»   » ലാലിന്റെ മുന്തിരി വള്ളികള്‍ 50 കോടി കടന്നു, അതിന് മുമ്പ് റിലീസ് ചെയ്ത ജോമോന്റെ അവസ്ഥയോ?

ലാലിന്റെ മുന്തിരി വള്ളികള്‍ 50 കോടി കടന്നു, അതിന് മുമ്പ് റിലീസ് ചെയ്ത ജോമോന്റെ അവസ്ഥയോ?

Posted By: Rohini
Subscribe to Filmibeat Malayalam

തിയേറ്റര്‍ സമരത്തിന് ശേഷം ഒരുദിവസത്തെ ഇടവേളയിലാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ജോമോന്റെ സുവിശേഷങ്ങളും മോഹന്‍ലാല്‍ നായകനായ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രവും തിയേറ്റലെത്തിയത്. ലാലിന്റെ മുന്തിരി വള്ളികള്‍ ഇതിനോടകം 50 കോടി ബോക്‌സോഫീസ് കലക്ഷന്‍ നേടിക്കഴിഞ്ഞു.

'ജോമോന് മറ്റൊരു കുറ്റവും കണ്ടുപിടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല, തകര്‍ക്കാനുള്ള ശ്രമം പാളിപ്പോയി'

മുന്തിരി വള്ളികള്‍ക്കും മുന്‍പെത്തിയ ജോമോന്റെ സുവിശേഷങ്ങളുടെ അവസ്ഥ എന്താണ്? ഒട്ടും നിരാശപ്പെടേണ്ടതില്ല, 39 ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം മോശമല്ലാത്ത കലക്ഷന്‍ തന്നെ നേടി. നോക്കാം...

കേരളത്തില്‍ നിന്ന് മാത്രം

റിലീസ് ചെയ്ത് 39 ദിവസം പിന്നിടുമ്പോള്‍ ജോമോന്റെ സുവിശേഷങ്ങള്‍ കേരളത്തില്‍ നിന്ന് മാത്രം നേടിയ ഗ്രോസ് കലക്ഷന്‍ 20.4 കോടി രൂപയാണ്. താരതമ്യേനെ ഒട്ടും മോശം കലക്ഷനല്ല ഇത്.

ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും

കേരളത്തിന് പുറത്ത് നിന്ന് ചിത്രം ആകെ 5.5 കോടി കലക്ഷന്‍ നേടി. യുഎഇയില്‍ നിന്ന് മാത്രം ജോമോന്റെ സുവിശേഷങ്ങള്‍ നേടിയത് 8.6 കോടി രൂപയാണ്. മറ്റ് പ്രധാന റിലീസിങ് സെറ്ററുകളില്‍ നിന്നും ചിത്രം 3.9 കോടി രൂപ കലക്ഷന്‍ നേടി.

ആകെ മൊത്തം ടോട്ടല്‍

ചുരുക്കിപ്പറഞ്ഞാല്‍, 39 ദിവസം കൊണ്ട് കേരളത്തിലും ഇന്ത്യയിലും അതിന് പുറത്തുമൊക്കെയായി ചിത്രം 38.4 കോടി രൂപ ഗ്രോസ് കലക്ഷന്‍ നേടി. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 2.72 കോടി രൂപയാണ് ജോമോന്‍ വാരിയത്.

50 കോടി എത്തുമോ?

ഇനി ചിത്രം 50 കോടിയില്‍ എത്തുമോ എന്നാണ് പ്രേക്ഷകര്‍ക്കറിയേണ്ടത്. ഇതിനോടകം ദുല്‍ഖറിന്റെ ജോമോന്‍ മമ്മൂട്ടിയുടെ കലക്ഷന്‍ റെക്കോഡുകളെല്ലാം മറികടന്നു. 50 കോടി നേടുകയാണെങ്കില്‍ അതൊരു ചരിത്രമാവും. ഇപ്പോഴും ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണെന്നത് ശ്രദ്ധേയമാണ്.

തരംതാഴ്ത്താന്‍ ശ്രമിച്ചു

തുടക്കത്തില്‍ ജോമോനെതിരെ വ്യാപകമായ വ്യാജ പ്രചരണങ്ങള്‍ നടന്നിരുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രവുമായി ജോമോന് സാമ്യമുണ്ട് എന്നായിരുന്നു പ്രചരണം. എന്നാല്‍ കുടുംബ പ്രേക്ഷകര്‍ സിനിമ ഏറ്റെടുത്തതോടെ ആ കുപ്രചരണം ഇല്ലാതായി.

English summary
Jomonte Suvisheshangal Box Office: 39 Days Kerala Collections

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam