»   » ജോമോളും സിനിമയിലേക്ക് മടങ്ങിയെത്തുന്നു; വിവാഹ മോചനം സംഭവിച്ചോ എന്നാണോ അറിയേണ്ടത്..??

ജോമോളും സിനിമയിലേക്ക് മടങ്ങിയെത്തുന്നു; വിവാഹ മോചനം സംഭവിച്ചോ എന്നാണോ അറിയേണ്ടത്..??

By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ആദ്യകാല നായികമാരെല്ലാം മടങ്ങിയെത്തുന്ന കാഴ്ചയാണ് കഴിഞ്ഞ ചില വര്‍ഷങ്ങളായി കണ്ടു വരുന്നത്. മിക്കവരും വിവാഹ മോചനത്തിന് ശേഷണാണ് മടങ്ങിയെത്തിയത്.

വിവാഹം ചെയ്യാന്‍ വേണ്ടി മതം മാറിയ മലയാളി നായികമാര്‍; ചിലര്‍ക്ക് മതവും ജീവിതവും നഷ്ടപ്പെട്ടു!!

സിനിമയിലേക്ക് മടങ്ങി വരുന്ന ആദ്യ കാല നായികമാരുടെ കൂട്ടത്തിലേക്കിതാ ജോമോളും. എന്നാല്‍ ജോമോള്‍ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണയോടെയാണ് സിനിമയിലേക്ക് മടങ്ങിയെത്തുന്നത്.

വികെപി ചിത്രം

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്‍ എന്ന ചിത്രത്തിലൂടെയാണ് ജോമോളിന്റെ മടങ്ങിവരവ്. ചിത്രത്തിലെ പ്രധാന കഥാപാത്രളെ സംബന്ധിച്ച് വികെ പ്രകാശ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ട കുറിപ്പിലാണ് ജോമോളിന്റെ പേരുമുള്ളത്.

ഒമ്പത് വര്‍ഷത്തെ ഇടവേള

അതെ, ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജോമോന്‍ സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. 2007 ല്‍ റിലീസ് ചെയ്ത രാക്കിളിപ്പാട്ടിലാണ് ജോമോള്‍ ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ തബുവിന്റെ സഹോദരിയുടെ വേഷമായിരുന്നു.

സിനിമയില്‍ ജോമോള്‍

ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അഭിനയിച്ചുകൊണ്ടാണ് ജോമോളിന്റെ അരങ്ങേറ്റം. തുടര്‍ന്ന് പഞ്ചാബി ഹൗസ്, മയില്‍പ്പീലിക്കാവ്, എന്ന് സ്വന്തം ജാനകിക്കുട്ടി, നിറം, പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച തുടങ്ങി 19 സിനിമകളില്‍ അഭിനയിച്ചു.

പുരസ്‌കാരം

എന്റെ സ്വന്തം ജാനകി കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുുണ്ട്. ഇതേ ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരക്‌സാര ജൂറിയുടെ പ്രത്യേക പരമാര്‍ശവും ലഭിച്ചു.

വിവാഹത്തോടെ വിട

2003 ലാണ് ജോമോളിന്റെ വിവാഹം കഴിഞ്ഞത്. ചന്ദ്രശേഖരന്‍ പിള്ളയെ വിവാഹം ചെയ്ത ജോമോള്‍ ഹിന്ദു മതം സ്വീകരിയ്ക്കുകയും ഗൗരി എന്ന് പേര് മാറ്റുകയും ചെയ്തു. വിവാഹ ശേഷമാണ് രാക്കിളിപ്പാട് എന്ന ചിത്രം ചെയ്തത്. അതോടെ പൂര്‍ണമായും വെള്ളിത്തിരയോട് വിടപറഞ്ഞിരിയ്ക്കുകയായിരുന്നു.

കെയര്‍ഫുള്‍

മരുഭൂമിയിലെ ആനയ്ക്ക് ശേഷം വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കെയര്‍ഫുള്‍. വിജയ് ബാബു നായകനായെത്തുന്ന ചിത്രത്തില്‍ നവാഗതയായ സന്ധ്യ രാജുവാണ് നായിക. അജു വര്‍ഗ്ഗീസ്, സൈജു കുറുപ്പ്, വിനീത്, ശ്രീജിത്ത് രവി, പാര്‍വ്വതി നമ്പ്യാര്‍ തുടങ്ങിയവര്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. വൈഡ് ആംഗിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ സുരേഷ് ബാലാജിയും ജോര്‍ജ്ജ് പയസും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

English summary
Jomol to make a comeback in Mollywood
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam