»   » മാധവിക്കുട്ടിയുടെ കഥ പറയാന്‍ ജോയ് മാത്യു!!! മഞ്ജുവല്ല ഷീലയാണ് നായിക!!!

മാധവിക്കുട്ടിയുടെ കഥ പറയാന്‍ ജോയ് മാത്യു!!! മഞ്ജുവല്ല ഷീലയാണ് നായിക!!!

Posted By:
Subscribe to Filmibeat Malayalam

മാധവിക്കുട്ടിയുടെ ജീവതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമി കേരളത്തില്‍ വലിയ ചര്‍ച്ച ഉണ്ടാക്കിയ വിഷയമാണ്. അതിന്റെ അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ല. ചിത്രത്തില്‍ ആര് നായികയാകും എന്നതിന്റെ ചര്‍ച്ചയിലായിരുന്നു സിനിമ ലോകം. മഞ്ജുവാര്യര്‍ നായികയാകുമെന്നുറപ്പായതോടെ ചിത്രത്തിന്റേയും സംവിധായകന്റേയും രാഷ്ട്രീയം ചര്‍ച്ചയായി. മഞ്ജുവിനെതിരെയും സോഷ്യല്‍ മീഡിയയുടെ കടന്നാക്രമണമുണ്ടായി.

ഇതിനിടെയാണ് ജോയ് മാത്യുവിന്റെ ആമി ചര്‍ച്ചയാകുന്നത്. തിരശീലയില്‍ അല്ല അരങ്ങിലാണ് ജോയ് മാത്യുവിന്റെ ആമിയെത്തുന്നത്. മാധവിക്കുട്ടിയുടെ കഥയെ ആസ്പദമാക്കി നാടകം ഒരുക്കാനുള്ള അണിയറ പ്രവര്‍ത്തനത്തിലാണ് ജോയ് മാത്യു. നാടകത്തില്‍ ഷീലയാണ് ആമിയായി എത്തുന്നത്. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ജോയ് മാത്യു വ്യക്തമാക്കിയത്.

ഒരു നാടകത്തില്‍ അഭിനയിക്കണമെന്നത് ഷീലയുടെ ആഗ്രഹമാണ്. ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഷീല ഇക്കാര്യം ജോയ് മാത്യുവിനെ അറിയിച്ചത്. ഷീലയുടെ ആവശ്യപ്രകാരം നാടകത്തിന്റെ രചനയിലാണ് ജോയ് മാത്യു.

കമല്‍ ചിത്രം ആമി വിവാദത്തിന്റെ നിറുകയുല്‍ നില്‍ക്കുമ്പോഴാണ് പുതിയ ആ മിയുമായി ജോയ് മാത്യു രംഗത്തിറങ്ങിയിരിക്കുന്നത്. സിനിമയല്ല നാടകമാണെന്ന് മാത്രം. മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുന്നതിനെതിരെയും ആളുകള്‍ രംഗത്ത് വന്നിരുന്നു. അത്തരത്തിലൊരു വിമര്‍ശന മുഖം നാടകത്തിന് നേരെയും ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

കമല്‍ ചിത്രത്തില്‍ നിന്ന് ആദ്യം നായികയായി നിശ്ചയിച്ചിരുന്ന വിദ്യാ ബാലന്‍ പിന്മാറിയതോടെയാണ് ചിത്രം ചര്‍ച്ചയായത്. പിന്മാറ്റത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. നരേന്ദ്ര മോദിക്കെതിരായ കമലിന്റെ പരാമര്‍ശങ്ങളാണ് ചിത്രത്തില്‍ നിന്നുള്ള പിന്മാറ്റത്തിന് കാരണമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

കമലിന്റെ ആമിയില്‍ വിദ്യയ്ക്ക് പകരക്കാരിക്കായി നിരവധി നടിമാരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെട്ടെങ്കിലും ഒടുവില്‍ ആ വേഷം മഞ്ജുവിലേക്ക് എത്തുകയായിരുന്നു. മഞ്ജു ആമിയാകുമെന്ന് സ്ഥിരീകരിച്ചതോടെ വിമര്‍ശനങ്ങളും വര്‍ദ്ധിച്ചു. മാധവിക്കുട്ടിയുടെ മതവു രാഷ്ട്രീയവും വരെ ഇക്കാര്യത്തില്‍ ചര്‍ച്ചയായിരുന്നു.

English summary
Sheela will play the lead role in Joy Mathew's drama, Aami. Sheela disclose her desire to be part of a drama with Joy Mathew.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam