»   » ജോമോള്‍ സിനിമയിലേക്ക് മടങ്ങി വരാന്‍ കാരണം? സിനിമയെക്കാള്‍ വലുതല്ല മക്കള്‍ എന്ന് നടി, ഭര്‍ത്താവോ?

ജോമോള്‍ സിനിമയിലേക്ക് മടങ്ങി വരാന്‍ കാരണം? സിനിമയെക്കാള്‍ വലുതല്ല മക്കള്‍ എന്ന് നടി, ഭര്‍ത്താവോ?

Posted By: Rohini
Subscribe to Filmibeat Malayalam

എന്റെ സ്വന്തം ജാനകിക്കുട്ടി എന്ന ഹരിഹരന്‍ ചിത്രത്തിലൂടെ മലയാളികളുടെ സ്വന്തമായി മാറിയ ജോമോള്‍ വര്‍ഷങ്ങളുടെ ഇടവേളകള്‍ക്ക് ശേഷം സിനിമാ ലോകത്ത് മടങ്ങിയെത്തിയിരിയ്ക്കുകയാണ്. ജോമോള്‍ അഭിനയിച്ച വികെപിയുടെ കെയര്‍ഫുള്‍ എന്ന ചിത്രം മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിയ്ക്കുന്നു.

ജീവിതത്തില്‍ ഒരു വിഷമം വന്നപ്പോള്‍ തിരിഞ്ഞു നോക്കിയില്ല, ജോമോളിനെ ഒറ്റപ്പെടുത്തിയ ആ സിനിമാ സുഹൃത്ത്?

വിവാഹത്തോടെ സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്ന ജോമോള്‍ എവിടെയായിരുന്നു ഇതുവരെ... എന്തായിരുന്നു സിനിമയിലേക്ക് വരാതിരുന്നത്... എന്ത് കൊണ്ട് ഇപ്പോള്‍ തിരിച്ചുവന്നു.. തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ നടി മറുപടി നല്‍കി. എന്നാല്‍ ആ ഉത്തരത്തില്‍ ഒരുപാട് ചോദ്യങ്ങള്‍ വീണ്ടും ബാക്കിയാകുന്നു... തുടര്‍ന്ന് വായിക്കാം..

ജോമോള്‍ സിനിമയില്‍

ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അഭിനയിച്ചുകൊണ്ടാണ് ജോമോളിന്റെ അരങ്ങേറ്റം. തുടര്‍ന്ന് പഞ്ചാബി ഹൗസ്, മയില്‍പ്പീലിക്കാവ്, എന്ന് സ്വന്തം ജാനകിക്കുട്ടി, നിറം, പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച തുടങ്ങി 19 സിനിമകളില്‍ അഭിനയിച്ചു.

വിവാഹത്തോടെ ബൈ ബൈ

2003 ലാണ് ജോമോളിന്റെ വിവാഹം കഴിഞ്ഞത്. ചന്ദ്രശേഖരന്‍ പിള്ളയെ വിവാഹം ചെയ്ത ജോമോള്‍ ഹിന്ദു മതം സ്വീകരിയ്ക്കുകയും ഗൗരി എന്ന് പേര് മാറ്റുകയും ചെയ്തു. വിവാഹ ശേഷമാണ് രാക്കിളിപ്പാട് എന്ന ചിത്രം ചെയ്തത്. അതോടെ പൂര്‍ണമായും വെള്ളിത്തിരയോട് വിടപറഞ്ഞിരിയ്ക്കുകയായിരുന്നു.

എതിര്‍പ്പുകളെ അവഗണിച്ച വിവാഹം

ജോമോള്‍ ചന്തുവിനെ വിവാഹം കഴിക്കുന്നതിനോട് നടിയുടെ വീട്ടുകാര്‍ക്ക് ഒട്ടും താത്പര്യമില്ലായിരുന്നു. ഓര്‍ക്കുട്ടിലൂടെ പരിചയപ്പെട്ട ചന്തു ചതിക്കും എന്ന് പലരും പറഞ്ഞു. എന്നാല്‍ എതിര്‍പ്പുകളെ അവഗണിച്ച് ജോമോള്‍ ചന്തുവിന് വേണ്ടി വീടുവിട്ട് ഇറങ്ങി വന്നു. വീട്ടുകാരുമായി അടിച്ച് പിരിഞ്ഞ് അച്ഛനെതിരെ പൊലീസ് പരാതിയും നല്‍കിയിട്ടാണ് വന്നത്.

ഇപ്പോള്‍ പറയുന്നു മറ്റൊന്ന്

എന്നാല്‍ ഇപ്പോള്‍ സിനിമയിലേക്ക് മടങ്ങിവരാനുണ്ടായ കാരണം ചോദിച്ചപ്പോള്‍ ജോമോള്‍ പറഞ്ഞത് ചന്തുവിന്റെ പേരല്ല, മറിച്ച് അച്ഛന്റെയും അമ്മയുടെയും പേരാണ്. വീണ്ടും സിനിമയിലേക്ക് വരണമെന്ന് നിര്‍ബന്ധിച്ചത് മാതാപിതാക്കളാണത്രെ.

ആ ചോദ്യം

നിന്റെ ഫീല്‍ഡ് സിനിമയാണെന്നും ഒരിക്കലും അത് നിര്‍ത്തരുത് എന്നും ജോമോളോട് മാതാപിതാക്കള്‍ പറഞ്ഞത്രെ. മക്കള്‍ വലുതായാല്‍ അവര്‍ അവരുടെ വഴി തേടിപ്പോകും. വലുതായാല്‍ നിന്നെ നോക്കുമെന്ന് എന്താണ് ഉറപ്പ് എന്നും അവര്‍ ചോദിച്ചത്രെ. ആ ചോദ്യം ശരിയാണെന്ന് തോന്നിയത് കൊണ്ടാണ് മടങ്ങി വന്നത് എന്ന് ജോമോള്‍ പറയുന്നു.

അപ്പോള്‍ ചന്തു എവിടെ?

സ്വാഭാവികമായും ആരാധകര്‍ക്കുള്ള ചോദ്യമാണ് അപ്പോള്‍ ചന്ദ്രശേഖരന്‍ പിള്ള എവിടെ? സ്‌നേഹിച്ച ആളെ സ്വന്തമാക്കാന്‍ അച്ഛനെതിരെ കേസ് കൊടുത്ത് വീട് വിട്ടിറങ്ങിയ മകള്‍ ഇപ്പോള്‍ വീണ്ടും അച്ഛന്റെയും അമ്മയുടെയും ഉപദേശം കേള്‍ക്കുന്നു എന്ന് പറയുന്നതില്‍ ഒരുപാട് ചോദ്യങ്ങളില്ലേ...?

English summary
Jomol said cinema is greater than family

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam