For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാലേട്ടന്‌റെ ആ ആഗ്രഹം സഫലമാക്കണം, നടനെ കുറിച്ച് മനസുതുറന്ന് മാധ്യമപ്രവര്‍ത്തകന്‍

  |

  നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി ബാലചന്ദ്രന്‌റെ വിയോഗം സിനിമാലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. മലയാള സിനിമയില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച തിരക്കഥാകൃത്തായിരുന്നു അദ്ദേഹം. കൂടാതെ അഭിനേതാവായും മോളിവുഡില്‍ പി ബാലചന്ദ്രന്‍ പ്രേക്ഷക പ്രശംസ നേടി. അങ്കിള്‍ ബണ്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതികൊണ്ടായിരുന്നു അദ്ദേഹം മലയാളത്തില്‍ സജീവമായത്. തുടര്‍ന്ന് ഉളളടക്കം, പവിത്രം, തച്ചോളി വര്‍ഗീസ് ചേകവര്‍, പുനരധിവാസം, അഗ്നിദേവന്‍, കമ്മട്ടിപ്പാടം പോലുളള സിനിമകളും പി ബാലചന്ദ്രന്റെ തിരക്കഥയില്‍ പുറത്തിറങ്ങി.

  ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

  സിനിമകള്‍ക്ക് പുറമെ അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു അദ്ദേഹം. അതേസമയം പി ബാലചന്ദ്രനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ വിവേക് മുഴക്കുന്നിന്‌റെതായി വന്ന ഹൃദയസ്പര്‍ശിയായ കുറിപ്പ് ശ്രദ്ധേയമായിരുന്നു. ബാലേട്ടനെന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ബാലചന്ദ്രന്‍ പൂര്‍ത്തിയാക്കാന്‍ ആഗ്രഹിച്ച പുസ്‌കത്തെ കുറിച്ച് പറഞ്ഞാണ് വിവേകിന്റെ കുറിപ്പ് വന്നത്.

  ബാലേട്ടന് ആ പുസ്തകം ആദരമാക്കണം, പ്രസാദകരെ ഒരു നിമിഷം..കോവിഡ് കാലത്ത് പൊളളാച്ചിയില്‍ ആയിരുന്നു ബാലേട്ടന്‍. ഇടയ്ക്ക് വിളിക്കും അഭിനയത്തെ കുറിച്ച് അതിലളിതമായ ഒരു പുസ്തകം, അതായിരുന്നു ലക്ഷ്യം. എഴുതികഴിഞ്ഞപ്പോള്‍ വിളിച്ചു. നീയൊരു പ്രസാധകനെ കണ്ടെത്തെടാ ഉവ്വേ. ശ്രീ പ്രമോദ് രാമന്‍ വഴി ചില പ്രമുഖ പ്രസാധകരുമായി സംസാരിച്ചു.

  എല്ലാവരും റെഡിയാണ്. പക്ഷേ കോവിഡ് ഞാന്‍ കാര്യം ബാലേട്ടനെ അറിയിച്ചപ്പോള്‍ മറുപടി പതിവുപോലെ. മതിയെടാ ഞാന്‍ ചാകത്തൊന്നുമില്ല. ബാലേട്ടന്‍ മരിച്ചു. മകന്‍ ശ്രീകാന്തുമായി ഇടവിട്ട ദിവസങ്ങളില്‍ സംസാരിച്ചിരുന്നു. ഒരു മടങ്ങിവരവിന്‌റെ സാധ്യത ഒരിക്കല്‍ പോലും ഉദിക്കാതിരുന്നിട്ടും അസ്തമയമായില്ലെന്ന് വെറുതെ ആശിച്ചു.

  കാറപകടത്തില്‍ പരിക്കേറ്റ സമയത്ത് ബാലേട്ടന്‍ കാറും പിടിച്ച് കാണാന്‍ വന്നിരുന്നു, നീ സമാധാനമായിരിക്കെടാ ഊവ്വേ. പഴയ ക്രൂരതയൊന്നും കാലനിപ്പോഴില്ല,. ഉണ്ട് ബാലേട്ടാ. പുനരധിവാസത്തില്‍ അച്ഛന്‍ വേഷം ചെയ്തത് ഒടുവില്‍ ഉണ്ണികൃഷ്ണന് പകരക്കാരനായിട്ടായിരുന്നു. അതിനെ കുറിച്ച് ഒരിക്കല്‍ ബാലേട്ടന്‍ പറഞ്ഞു.

  കദളിപ്പഴം കിട്ടാത്തതിനാല്‍ പൂവന്‍പഴം കൊണ്ടൊരു പൂജ. കദളിപ്പഴമെന്ന് തിരിച്ചറിഞ്ഞവര്‍ കാഴ്ചയില്‍ കാര്‍ക്കശ്യം തോന്നിപ്പിച്ച പി ബാലചന്ദ്രനെ ബാലേട്ടനെന്ന് വിളിച്ചു. പോയത് ബാലേട്ടനാണ്. പൂര്‍ത്തിയാക്കിയ എഴുത്ത് നമുക്ക് പുസ്തകമാക്കണം. പ്രസാധകര്‍ വരിക തന്നെ ചെയ്യും. അതാവട്ടെ അദ്ദേഹത്തിനുളള സ്മാരകം.

  മമ്മൂക്കയുടെ വെളിപ്പെടുത്തൽ.. CBI 5 ഷൂട്ട് ചെയ്യാൻ പോവുകയാണ് | FilmiBeat Malayalam

  അതേസമയം 69ാം വയസിലായിരുന്നു പി ബാലചന്ദ്രന്‌റെ അന്ത്യം. കഴിഞ്ഞ കുറച്ചുനാളുകളായി അസുഖങ്ങളാല്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. 2019ല്‍ പുറത്തിറങ്ങിയ ടൊവിനോ തോമസ് ചിത്രം എടക്കാട് ബറ്റാലിയന് വേണ്ടിയാണ് അവസാനം തിരക്കഥയെഴുതിയത്. മമ്മൂട്ടിയുടെതായി അടുത്തിടെ റിലീസ് ചെയ്ത വണ്‍ എന്ന ചിത്രമാണ് അഭിനേതാവായി പി ബാലചന്ദ്രന്‌റെതായി അവസാനമായി പുറത്തിറങ്ങിയത്. ട്രിവാന്‍ഡ്രം ലോഡ്ജ്, അന്നയും റസൂലും, കമ്മട്ടിപ്പാടം, ഇമ്മാനുവല്‍, ചാര്‍ളി, ബ്യൂട്ടിഫുള്‍ തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങള്‍.

  Read more about: p balachandran
  English summary
  journalist vivek muzhakkunnu opens about late filmmaker p balachandran desire
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X