്നും ജോജു പറഞ്ഞു. സ്വപ്‌നം കാണുന്നതിനേക്കാള്‍ അപ്പുറം കാര്യങ്ങള്‍ നടക്കുന്നതുകൊണ്ട് എന്റെ കിളി പോകാതിരിക്കാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്നും ജോജു പറഞ്ഞിരുന്നു.

    ദേവരകൊണ്ടയിലെ വിജയ് വീണ്ടും! എക്സലൻറ് മൂവി, 'കോമ്രേഡ്' എന്നതിന്റെ നിർവചനം - ശൈലന്റെ റിവ്യു ദേവരകൊണ്ടയിലെ വിജയ് വീണ്ടും! എക്സലൻറ് മൂവി, 'കോമ്രേഡ്' എന്നതിന്റെ നിർവചനം - ശൈലന്റെ റിവ്യു

    ജോജുവിന്റെ പ്രസംഗം

    ജോജുവിന്റെ പ്രസംഗം എല്ലാവരും പൊട്ടിച്ചിരിച്ചും കൈയ്യടിച്ചുകൊണ്ടുമാണ് കേട്ടിരുന്നത്. അവാര്‍ഡ് ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും ഇനിയും ഇറങ്ങാന്‍ പോകുന്ന സിനിമകള്‍ എല്ലാവരും തിയ്യേറ്ററില്‍ ചെന്ന് കാണണമെന്നും ജോജു പറഞ്ഞു. ശ്യാമപ്രാസാദാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. സക്കറിയ മികച്ച നവാഗത സംവിധായകനായി മാറിയപ്പോള്‍ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത് ഷെരീഫ് ഈസ സംവിധാനം ചെയ്ത കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍ എന്ന ചിത്രമാണ്. ഇത്തവണത്തെ ജെസി ഡാനിയേല്‍ പുരസ്‌കാരം മുതിര്‍ന്ന നടി ഷീലയ്ക്ക് നല്‍കുകയും ചെയ്തു.

    English summary
    joju geroge's speech after receiving kerala state film award
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X