»   » പ്രതിസന്ധി ഘട്ടത്തില്‍ ആരും ഒപ്പം നിന്നില്ല!!! പുറമേ നടിക്കുന്ന സൗഹൃദത്തേക്കുറച്ച് ജോമോള്‍!!!

പ്രതിസന്ധി ഘട്ടത്തില്‍ ആരും ഒപ്പം നിന്നില്ല!!! പുറമേ നടിക്കുന്ന സൗഹൃദത്തേക്കുറച്ച് ജോമോള്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

ജോമോള്‍ മലയാളികള്‍ക്ക് എക്കാലവും പ്രീയപ്പെട്ട നായികയാണ്. എന്ന് സ്വന്തം ജാനകി കുട്ടിയിലെ ജാനകിയും നിറത്തിലെ വര്‍ഷയും പ്രേക്ഷകര്‍ മറക്കാത്ത കഥാപാത്രങ്ങളാണ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്‍ എന്ന സിനിമയിലൂടെ രണ്ടാം വരവിന് ഒരുങ്ങുകയാണ് ജോമോള്‍. 

ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍  ആരും തനിക്കൊപ്പം നിന്നില്ലെന്ന് ജോമോള്‍ പറഞ്ഞു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോമോള്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോയപ്പോള്‍ കൂട്ടുകാര്‍ പോലും തന്നോട് അടുപ്പം കാണിച്ചില്ല. അതാണ് തന്നെ ഏറെ വേദനിപ്പിച്ചത്. എന്നാല്‍ കുറച്ച് കാലം കഴിഞ്ഞുപ്പോള്‍ ഇവരൊക്കെ തിരിച്ച് വന്നു. വിഷമം തോന്നുമെങ്കിലും ഇങ്ങനെയൊക്കെ കാണിക്കുന്നവരോട് എന്ത് പറയാനാണെന്നും ജോമോള്‍ പറഞ്ഞു.

നമ്മുടെ നല്ല സമയത്ത് സഹായം വാങ്ങിയവര്‍ പോലും നമുക്ക് ആവശ്യം വന്നപ്പോള്‍ തിരക്ക് ഭാവിച്ചു. അപ്പോള്‍ അതിലേറെ തിരക്ക് തനിക്കുണ്ടെന്ന് താനും ഭാവിച്ചു. പുറമേ സ്‌നേഹവും പരിചയവും നടിക്കുന്നതല്ലല്ലോ യഥാര്‍ത്ഥ സൗഹൃദമെന്നും ജോമോള്‍ പറഞ്ഞു.

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്‍ എന്ന സിനിമയിലൂടെ രണ്ടാം വരവിന് ഒരുങ്ങുകയാണ് ജോമോള്‍. പത്ത് വര്‍ഷത്തിന് ശേഷമാണ് ജോമോള്‍ അഭിനയത്തിലേക്ക് തിരിച്ചു വരുന്നത്. 2007ല്‍ പുറത്തിറങ്ങിയ രാക്കിളിപ്പാട്ടായിരുന്നു ഒടുവിലഭിനയിച്ച സിനിമ.

സിനിമയിലേക്ക് വീണ്ടുമെത്തി ഓരോ സീനെടുക്കുമ്പോഴും പേടിയായിരുന്നു. പണ്ട് അഭിനയിച്ച സീനുകള്‍ വീണ്ടും കാണുന്നത് ഡബ്ബിംഗ് തീയറ്ററിലായിരുന്നു. എന്നാല്‍ ഇപ്പോളത് എടുത്ത ഉടന്‍ മോണിറ്ററില്‍ കാണാന്‍ സാധിക്കുമെന്നും ജോമോള്‍ പറഞ്ഞു.

രണ്ടാമത് അഭിനയിക്കാന്‍ എത്തിയപ്പോള്‍ പേടിയുണ്ടായിരുന്നു. എന്നാല്‍ വികെപി സഹായിച്ചു. പരീക്ഷയ്ക്ക് ഉത്തരക്കടലാസ് കിട്ടും മുമ്പുള്ള ടെന്‍ഷനിലാണ് ഷോട്ട് കഴിഞ്ഞ് വികെപി നോക്കുന്നത്. ഷോട്ട് കഴിഞ്ഞുള്ള നന്നായി എന്നുള്ള വികെപിയുടെ പ്രോത്സാഹനം ഒരു സമാധാനമാണെന്നും ജോമോള്‍ പറഞ്ഞു.

അഭിനയത്തില്‍ മാത്രമല്ല ബിസിനസിലും സജീവമാണ് ജോമോള്‍. മെക്ക് ഇറ്റ് സെപ്ഷ്യല്‍ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നടത്തുകയാണ് ജോമോള്‍. പ്രിയപ്പെട്ടവരുടെ ജീവിതത്തിലെ നിമിഷങ്ങള്‍ സുന്ദരമാക്കാമെന്ന് ജോമോളുടെ മേക്ക് ഇറ്റ് സ്‌പെഷ്യല്‍ ഉറപ്പ് തരുന്നു.

മമ്മുട്ടി നായകനായ എത്തിയ എംടി ഹരിഹരന്റെ ടീമിന്റെ വടക്കന്‍ വീരഗാഥയില്‍ ബാലതാരമായിട്ടാണ് ജോമോള്‍ അഭിനയ രംഗത്തേക്കെത്തിയത്. ഉണ്ണിയാര്‍ച്ചയുടെ ചെറുപ്പകാലമാണ് ജോമോള്‍ അഭിനയിച്ചത്. ജോമോളുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായ വേഷം ലഭിച്ചതും എംടിയുടെ രചനയിലായിരുന്നു.

എംടി വാസുദേവന്‍നായരുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത എന്ന സ്വന്തം ജാനകിക്കുട്ടി ജോമോളുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ജാനകിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോമോളെ തേടി മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരമെത്തി. ദേശീയ പുരസ്‌കാരത്തില്‍ ജൂറിയുടെ പ്രത്യക പരാമര്‍ശവും ജോമോള്‍ നേടി.

English summary
Actress Jomol says nobody helps in her crisis situation even her friends. Now she is busy with her re entry movie Careful directed by VK Prakash.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam