»   » ഇവന്‍ പുലിമുരുകനല്ല വയനാടന്‍ തമ്പാന്‍!!! ഉദയകൃഷ്ണയുടെ രചനയില്‍ മോഹന്‍ലാലും ജോഷിയും!!!

ഇവന്‍ പുലിമുരുകനല്ല വയനാടന്‍ തമ്പാന്‍!!! ഉദയകൃഷ്ണയുടെ രചനയില്‍ മോഹന്‍ലാലും ജോഷിയും!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ബോക്‌സ് ഓഫീസ് വിസ്മയമായി മാറി ചിത്രമായിരുന്നു പുലിമുരുകന്‍. ചിത്രത്തിനൊപ്പം അതിന്റെ അണിയറ പ്രവര്‍ത്തകരും ശ്രദ്ധിക്കപ്പെട്ടു. മോഹന്‍ലാല്‍ എന്ന നടന്റെ താരമൂല്യം വര്‍ദ്ധിക്കാനും പുലിമുരുകന്‍ കാരണമായി. 

പുലിമുരുകന്‍ ടീം വീണ്ടുമെത്തുന്നു എന്ന് പറയുമ്പോള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ആ ചിത്രത്തെ കാത്തിരിക്കുന്നത്. ആരാധകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ആകര്‍ഷിക്കുന്ന ഒരു മാസ് ആക്ഷന്‍ ചിത്രമായിരിക്കും പുതിയ ചിത്രവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വളരെ നാളുകള്‍ക്ക് മുമ്പേ പറഞ്ഞ് കേട്ട ഒരു പ്രോജക്ടായിരുന്നു വയനാടന്‍ തമ്പാന്‍. എന്നാല്‍ പിന്നീട് അത്മുന്നോട്ട് പോയില്ല. എന്നാല്‍ പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഉദയകൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രത്തിന് വയനാടന്‍ തമ്പാന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്നും വിവരമുണ്ട്.

പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖല്ല ജോഷിയാണ്. ലൈല ഒ ലൈലയ്ക്ക് ശേഷം ജോഷി ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് വയനാടന്‍ തമ്പാന്‍. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഉദയകൃഷ്ണ സിബി കെ തോമസ് എന്ന ഹിറ്റ് കൂട്ടുകെട്ടില്‍ നിന്ന് മാറി ഉദയകൃഷ്ണ സ്വതന്ത്രമായി രചന നിര്‍വഹിച്ച ആദ്യ ചിത്രമായിരുന്നു പുലിമുരുകന്. അതിന് ശേഷം നിരവധി മോഹന്‍ലാല്‍ മമ്മുട്ടി ചിത്രങ്ങളാണ് ഉദയകൃഷ്ണ കരാറായത്.

വൈശാഖിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ പോക്കിരാജയുടെ രണ്ടാം ഭാഗം രാജ 2 എന്ന പേരില്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ഈ ചിത്രത്തിനും പുലിമുരുകന്റെ രണ്ടാം ഭാഗത്തിനും തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്.

രാജാധിരാജയുടെ സംവിധായകന്‍ അജയ് വാസുദേവ് മമ്മുട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ച് കഴിഞ്ഞു. അതിന് ശേഷമാണ് മോഹന്‍ലാല്‍ ജോഷി ചിത്രം ആരംഭിക്കുക.

വയനാടന്‍ തമ്പാന്‍ എന്ന ചിത്രത്തിന്റെ ഫാന്‍ മെയ്ഡ് പോസ്റ്ററും മറ്റും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ടെങ്കിലും ചിത്രത്തിന് പേര് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം അണിയറ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. മോഹന്‍ലാല്‍ ജോഷി കൂട്ടുകെട്ടില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച് ഉദയകൃഷ്ണ രചന നിര്‍വഹിക്കുന്ന ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഫാൻസ് ട്വീറ്റ് ചെയ്ത പോസ്റ്റർ കാണാം.

English summary
Joshy, Mohanlal and Udaykrishna team up for Wayanadan Thampan. The movie will start rolling on October. Tomichan Mulakupadam produce this Mohanlal movie followed by his Dileep project.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam