»   » സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെ ഹാസ്യവത്ക്കരിച്ച്, ജോയ് മാത്യുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെ ഹാസ്യവത്ക്കരിച്ച്, ജോയ് മാത്യുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്

Posted By: AkhilaKS
Subscribe to Filmibeat Malayalam

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം പ്രേക്ഷകര്‍ക്കിടയിലും, സിനിമാ താരങ്ങള്‍ക്കിടയിലും ഒരു അഭിപ്രായവ്യത്യാസങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. പ്രതീക്ഷിച്ച സിനിമകള്‍ക്കും അതുപോലെ തന്നെ താരങ്ങള്‍ക്കും അവാര്‍ഡ് കിട്ടിയില്ല എന്നതാണ് ഈ കോലാഹലങ്ങള്‍ക്കൊക്കെ കാരണം.

പലരും അവാര്‍ഡ് പ്രഖ്യാപനത്തെ പരിഹസിച്ചും വിമര്‍ശിച്ചും ഇതിനോടകം രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ ജോയ് മാത്യു അവാര്‍ഡിനെ ഹാസ്യവത്ക്കരിച്ചുക്കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നു.

joymathew

ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ പോരായ്മകളെ ഹാസ്യവത്ക്കരിച്ചുക്കൊണ്ട് എഴുതിയത്. അവാര്‍ഡ് കിട്ടാത്തതില്‍ ഞാന്‍ നിരാശനായി. എനിക്ക് കിട്ടേണ്ടിയിരുന്ന അവാര്‍ഡ് ഇതൊക്കെ എന്ന് പറഞ്ഞാണ് ഫേസബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

കൂടാതെ ജൂറിയില്‍ നിന്നും പുറത്തായ രണ്ട് പേര്‍ക്ക് എന്റെ വക അവാര്‍ഡ് എന്നും പോസറ്റില്‍ പറഞ്ഞിട്ടുണ്ട്. ആ രണ്ട് പേര്‍ മധുപാലും സണ്ണി ജോസഫുമാണ്.

അവാർഡ് കിട്ടാത്തതിൽ ശരിക്കും നിരാശനായി ഞാൻ
എനിക്ക് കിട്ടേണ്ടിയിരുന്ന അവാർഡുകൾ ഇവയായിരുന്നു
1.തിരക്കഥ (എഴുതാത്തതിന് )
2.സംവിധാനത്തിന് (സംവിധാനം ചെയ്യാത്തതിന് )
3.ചമയം ( ചമയമില്ലാത്തതിനു )
4.വസ്ത്രാലങ്കാരം (വസ്ത്രം കൊണ്ട് അലങ്കരിക്കാത്തതിനൂ )
5 .അഭിനയത്തിന് (അഭിനയിക്കാത്തതുകൊണ്ട് )
6.ഗാനരചന (ഗാനം രചിക്കാത്തത്തിനു )
എന്നാൽ എന്റെ വക ഒരവാർഡ് രണ്ടു പേർക്കായി നല്കുന്നു :സദയം വീതിച്ചെടുത്താലും (ഹവാർഡ് കമ്മിറ്റിയിൽ നിന്നും ഇറങ്ങിയോടിയതിനു )
1.മധു പാൽ
2.സണ്ണി ജോസഫ്

English summary
joy mathew about state film award on his facebook page.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam