»   » ജോമോന്‍ ടി ജോണിന്റെ ബോളിവുഡ് അരങ്ങേറ്റം പ്രശസ്ത മലയാള സംവിധായകന്റെ ചിത്രത്തില്‍!

ജോമോന്‍ ടി ജോണിന്റെ ബോളിവുഡ് അരങ്ങേറ്റം പ്രശസ്ത മലയാള സംവിധായകന്റെ ചിത്രത്തില്‍!

By: Pratheeksha
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകരിലൊരാളാണ് ജോമോന്‍ ടി ജോണ്‍. ചാപ്പ കുരിശ് എന്ന ചിത്രത്തിലൂടെയാണ് ജോമോന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ബ്യൂട്ടിഫുള്‍ ,തട്ടത്തിന്‍ മറയത്ത്, അയാളും ഞാനും തമ്മില്‍ തുടങ്ങിയ ഒട്ടേറെ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചു.

ഇവയില്‍ മിക്ക ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. മികച്ച സംവിധായകനുളള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് , ഏഷ്യാനെറ്റ് അവാര്‍ഡ് എന്നിവ ജോമോനു ലഭിച്ചിരുന്നു. ഒരു പ്രശസ്ത മലയാള സംവിധായകന്റെ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ജോമോന്‍ ടി ജോണ്‍

തമിഴ് ചിത്രത്തിലും ഛായാഗ്രാഹകനായി

മലയാളത്തിനു പുറമേ തമിഴ് ചിത്രത്തിലും ജോമോന്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചിരുന്നു. ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ നോക്കി പായും തോട്ട എന്ന ചിത്രത്തിലായിരുന്നു ജോമോന്‍ സംവിധായകനായത്.

ഒടുവില്‍ ചെയ്ത മലയാള ചിത്രം

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റ സ്വര്‍ഗ്ഗ രാജ്യം എന്ന ചിത്രത്തിനു വേണ്ടിയാണ് ജോമോന്‍ ഒടുവില്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്

ബോളിവുഡ് ചിത്രം

സംവിധായകന്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിലാണ് ജോമോന്‍ ടി ജോണ്‍ സംവിധാനം നിര്‍വ്വഹിക്കാന്‍ പോകുന്നത് .

അക്ഷയ് കുമാറാണ് നായകന്‍

അക്ഷയ് കുമാറായിരിക്കും ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും സംവിധായകന്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല.

English summary
Jomon T John, the young cinematographer of Malayalam film industry is going places. He is undoubtedly one of the best cinematographers of the Malayalam film industry and now he is all set to conquer other language film industries as well. Reportedly, the cinematographer is gearing up to make his hindi debut
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam