»   » ജോമോന്റെ സുവിശേഷങ്ങള്‍ക്ക് ഇമ്പം പകര്‍ന്ന് വിദ്യാസാഗര്‍; ചിത്രത്തിലെ പാട്ടുകള്‍ പുറത്തിറങ്ങി

ജോമോന്റെ സുവിശേഷങ്ങള്‍ക്ക് ഇമ്പം പകര്‍ന്ന് വിദ്യാസാഗര്‍; ചിത്രത്തിലെ പാട്ടുകള്‍ പുറത്തിറങ്ങി

Posted By: Nihara
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകനായ സത്യന്‍ അന്തിക്കാടും ഡിക്യുവും ഒരുമിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. തന്റെ ചുറ്റുപാടും നാട്ടുകാരും സുഹൃത്തുക്കളുമാണ് സത്യന്‍ ചിത്രങ്ങളുടെ കെമിസ്ട്രി. പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കാത്ത സത്യന്‍ ചിത്രം വിരളമാണ്.

പതിവു പോലെ ഇത്തവണയും തന്റെ ചുറ്റുപാടുമുള്ളവരുടെ കഥയുമായാണ് സത്യന്‍ അന്തിക്കാട് വരുന്നത്. ഉത്തരവാദിത്തങ്ങളൊന്നുമില്ലാതെ നടന്ന ഒരു യുവാവിന് തിരിച്ചറിവുണ്ടാകുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് മുന്‍പ് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രതതിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മനോഹര ഈണങ്ങളുമായി വിദ്യാസാഗര്‍

വിദ്യാസാഗറാണ് ജോമോന്റെ സുവിശേഷങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. അഭയ് ജോധ്പുര്‍കര്‍, മെറിന്‍ ഗ്രിഗ്രറി, ബല്‍റാം, സുജാത മോഹന്‍, നജീം അര്‍ഷാദ് എന്നിവരാണ് പാടിയിരിക്കുന്നത്.റഫീഖ് അഹമ്മദാണ് ഗാനരചന.

ടീസറിലും ദുല്‍ഖറാണ് താരം

ചിത്രത്തിന്റെ ടീസര്‍ സൂപ്പര്‍ഹിറ്റായിക്കഴിഞ്ഞു. ധനികനായ വ്യവസായിയുടെ മകനായാണ് ഡിക്യൂ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ടീസറിലും ദുല്‍ഖരാണ് തിളങ്ങി നില്‍ക്കുന്നത്. മുകേഷ് ദുല്‍ഖറിന്റെ അച്ഛന്റെ വേഷത്തിലാണ്. അനിയനായി യുവതാരം വിനുമോഹനുമുണ്ട്.

ജോമോന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങള്‍

ജീവിതത്തിലെ പ്രതിസന്ധികളോട് പടപൊരുതിയാണ് ജോമോന്റെ പിതാവ് ഇന്നത്തെ അവസ്ഥയിലേക്ക് എത്തിയത്. വിന്‍സന്റിന്റെ അധ്വാന ഫലമായാണ് കുടുംബം ഉന്നത നിലയിലെത്തിയത്. ജോമോന്‍ ഇതൊന്നും അറിഞ്ഞിട്ടില്ല. ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന മട്ടില്‍ ജീവിതം ആഘോഷിച്ച് തീര്‍ക്കുന്ന യുവതലമുറയുടെ പ്രതിനിധിയാണ് ജോമോനും. ജീവിതത്തിന് യാതൊരു വിധ ഗൗരവവും കൊടുക്കാത്ത ജോമോന്റെ ലൈഫില്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാണ് ചിത്രം പറയുന്നത്

മക്കള്‍ മാഹാത്മ്യം

സത്യന്‍ അന്തിക്കാടിന്റെ മക്കളും ചിത്രത്തില്‍ ഭാഗമാവുന്നുണ്ട്. അഖില്‍ സത്യന്‍ അസോസിയേറ്റ് ഡയറക്ടറായും അനൂപ് സത്യന്‍ സംവിധാന സഹായിയുടെയും റോളിലാണ്. ക്യാമറാമാന്‍ എസ് കുമാറിന്റെ മകന്‍ കുഞ്ഞുണ്ണി ഛായാഗ്രാഹണ സഹായി റോളിലുണ്ട്. എല്ലാത്തിലുമുപരി മമ്മൂട്ടിയുടെ മകന്‍ നായക കഥാപാത്രത്തിലും.

2 നായികമാര്‍

അനുപമ പരമേശ്വരനും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികമാര്‍.

English summary
Jomonte Suviseshangal songs is getting viral now. Music is done by Vidyasagar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam