For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ജോഷോണം' ആഘോഷിച്ച് മലയാളികള്‍; ക്രിയേറ്റര്‍മാര്‍ പറയുന്നു

  |

  ഡിജിറ്റല്‍ ലോകത്ത് ജോഷ് ആപ്പ് അവതരിപ്പിച്ച 'ജോഷോണം' ചലഞ്ച് വിജയഗാഥ തുടരുന്നു. ജോഷിനൊപ്പം ഓണം ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ് മലയാളികള്‍. ഓഗസ്റ്റ് 11 -ന് തുടക്കം കുറിച്ച 'ജോഷോണം' ചലഞ്ചില്‍ ഇതിനോടകം 5,000 -ത്തിലേറെ വീഡിയോ എന്‍ട്രികളാണ് എത്തിയത്. ഓഗസ്റ്റ് 25 വരെ ചലഞ്ച് തുടരും.

  Josh Apps JoshOnam Challenge Creates Buzz In Social Media; Check What Top Creators Say

  ഓണക്കാലത്തെ വീഡിയോ പങ്കുവെച്ചുകൊണ്ട് ആര്‍ക്കും ഇതില്‍ പങ്കെടുക്കാം. ഏറ്റവും മികച്ച 100 ക്രിയേറ്റര്‍മാര്‍ക്ക് 2.5 ലക്ഷം രൂപ വരെയുള്ള പാരിതോഷികങ്ങളും ഡെയ്ലിഹണ്ടിന്റെ ജോഷ് ആപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അവസരത്തില്‍ ജോഷോണത്തെക്കുറിച്ച് ക്രിയേറ്റര്‍മാര്‍ പറയുന്നതെന്തെന്ന് ചുവടെ കാണാം.

  'കേരളത്തിന്റെ ചരിത്രബസാംസ്‌കാരിക പൈതൃകത്തെ പറ്റി മനസ്സിലാക്കിത്തരുന്ന കേരളീയരുടെ ഒരു മഹോത്സവമാണ് ഓണം. ആ സാംസ്‌കാരികതയെ മുന്‍നിര്‍ത്തിക്കൊണ്ട് ഞാന്‍ ജോഷില്‍ വീഡിയോ ചെയ്യുവാന്‍ തീരുമാനിച്ചത്. ഈ വര്‍ഷത്തെ എന്റെ ഓണം ജോഷിനൊപ്പം ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട് എനിക്ക്' - അരുണ്‍ / ജോഷ് വീഡിയോ

  'ഓണം സമൃദ്ധിയുടെയും ഒരുമയുടെയും ഉത്സവമാണ്.. ഈ കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്നവര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടു താങ്ങായി സേഫായി ഓണം ആഘോഷിക്കാം. ഒരുപാട് സന്തോഷത്തോടും പ്രതീക്ഷയോടും ഇത്തവണയും ഓണം ആഘോഷിക്കാം. ഈ വര്‍ഷം ഓണം ജോഷിന്റെ ഒപ്പം ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍' - ആരതി / ജോഷ് വീഡിയോ

  'കേരളത്തിന്റെ സംസ്‌കാരവും നമ്മുടെ പാരമ്പര്യവും ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്. ഇത്തവണത്തെ ഓണം ജോഷിനൊപ്പം ആയതിനാല്‍ അതിയായ സന്തോഷം' - അശ്വിന്‍ സുബലാല്‍ / ജോഷ് വീഡിയോ

  'അന്നും ഇന്നും ഓണം എനിക്ക് വളരെ പ്രിയപ്പെട്ട ഒരു ആഘോഷമാണ്. ജോഷ് ആപ്പിലെ ഓണം ചാലഞ്ച് വീഡിയോ മേക്കിങ് എനിക്ക് വേറിട്ട ഒരു അനുഭവമായിരുന്നു, ജോഷിലെ ഓണം ചാലഞ്ചിന്റെ ഭാഗമായി ഇത്തരമൊരു വീഡിയോ നിര്‍മ്മിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം' - അഞ്ജലി സാബു / ജോഷ് വീഡിയോ

  'ഞങ്ങളുടെ ഇത്തവണത്തെ ഓണം ചെറിയ പ്രത്യേകതകളോടെ ആണ് ആരംഭിക്കുന്നത്. വിവാഹശേഷമുള്ള ആദ്യത്തെ ഓണമാണ്. ജോഷ് ആപ്പിലെ ഓണം വീഡിയോ മേക്കിങ് വേറിട്ട ഒരു അനുഭവമായിരുന്നു. നേരത്തെ തന്നെ ഓണത്തെ വരവേറ്റത് പോലെയൊരു പ്രതീതി. ഉള്ളത് കൊണ്ട് ഓണം പോലെ എന്നൊക്കെ കേട്ടിട്ടില്ലേ.. അതുപോലെ ഉള്ളത് വെച്ച് ഓണം വീഡിയോ നമ്മളെകൊണ്ട് പറ്റുന്നത് പോലെ കളര്‍ ആക്കിയിട്ടുണ്ട്. എന്നാലും പഴയ ഓണവും ഓണപ്പരിപാടികളും വല്ലാതെ മിസ് ചെയ്യുന്നു' - അഖില & രാഹുല്‍ / ജോഷ് വീഡിയോ

  'ഒരുപാട് സന്തോഷത്തോടെയും പ്രതീക്ഷയോടെയും ഞാന്‍ കാത്തിരിക്കുന്ന ദിവസമാണ് ഓണം. ഈ ഓണത്തിന് ജോഷ് ആപ്പിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും, ജോഷ് ഓണത്തിനായി ഒന്നിലധികം നൃത്തങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചതിലും വളരെയധികം സന്തോഷമുണ്ട്' - ഭാഗ്യ മുരളി / ജോഷ് വീഡിയോ

  'മലയാളത്തനിമയുടെ മുഖമുദ്രയാണ് ഓണം. കൊറോണക്കാലത്ത് ഓര്‍മ്മകളില്‍ ഒതുങ്ങുന്ന ഓണാഘോഷങ്ങള്‍ക്ക് ജോഷ് ആപ്പിലെ ഓണം ചലഞ്ച് വീഡിയോകള്‍ പരമാവധി വര്‍ണ്ണം പകരുന്നുണ്ട്. എന്റെ ജീവിതത്തിലെ കഴിഞ്ഞുപോയ ഓണക്കാലങ്ങള്‍ നല്‍കിയ മധുരമാണ് ജോഷിലെ ഓണം ചലഞ്ചില്‍ ഇങ്ങനെയൊരു വീഡിയോ ചെയ്യാന്‍ പ്രേരിപ്പിച്ചത്. ജോഷോണത്തിലൂടെ ഒരുപാടുപേര്‍ക്ക് സന്തോഷം നല്‍കാന്‍ കഴിയുന്നതില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്' - ജോബിന്‍ വര്‍ഗ്ഗീസ് / ജോഷ് വീഡിയോ

  'മലയാളികളുടെ ആഘോഷമാണ് ഓണം.. ഓണം ഞങ്ങള്‍ക്ക് വളരെ പ്രിയപെട്ടാണ്. കൊറോണകാലത്ത് ജോഷ് ആപ്പിലെ ഓണം ചലഞ്ചിലൂടെ ഞങ്ങള്‍ക്കു ഓണം വീഡിയോസ് ചെയ്യാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം' - പ്രിന്‍സ് / ജോഷ് വീഡിയോ

  Josh Apps JoshOnam Challenge Creates Buzz In Social Media; Check What Top Creators Say

  ചലഞ്ചില്‍ പങ്കെടുക്കാന്‍

  ഓണവുമായി ബന്ധപ്പെട്ട ഹ്രസ്വ വിഡീയോകള്‍ പങ്കുവെച്ചാണ് ഉപയോക്താക്കള്‍ ഈ ചലഞ്ചില്‍ പങ്കെടുക്കുന്നത്. ഡാന്‍സ്, ഫാഷന്‍, സ്‌കിറ്റ്, സ്റ്റാറ്റസ് വീഡിയോ തുടങ്ങി നിരവധി വിഭാഗങ്ങളില്‍ വീഡിയോ എന്‍ട്രികള്‍ പരിഗണിക്കും. ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് നേരിട്ട് പാടാനും അവസരമുണ്ട്. പ്രിയ പാട്ടിന്റെ ഈണത്തിനൊപ്പം ചുണ്ടനക്കുന്ന 'ലിപ് സിങ്കിങ്' വീഡിയോകളും ചലഞ്ചില്‍ അനുവദിക്കും.

  മഹാലക്ഷ്മിക്കൊപ്പമുളള മീനാക്ഷിയുടെ ഓണാഘോഷം..അല്‍പ്പം വൈകിപ്പോയെന്ന് താരപുത്രി

  ഇതേസമയം, ഒരു കാര്യം പ്രത്യേകം ഓര്‍മിക്കണം. ചലഞ്ചില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നവര്‍ #JoshOnam ഹാഷ്ടാഗ് നിര്‍ബന്ധമായും വീഡിയോയ്ക്ക് നല്‍കണം. എങ്കില്‍ മാത്രമേ പ്രസ്തുത വീഡിയോ ചലഞ്ചിലേക്ക് പരിഗണിക്കപ്പെടുകയുള്ളൂ. 'ജോഷോണം' ചലഞ്ചിന്റെ ഭാഗമായി ഓണവുമായി ബന്ധപ്പെട്ട നിരവധി ഓഡിയോ ട്രാക്കുകളും വീഡിയോ ഫില്‍ട്ടറുകളും ജോഷ് ആപ്പില്‍ ലഭ്യമാണ്. ക്രിയേറ്റര്‍മാര്‍ക്ക് ഇത് ഉപയോഗിക്കാം.

  Read more about: india
  English summary
  Josh App's JoshOnam Challenge Creates Buzz In Social Media; Check What Top Creators Say. Read in Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X