»   » അന്ധനും ബധിരനും ജൂറിയാകരുത്; ജോയ് മാത്യു

അന്ധനും ബധിരനും ജൂറിയാകരുത്; ജോയ് മാത്യു

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമ ന്യൂജനറേഷന്‍ എന്ന തരംഗത്തിലൂടെ ഉയര്‍ത്തെഴുന്നേല്‍പ്പ് നടത്തുമ്പോള്‍ അതില്‍ നിന്നുകിട്ടിയ ലോകനിലവാരത്തിലേക്കുയര്‍ത്താന്‍ പറ്റിയ ചിത്രമാണ് ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടര്‍. നിരവധി ഫിലിം ഫെയര്‍ അവര്‍ഡുകള്‍ ലഭിച്ച ചിത്രം ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിക്കപ്പെട്ടെങ്കിലും ഒരു ദേശീയ അവാര്‍ഡ് ലഭിച്ചില്ല.

ബുസാന്‍ ഫിലിം ഫെസ്റ്റിവലിലും ഇന്ത്യന്‍ പനോരമയിലും തിരഞ്ഞെടുക്കപ്പെട്ട ഷട്ടര്‍ ദേശീയ അവാര്‍ഡിന് പരിഗണിക്കാന്‍ സാധിക്കാത്തവിധം നലവാരമില്ലാത്ത ചിത്രമാണോ എന്ന ജോയ് മാത്യു ചോദിക്കുന്നു. ഷട്ടര്‍ എന്ന സിനിമയ്ക്കല്ല, അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അവാര്‍ഡ് ലഭിക്കാത്തതിലാണ് എനിക്ക് വിഷമമെന്ന് ജോയ് മാത്യു പറയുന്നു. ഈ ചിത്രത്തിന് മികച്ച സംവിധായകനുള്ള ഓഡിയന്‍സ് പോള്‍ അവാര്‍ഡ് ജോയ് മാത്യുവിനാണ് ലഭിച്ചത്.

Joy Mathew

സിനിമ ഒരു ഓഡിയോ വിഷ്വല്‍ മീഡിയയാണ്. കണ്ണുകള്‍കൊണ്ട് കാണുകയും കാതുകള്‍ കൊണ്ട് കേള്‍ക്കുകയും ചെയ്യേണ്ടത്. ഇന്ന് മലയാള സിനിമയില്‍ ലോക നിലവാരത്തിലുള്ള ശബ്ദ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. വിഷ്വലുകള്‍ ലോകസിനമയോട് മത്സരിക്കുന്നു. കണ്ണിനും കാതിനും ആരോഗ്യമില്ലാത്തവര്‍ ജൂറിയിലിരുന്നാല്‍ ഒരു പക്ഷേ സിനിമയുടെ മഹത്വം ശരിക്കും അറിയാന്‍ കഴിഞ്ഞെന്നുവരില്ല. ജോയ് മാത്യു പ്രതികരിക്കുന്നു.

പ്രാദേശിക അവാര്‍ഡ് കമ്മിറ്റിയാണ് ഷട്ടര്‍ അവാര്‍ഡിന് പോരെന്ന് തീരുമാനിച്ചത്. അവാര്‍ഡിന് വേണ്ടി നടക്കുന്നയാളല്ല ഞാന്‍. ഏതാനും ചിലരുടെ തീരുമാനങ്ങളാണ് അാര്‍ഡിന് പിന്നിലെന്നറിയാവുന്നതുകൊണ്ട് പല അവാര്‍ഡുകളും നിരസിച്ചിട്ടുമുണ്ട്. ഒരു പടം അവാര്‍ഡ് നേടുന്നതിനെക്കാള്‍ നൂറു ദിവസം ഓടുന്നതാകണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. സിനിമയില്ലെങ്കില്‍ ഞാന്‍ വേറെ പണി നോക്കും. അല്പത്തരവും അസഹിഷ്ണുതയും എന്നോട് കാണിച്ചാല്‍ അത് ഞാന്‍ പകപോലെ കൊണ്ട നടക്കും- ജോയ് മാത്യു പറഞ്ഞു

English summary
Shutter director Joy Mathew said state award jury have no standard.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X