twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത് തിലകനോ മുരളിയോ, അല്ലെങ്കില്‍ അവരുടെ പകരക്കാരനോ?

    By Aswathi
    |

    തിലകനും മുരളിയും ഒഴിച്ചിട്ടി സീറ്റിലേക്കെത്തിയ നടന്‍ എന്ന വിശേഷണമാണ് ജോയ് മാത്യുവിന് കാണികള്‍ നല്‍കുന്നത്. ചിലപ്പോള്‍ സ്‌നേഹത്തോടെ, അല്ലെങ്കില്‍ കര്‍ക്കശത്തോടെ, മറ്റു ചിലപ്പോള്‍ കരുണയോടെ അതുമല്ലെങ്കില്‍ ധിക്കാരിയും തന്റേടിയും...യഥാര്‍ത്ഥ ജീവിതത്തില്‍ ഒട്ടും അഭിനയിക്കാതെ ജോയ് മാത്യുവിന്റെ ഈ പ്രകൃതം തന്നെയാണ് അദ്ദേഹത്തെ പ്രിയപ്പെട്ടവനാക്കുന്നതും.

    അടുത്തിടെ ഇറങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ എടുത്ത് പരിശോധിച്ചാല്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം എല്ലാത്തിലും ജോയ് മാത്യുവിനുമുണ്ടാകും. വിക്രമാദിത്യന്‍, മുന്നറിയിപ്പ്, സപ്തമശ്രീ തസ്‌കര, രാജാധിരാജ ഒടുവില്‍ ഞാന്‍ വരെയും. ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ച് ജോയ് മാത്യു പറയുന്നത് കേള്‍ക്കൂ.

    സപ്തമശ്രീ തസ്‌കര

    ഇത് തിലകനോ മുരളിയോ...??

    സപ്തമശ്രീ തസ്‌കരയിലെ പയസ് മാത്യു തനിക്ക് പരിചമുള്ള മുഖങ്ങളിലൊന്നാണെന്നാണ് ജോയ് മാത്യു പറയുന്നത്. തൃശ്ശൂര്‍ കുന്നംങ്കുളം ഭാഗത്ത് ഫിനാന്‍സ് കമ്പനി നടത്തുന്ന ആളുകളെ അറിയാം. അവിര്‍ ചലര്‍ എന്റെ ബന്ധുക്കളുമാണ്. അവരുടെയൊക്കെ പണത്തോടുള്ള മനോഭാവവും അറിയാം. ഇത്രയും കാര്യങ്ങള്‍ നിരീക്ഷിക്കുകയും അതിനൊപ്പം മേക്കപ്പും കൂടെയായപ്പോഴാണ് ആ കഥാപാത്രം എളുപ്പമായത്. പിന്നെ തൃശ്ശൂര്‍ ഭാഷയും നന്നായി വഴങ്ങും. കുന്നങ്കുളത്തു നിന്നാണ് എന്റെ വേരുകള്‍- ജോയ് മാത്യു പറഞ്ഞു.

    മുന്നറിയിപ്പില്‍

    ഇത് തിലകനോ മുരളിയോ...??

    മുന്നറിയിപ്പിലെ ചന്ദ്രാജിയെ താനും ചിത്രത്തിന്റെ തിരക്കഥകൃത്തായ ഉണ്ണിയും ചേര്‍ന്ന് നിര്‍മിച്ചതാണെന്ന് ജോയ് മാത്യു പറഞ്ഞു. ഡയലോഗുകള്‍ എഴുതിയത് ഉണ്ണിയാണ്. മദ്യപാനിയുടെ സീനിലെ മാനറിസങ്ങള്‍ തന്റെ വകയും. സാഹിത്യവും എഴുത്തും മാനറിസും കൂടെയാകുമ്പോള്‍ അവിടെ എവിടയോ ജോയ് മാത്യുവും ഉണ്ട്.

    വിക്രമാദിത്യനിലെ ഡോക്ടര്‍

    ഇത് തിലകനോ മുരളിയോ...??

    തന്റെ ചുറ്റുവട്ടത്തു കണ്ട മറ്റൊരു കഥാപാത്രമാണ് വിക്രമാദിത്യനിലെ ഹോമിയോ ഡോക്ടറും. നന്മയുള്ള അച്ഛന്‍, കാരുണ്യമുള്ള ഡോക്ടര്‍. അത് നിരീക്ഷിക്കാന്‍ കഴിഞ്ഞതുകൊണ്ട് കഥാപാത്രം വിജയകരമായി.

     രാജാധിരാജയില്‍

    ഇത് തിലകനോ മുരളിയോ...??

    പണ്ട് കണ്ട ഹിന്ദി സിനിമയില്‍ നിന്നാണ് രാജാധിരാജയിലെ ഡോണാകാന്‍ സാധിച്ചത്. മുന്‍പ് കണ്ട ഹിന്ദി സിനിമയിലെ നടപ്പിലും എടുപ്പിലും ഗാഭീര്യമുള്ള അധോലോക നേതാക്കള്‍എനിക്ക് മോഡലായി. അതിന്റെ മേക്കപ്പും പ്രധാന ഘടകമായിരുന്നുവെന്ന് ജോയ് മാത്യു പറഞ്ഞു.

     ഞാനിലെ ഞാന്‍

    ഇത് തിലകനോ മുരളിയോ...??

    ഞാനില്‍ ഞാന്‍ ഞാന്‍ തന്നെയായതുകൊണ്ട് അഭിനയിക്കുക വെല്ലുവിളിയായിരുന്നു. ഇതില്‍ ജോയ് മാത്യുവായി തന്നെയാണ് അഭിനയിക്കുന്നത്. കഥാപാത്രമായി അഭിനയിക്കുക ബുദ്ധിമുട്ടല്ല. പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ അഭിനയിക്കാന്‍ കഴിയില്ലല്ലോ. അത് ഒറിജിനലായി ജീവിക്കുകയല്ലേ എന്നാണ് ജോയ് മാത്യു ചോദിക്കുന്നത്.

    English summary
    Joy Mathew Resemblance as Thilikan or Murali in Malayalam film industry.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X