»   » ദുല്‍ഖറിന് തീരെ ടൈമിങ്ങില്ലേ... ജോമോന്റെ സുവിശേഷങ്ങളുടെ ടീസര്‍ കാണൂ

ദുല്‍ഖറിന് തീരെ ടൈമിങ്ങില്ലേ... ജോമോന്റെ സുവിശേഷങ്ങളുടെ ടീസര്‍ കാണൂ

By: Rohini
Subscribe to Filmibeat Malayalam

ദുല്‍ഖറിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ഒരു മിനിട്ട് 10 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ദുല്‍ഖര്‍ തന്നെയാണ് തിളങ്ങി നില്‍ക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ സിനിമകള്‍ എന്നെ ആനന്ദിപ്പിയ്ക്കുന്നു; താരപുത്രനെ ആരാധിയ്ക്കുന്ന ഒരു റഷ്യക്കാരി


ഇതാദ്യമായാണ് ദുല്‍ഖര്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നത്. ധനികനായ ഒരു വ്യവസായിയുടെ മകനാണ് ചിത്രത്തില്‍ ദുല്‍ഖര്‍. മുകേഷാണ് അച്ഛനായി എത്തുന്നത്.


സത്യനും ഇഖ്ബാലും

ഒരു ഇന്ത്യന്‍ പ്രണയ കഥ എന്ന ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാടും തിരക്കഥാകൃത്ത് ഇഖ്ബാല്‍ കുറ്റിപ്പുറവും കൈ കോര്‍ക്കുന്ന ചിത്രമെന്ന പ്രത്യേകതയും ജോമോന്റെ സുവിശേഷങ്ങള്‍ക്കുണ്ട്.


കഥാപാത്രങ്ങള്‍

അനുപമ പരമേശ്വരനും തെന്നിന്ത്യന്‍ താരം ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികമാര്‍. വിനു മോഹന്‍ ദുല്‍ഖറിന്റെ സഹോദരനായി എത്തുന്നു. ഇന്നസെന്റ്, ഇര്‍ഷാദ്, ജേക്കബ് ഗ്രിഗറി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.


അണിയറയില്‍

ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്നത് എസ് കുമാറാണ്. വിദ്യാസാഗറാണ് സംഗീത സംവിധാനം. ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യും


ടീസര്‍ കാണൂ

ഇപ്പോള്‍ ചിത്രത്തിന്റെ രസകരമായ ടീസര്‍ കാണൂ... ദുല്‍ഖറിന്റെ ടൈമിങ് ഒട്ടും ശരിയാവുന്നില്ലല്ലോ എന്ന് തോന്നും...


English summary
Jomonte Suviseshangal official teaser out
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam