»   » അഭിനയം മറന്നോ എന്ന് ക്യാമറയ്ക്കു മുന്നിലെത്തിയാലറിയാം; പുതുമുഖ നായികയുടെ ടെന്‍ഷനെന്ന് ജോമോള്‍!

അഭിനയം മറന്നോ എന്ന് ക്യാമറയ്ക്കു മുന്നിലെത്തിയാലറിയാം; പുതുമുഖ നായികയുടെ ടെന്‍ഷനെന്ന് ജോമോള്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലൂടെ നായികയായെത്തിയ ജോമോള്‍ വീണ്ടും മലയാളത്തിലേക്കു തിരിച്ചു വരുന്നു. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ബാല്യം അവതരിപ്പിച്ചുകൊണ്ടായിരുന്നു ജോമോളുടെ ചലച്ചിത്ര പവേശം.

എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് നടിയ്ക്ക് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടു നിന്ന ജോമോള്‍ വിവാഹ ശേഷം സഹധര്‍മ്മിണി എന്ന സീരിയലില്‍ അഭിനയിച്ചിരുന്നു.

വികെ പ്രകാശ് ചിത്രം

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്‍ എന്ന ചിത്രത്തിലൂടെയാണ് ജോമോള്‍ മലയാളത്തിലേക്കു തിരിച്ചെത്തുന്നത്.

കഥ കേട്ടപ്പോള്‍ കൗതുകം തോന്നി

വികെ പ്രകാശ് വിളിച്ച് ചിത്രത്തിന്‍െ കഥ പറഞ്ഞപ്പോള്‍ ഇഷ്ടമായി .ഒരു സമ്പൂര്‍ണ്ണ കുടുംബ ചിത്രമാണ് കെയര്‍ഫുളെന്നും ജോമോള്‍ പറയുന്നു. ഇതിനും മുന്‍പും അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും കുട്ടികള്‍ ചെറുതായതിനാല്‍ ഒഴിവാക്കുകയായിരുന്നു

14 വര്‍ഷത്തിനു ശേഷം ക്യാമറയ്ക്കു മുന്നില്‍

നീണ്ട 14 വര്‍ഷങ്ങള്‍ക്കു ശേഷം ക്യാമറയ്ക്കു മുന്നിലെത്തുന്ന തനിക്ക് ഒരു പുതുമുഖ നടിയുടെ ടെന്‍ഷാണെന്നാണ് ജോമോള്‍ പറയുന്നത്. 12 വര്‍ഷങ്ങള്‍ക്കു മുന്‍പ് സഹധര്‍മ്മിണി എന്ന സീരിയലിനുവേണ്ടിയാണ് ഒടുവില്‍ ക്യാമറയ്ക്കു മുന്നിലെത്തിയത്.

അഭിനയം മറന്നു കാണുമോ

വളരെ നീണ്ട ഇടവേളയായതിനാല്‍ അഭിനയം മറുന്ന കാണുമോ എന്ന് ക്യാമറയ്ക്കു മുന്നിലെത്തിയാലറിയാം എന്നാണ് ജോമോള്‍ പറയുന്നത്.

സുരേഷ് ഗോപി അടുത്ത കുടുംബ സുഹൃത്താണ്

സിനിമ വിട്ടിട്ടും ചിലരുമായി അടുത്ത അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും സുരേഷ് ഗോപി വളരെ അടുത്ത കുടുംബ സുഹൃത്താണെന്നും ജോമോള്‍ പറയുന്നു

English summary
jomol come back movie carefull

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam