»   » നമ്പിനാരായണന്റെ മകന്റെ കഥ ജോഷി സംവിധാനം ചെയ്യുന്നു

നമ്പിനാരായണന്റെ മകന്റെ കഥ ജോഷി സംവിധാനം ചെയ്യുന്നു

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍ തിരിച്ചുവരവിനൊരുങ്ങുന്ന പ്രമുഖ സംവിധായകന്‍ ജോഷി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തെക്കുറിച്ച് ഇതിനകം തന്നെ പല റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. ഇവയില്‍ ചിലതെല്ലാം തള്ളിയിരുന്നെങ്കിലും ഏത് ചിത്രമാണ് സംവിധാനം ചെയ്യാന്‍ പോകുന്നതെന്നകാര്യം ജോഷി പുറത്തുവിട്ടിരുന്നില്ല.

പുതിയ റിപ്പോര്‍ട്ടുള്‍ അനുസരിച്ച് ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞനായിരുന്ന പിന്നീട് ചാരക്കേസില്‍ അകപ്പെട്ട നമ്പി നാരായണന്റെ മകന്റെ കഥയാണ് ജോഷി സിനിമയാക്കുന്നതെന്നാണ്.

Joshy

ഒരു ചാനലില്‍ ജോലിചെയ്യുന്ന ഇയാള്‍ക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളാണ് ജോഷി തന്റെ പുതിയ ചിത്രത്തിലൂടെ പറയാന്‍ പോകുന്നതെന്നാണ് കേള്‍ക്കുന്നത്.

ചിത്രം നമ്പി നാരായണനെക്കുറിച്ചല്ലെന്നും പൂര്‍ണമായും അദ്ദേഹത്തിന്റെ മകനെക്കുറിച്ചാണെന്നും ചിത്രത്തിന് തിരക്കഥയെഴുതുന്ന വിനോദ് ഗുരുവായൂര്‍ പറയുന്നു.

വളരെ സെന്‍സിറ്റീവായ പ്രശ്‌നങ്ങളോട് നമ്പി നാരായണന്റെ മകന്‍ പ്രതികരിക്കുന്ന വിധവും മറ്റുമാണ് ചിത്രത്തില്‍ കാണാനാവുകയെന്നും വിനോദ് പറയുന്നു. മകന്റെ കഥ പറയുന്നതിനൊപ്പം തന്നെ നമ്പി നാരായണന്റെ വേദനകളിലേയ്ക്കും പ്രതിസന്ധികളിലേയ്ക്കും കഥ എത്തുന്നുണ്ടെന്നും തിരക്കഥാകൃത്ത് വ്യക്തമാക്കി.

ചിത്രം ഒരു പൂര്‍ണ ത്രില്ലറായിരിക്കുമെന്നും താരനിര തീരുമാനിച്ചിട്ടില്ലെന്നും വിനോദ് വ്യക്തമാക്കി.

English summary
Now, buzz is that director Joshiy is planning a movie on the scientist Nambi Narayanan's son.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam