»   » ബോറാണെങ്കില്‍ ബോറാണെന്ന് തന്നെ പറയും, സംവിധായകര്‍ എല്ലാ സ്വാതന്ത്രവും എനിക്ക് തന്നിട്ടുണ്ട്

ബോറാണെങ്കില്‍ ബോറാണെന്ന് തന്നെ പറയും, സംവിധായകര്‍ എല്ലാ സ്വാതന്ത്രവും എനിക്ക് തന്നിട്ടുണ്ട്

Posted By:
Subscribe to Filmibeat Malayalam

2011ലെ ചാപ്പാകുരിശ് എന്ന ചിത്രത്തിലൂടെയാണ് ജോമോന്‍ ടി ജോണ്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ ബെസ്റ്റ് വര്‍ക്കായിരുന്നു. തുടര്‍ന്ന് അയാളും ഞാനും തമ്മില്‍, തട്ടത്തിന്‍ മറയത്ത്, ബ്യൂട്ടിഫുള്‍, എന്ന് നിന്റെ മൊയ്തീന്‍ ഇപ്പോള്‍ ചാര്‍ലി വരെ ആ വിജയം എത്തി നില്‍ക്കുകയാണ്. ഇപ്പോഴിതാ ഈ വിജയം ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലും എത്തിച്ചു.

ആര്‍ എസ് വിമലിന്റെ എന്ന് നിന്റെ മൊയ്തീന്‍, മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ചാര്‍ലി എന്നീ ചിത്രങ്ങളിലെ ക്യാമറ വര്‍ക്കുകള്‍ പരിഗണിച്ചാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ജോമോനെ എത്തിയത്. ചാര്‍ലിയാണ് ഒടുവില്‍ ചെയ്ത ചിത്രം. ഇപ്പോള്‍ വിനീത്-നിവിന്‍ പോളിയുടെ ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യത്തിന്റെ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്.

jomon-02

ചാര്‍ലിയുടെ വിജയത്തില്‍ ജോമോന്‍ ഏറെ സന്തോഷവാനാണ്. ചിത്രത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിരുന്നു. ശരിക്കും പേടിച്ചാണ് ചിത്രം ചെയ്തത്. ഇതൊരു നൂലിന്മേല്‍ കളിയാകുമല്ലോ എന്നുവരെ തോന്നിയിട്ടുണ്ട്. പക്ഷേ തളരാതെ പിടിച്ച് നിന്നത് സംവിധായകന്‍ മാര്‍ട്ടിന്‍ തന്ന ധൈര്യമായിരുന്നു. ജോമോന്‍ ടി ജോണ്‍ പറയുന്നു.

ഞാന്‍ ചെയ്ത ചിത്രങ്ങളിലെല്ലാം സംവിധായകര്‍ എനിക്ക് എല്ലാ സ്വാതന്ത്രവും നല്‍യിട്ടുണ്ട്. തിരക്കഥ വായിക്കുമ്പോള്‍ മനസില്‍ തോന്നുന്ന കാര്യങ്ങള്‍ സംവിധായകനുമായി ഷെയര്‍ ചെയ്യാറുണ്ട്. വിഷ്വല്‍ ട്രീറ്റ്‌മെന്റിന്റെ കാര്യത്തില്‍ മാത്രമല്ല, ഈ സീനൊക്കെ ബോറാവില്ലേ എന്ന് ചോദിക്കാനുള്ള സ്വാതന്ത്ര്യം ജോമോന്‍ പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ജോമോന്‍ ഇക്കാര്യം പറയുന്നത്.

English summary
Jomon t John about Charlie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam