»   » ഇത് മാധ്യമപ്രവര്‍ത്തനമല്ല, കൂട്ടികൊടുപ്പ്!! മലയാളി അര്‍ഹിക്കുന്നത് ആരാന്‍റെ കക്കൂസ് ദൃശ്യങ്ങളെന്ന്

ഇത് മാധ്യമപ്രവര്‍ത്തനമല്ല, കൂട്ടികൊടുപ്പ്!! മലയാളി അര്‍ഹിക്കുന്നത് ആരാന്‍റെ കക്കൂസ് ദൃശ്യങ്ങളെന്ന്

Posted By: Gowthamy
Subscribe to Filmibeat Malayalam

തിരുവനന്തപുരം: ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ സ്വകാര്യ സംഭാഷണങ്ങള്‍ പുറത്തുവിട്ട് അദ്ദേഹത്തിന്റെ രാജിക്ക് കാരണക്കാരായ മംഗളം ചാനലിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു. മംഗളത്തിന്റെ നടപടിയെ തുടര്‍ന്ന് രാജിവച്ച മന്ത്രി എകെ ശശീന്ദ്രനെയും ജോയ് മാത്യു വിമര്‍ശിക്കുന്നു.

ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ജോയ് മാത്യുവിന്റെ വിമര്‍ശനം. ഇത് മാധ്യമ പ്രവര്‍ത്തനമല്ലെന്നും ഇതിന്റെ പേരാണ് കൂട്ടിക്കൊടുപ്പെന്നും അദ്ദേഹം പറയുന്നു. ഞായറാഴ്ചയാണ് അശ്ലീല സംഭാഷണം മംഗളം ചാനല്‍ പുറത്തു വിട്ടതിനെ തുടര്‍ന്ന് എകെ ശശീന്ദ്രന്‍ രാജിവച്ചത്.

കൂട്ടിക്കൊടുപ്പും കൂട്ടിക്കൊടുപ്പുകാരനും

മംഗളത്തിനെതിരെ ശക്തമായ ഭാഷയിലാണ് ജോയ് മാത്യു വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. കുളിമുറിയില്‍ ക്യാമറ വയ്ക്കുന്നവന്റെ രോമാഞ്ച കഞ്ചുകമാണ് ഇന്ന് മാധ്യമ പ്രവര്‍ത്തനമെന്നും ജോയ് മാത്യു പറയുന്നു. ഇത് മാധ്യമപ്രവര്‍ത്തനമല്ലെന്നും കൂട്ടിക്കൊടുപ്പെന്നുമാണ് ജോയ്മാത്യുവിന്റെ വിമര്‍ശനം. ഒരാള്‍ക്കിഷ്ടമുള്ളയാളുമായി സംസാരിക്കുന്നതും ഇടപഴകുന്നതും വേണ്ടിവന്നാല്‍ ഇണചേരുന്നതും ഒരു പൗരന്റെ മൗലിക അവകാശമാണെന്നും അത് ഒളിക്യാമറയിലോ ടെലഫോണ്‍ സംഭാഷണത്തിലൂടെയോ ചോര്‍ത്തി മാധ്യമ മുതളാലിക്ക് വില്‍ക്കുന്നവന്റെ പേരാണ് കൂട്ടിക്കൊടുപ്പുകാരനെന്നും ജോയ്മാത്യു പരിഹസിക്കുന്നു.

മന്ത്രിക്കെന്താ പെണ്ണുങ്ങളോട് സംസാരിച്ചുകൂടെ?

ഒരു മന്ത്രിക്ക് പെണ്ണുങ്ങളോട് സംസാരിച്ചൂടെ എന്ന് ജോയ് മാത്യു ചോദിക്കുന്നു. ഇനി വിരോധമില്ലെങ്കില്‍ ഇണ ചേര്‍ന്നൂടെയെന്നും ചോദിക്കുന്നുണ്ട്. മന്ത്രി എന്ന നിലയില്‍ പൊതുഖജനാവിന് അദ്ദേഹം നഷ്ടം വരുത്തിയിട്ടുണ്ടോയെന്നും അതല്ലെങ്കില്‍ ആ സ്ത്രീക്ക് വഴിവിട്ട് എന്തെങ്കിലും ചെയ്തു കൊടുത്തിട്ടുണ്ടോയെന്നും അതുമല്ലെങ്കില്‍ അവരെ അധികാരമുപയോഗിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.

നിയമപരമായി നേരിടാം

മറുതലയ്ക്കല്‍ സംസാരിച്ചു എന്ന് പറയപ്പെടുന്ന സ്ത്രീ ഒരു പരാതി കൊടുത്തിരുന്നെങ്കില്‍ അത്മുന്‍നിര്‍ത്തി ചോദ്യങ്ങള്‍ ചോദിക്കുകയോ നിയമപരമായി നേരിടുകയോ ആണ് ചെയ്യേണ്ടിയിരുന്നതെന്ന് ജോയമാത്യു പറയുന്നു. അതിനു പകരം കുളിമുറിയില്‍ ക്യാമറ വയക്കുന്നതാണ്് മാധ്യമ പ്രവര്‍ത്തനം എന്ന് പറയുന്നത് പീറത്തരമാണെന്നും ജോയ് മാത്യു വ്യക്തമാക്കുന്നു.

മന്ത്രിയെ കുറിച്ച് സങ്കടം

പീറകളെ ഭയന്ന് രാജിവയ്ക്കുന്ന മന്ത്രിയെ കുറിച്ചാണ് സങ്കടപ്പെടേണ്ടതെന്ന് ജോയ്മാത്യു വ്യക്തമാക്കുന്നു. ആ രാജി സ്വീകരിക്കാതിരിക്കാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും ജോയ്്മാത്യു പറഞ്ഞിരിക്കുന്നു. ഇല്ലെങ്കില്‍ അത് വാനര സേനകള്‍ നടപ്പാക്കുന്ന സദാചാര ഗുണ്ടായിസത്തിനു പച്ചക്കൊടി കാണിക്കലാവുമെന്നും ജോയ് മാത്യു ഓര്‍മപ്പെടുത്തുന്നു.

നാളെ കക്കൂസ് ദൃശ്യങ്ങളും

ഒരു ചാനല്‍ ആരംഭിക്കുന്നത് ഇത്തരത്തിലെ കുളിമുറി ക്യാമറകൊണ്ടാണെങ്കില്‍ പ്രേക്ഷകര്‍ക്ക് നാളെ കക്കൂസ് ദൃശ്യങ്ങളും ലഭ്യമാകുമെന്നത് തീര്‍ച്ചാണെന്ന് ജോയ് മാത്യു പറയുന്നു. മലയാളി ഈ ആരാന്റെ കക്കൂസ് മാത്രമേ അര്‍ഹിക്കുന്നുള്ളൂ. അത് നല്‍കാന്‍ റെഡിയായി ഇമ്മാതിരി മാധ്യമങ്ങളും ഉണ്ടെന്നും അദ്ദേഹം പറയുന്നു.

English summary
joy mathew facebook post on minister ak saseendra's resignation

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam