»   » മള്‍ട്ടിപ്ലെക്‌സ് തിയേറ്ററുകളില്‍ ജോമോനും മുന്തിരിവള്ളിയും മുട്ടന്‍ മത്സരത്തില്‍,

മള്‍ട്ടിപ്ലെക്‌സ് തിയേറ്ററുകളില്‍ ജോമോനും മുന്തിരിവള്ളിയും മുട്ടന്‍ മത്സരത്തില്‍,

By: Nihara
Subscribe to Filmibeat Malayalam

ദീര്‍ഘനാളായി നിലനിന്നിരുന്ന സിനിമാ പ്രതിസന്ധിക്ക് അറുതി വരുത്തിയാണ് ജോമോന്റെ സുവിശേഷങ്ങള്‍ തിയേറ്ററുകളിലേക്കെത്തിയത്. ക്രിസ്മസിന് റിലീസ് ചെയ്യാനായി പ്ലാന്‍ ചെയ്തിരുന്ന സിനിമകളില്‍ ഒന്നുപോലും വെളിച്ചം കണ്ടിരുന്നില്ല. ഉത്സവ സീസണില്‍ റിലീസ് ചെയതിരുന്നുവെങ്കില്‍ ബോക്‌സോഫീസുകളില്‍ വന്‍ റെക്കോര്‍ഡുകള്‍ തന്നെ സൃഷ്ടിച്ചേക്കാവുന്ന ചിത്രങ്ങളില്‍ പലതും വെളിച്ചം കാണാതെ പോവുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേം മലയാള സിനിമ വീണ്ടും സജീവമാവുകയാണ്.

സിനിമാ പ്രതിസന്ധിക്ക് ശേഷം ആദ്യം തിയേറ്ററുകളിലെത്തിയ ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. സത്യന്‍ അന്തിക്കാട് ദുല്‍ഖര്‍ ടീം ആദ്യമായി ഒന്നിച്ച ഈ ചിത്രം തികച്ചും കുടുംബ പശ്ചാത്തലത്തിലൊരുക്കിയ ചിത്രമാണ്. സത്യന്‍ സിനിമകളിലെ സ്ഥിരം ചേരുവകളും അഭിനേതാക്കളും സിനിമയിലുണ്ട്. യുവതലമുറയുടെ ഹരമായി മാറിയ ഡിക്യു ആരാധകര്‍ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് നല്‍കിയത്. തിയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ചിത്രത്തെ ഡിക്യു ആരാധകര്‍ നെഞ്ചേറ്റിക്കഴിഞ്ഞു.

ലക്ഷ്യം കുടുംബ പ്രേക്ഷകരെ

സിനിമാ പ്രതിസന്ധിക്ക് ശേഷം റിലീസ് ചെയ്ത ഇരു ചിത്രങ്ങളുടെയും ലക്ഷ്യം കുടുംബ പ്രേക്ഷകരെയാണ്. സത്യന്‍ അന്തിക്കാട് എന്ന സംവിധായകന്‍ അറിയപ്പെടുന്നത് തന്നെ കുടുംബ പ്രേക്ഷകരുടെ സംവിധായകനെന്നാണ്. പ്രായഭേദമന്യേ ജനങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ചിത്രങ്ങളാണ് രണ്ടും.

സ്ഥിരം ക്ലീഷേയുമായി സത്യന്‍ അന്തിക്കാട്

പതിവു സിനിമകളിലെ വിഷയങ്ങളുടെ ആവര്‍ത്തനമാണ് ഈ ചിത്രത്തിലും കാണുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് വരെ ബോറടിയില്ലെന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ പ്രതികരിക്കുന്നത്.

യുവതലമുറയ്ക്ക് ഇഷ്ടപ്പെട്ടില്ല

ചിത്രത്തിന്റെ ആദ്യ പ്രതികരണം മുതല്‍ യുവതലമുറയ്ക്ക് മുന്തിരിവള്ളിയോട് അത്ര പ്രിയം തോന്നിയിട്ടില്ല. ദൃശ്യവും പുലിമുരുകനും ശേഷം പുറത്തിറങ്ങുന്ന ചിത്രമായതിനാല്‍ത്തന്നെ മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ സമീപിക്കുന്നത്.

ബോക്‌സോഫീസില്‍ ആരു തകര്‍ക്കും

ദുല്‍ഖര്‍ സല്‍മാനും മോഹന്‍ലാലും തമ്മിലാണ് ബോക്‌സോഫീസ് മത്സരം. റിലീസിങ്ങ് സെന്ററുകളുടെ കാര്യത്തില്‍ ഇരു ചിത്രവും ഏറെ മുന്നിലാണ്. മുന്‍ ചിത്രങ്ങളെക്കാല്‍ കൂടുതല്‍ സെന്ററുകളിലാണ് ഇത്തവണ റിലീസ് ചെയ്തത്

English summary
Jomon or Munthirivallikal, who make it big record in theaters.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam