For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്തൊരു മനുഷ്യനാടോ താന്‍! വിമര്‍ശകനോട് ജോയ് മാത്യുവിന്റെ ചോദ്യം! മറുപടി കിടുക്കിയെന്ന് ആരാധകരും!

|
ഈ സമയത്ത് എങ്കിലും നന്നായിക്കൂടെടോ?ചൊറിയാന്‍ വന്നവനോട് ജോയ് മാത്യുവിന്റെ മറുപടി| FilmiBeat Malayalam

വീണ്ടുമൊരു പ്രളയത്തെ അതിജീവിക്കുകയാണ് കേരളം. അപ്രതീക്ഷിതമായെത്തിയ പ്രളയത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട് ക്യാംപുകളിലേക്ക് അഭം പ്രാപിച്ചിരിക്കുന്നവരെ സഹായിക്കാനായി സിനിമാലോകവും മുന്നിട്ടിറങ്ങിയിരുന്നു. പ്രധാനപ്പെട്ട വിവരങ്ങള്‍ പങ്കുവെച്ച് താരങ്ങളും എത്തിയിരുന്നു. ദുരിതാശ്വാസ ക്യാംപുകളില്‍ നേരിട്ടെത്തിയും വേണ്ട സാധനങ്ങള്‍ എത്തിക്കാനുമൊക്കെയായി താരങ്ങളുമുണ്ട്. ഫേസ്ബുക്ക് ലൈവിലൂടെയും മറ്റുമൊക്കെയായാണ് ഇവര്‍ വിവരങ്ങള്‍ പങ്കുവെക്കുന്നത്. നിമിഷനേരം കൊണ്ടാണ് ഇവരുടെ പോസ്റ്റുകള്‍ വൈറലായി മാറുന്നതും.

സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി മാത്രമല്ല പ്രധാനപ്പെട്ട സന്ദേശങ്ങള്‍ കൈമാറാനും തങ്ങളുടെ പേജുകള്‍ ഉപയോഗപ്പെടുത്തുകയാണ് താരങ്ങള്‍. കലക്ഷന്‍ സെന്ററുകളിലെ ആവശ്യങ്ങളെക്കുറിച്ചും അവ കൃത്യസ്ഥലത്ത് എത്തിക്കുന്നതിനെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ നിമിഷനേരം കൊണ്ടാണ് പുറംലോകം അറിയുന്നത്. സയനോര ഫിലിപ്പ്, ജോയ് മാത്യു, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ ,പേളി മാണി, സംയുക്ത മേനോന്‍ തുടങ്ങി നിരവധി പേരാണ് തങ്ങളുടെ പേജുകളിലൂടെ പ്രധാന വിവരങ്ങളും സഹായങ്ങളെക്കുറിച്ചുമൊക്കെ ആവശ്യപ്പെടുന്നത്. ഇതിനിടയില്‍ താരങ്ങളെ ചൊറിയാനെത്തുന്നവരും കുറവല്ല.

സിനിമാലോകത്ത് നിന്നുള്ള സഹായം

സിനിമാലോകത്ത് നിന്നുള്ള സഹായം

പ്രളയബാധിതരെ സഹായിക്കുന്നതിനായി താരങ്ങളും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ എത്തിയാണ് പലരും സഹായം അഭ്യര്‍ത്ഥിച്ചത്. മികച്ച പിന്തുണയായിരുന്നു പലര്‍ക്കും ലഭിച്ചത്. വളരെ പെട്ടെന്നാണ് ഇവരുടെ പ്രവര്‍ത്തനത്തിന് പച്ചക്കൊടി കാണിച്ച് കൂടുതല്‍ പേര്‍ എത്തിത്തുടങ്ങിയത്. സിനിമയ്ക്ക് അപ്പുറത്ത് യഥാര്‍ത്ഥ ജീവിതത്തില്‍ സാമൂഹ്യ പ്രതിബദ്ധതയും സഹജീവി സ്‌നേഹവും തങ്ങളിലുമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് താരങ്ങള്‍. തങ്ങളാല്‍ക്കഴിയാവുന്ന സഹായവുമായാണ് താരങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ അവശ്യ സഹായവുമായി നേരത്തെയും താരങ്ങള്‍ എത്തിയിരുന്നു.

സോഷ്യല്‍ മീഡിയയുടെ പിന്തുണ

സോഷ്യല്‍ മീഡിയയുടെ പിന്തുണ

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പല താരങ്ങളും. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമല്ല മറ്റ് വിഷയങ്ങളെക്കുറിച്ചും ഇവര്‍ വാചാലരാവാറുണ്ട്. പ്രളയക്കെടുതിയില്‍ ബുദ്ധുമുട്ടുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പുറത്തുവരുന്നത്. അത്തരത്തില്‍ സഹായം ആവശ്യപ്പെട്ടെത്തിയവരുടെ പോസ്റ്റുകള്‍ക്കെല്ലാം മികച്ച പ്രതികരണമായിരുന്നു ലഭിച്ചതും. എന്നാല്‍ ഇത്തരത്തിലുള്ള കാര്യങ്ങളെ വിമര്‍ശിച്ചും ചിലരെത്തിയിരുന്നു.

നേരിട്ടെത്തുന്നവരുമുണ്ട്

നേരിട്ടെത്തുന്നവരുമുണ്ട്

ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, പൂര്‍ണ്ണിമ, സയനോര, പേളി മാണി തുടങ്ങിയവരെല്ലാം സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ക്യാംപുകളിലേക്ക് ടൊവിനോ തോമസ് നേരിട്ടെത്തിയിരുന്നു. പോയ വര്‍ഷം നേരിട്ട അനുഭവങ്ങള്‍ കാരണമാണ് ഇത്തവണ താന്‍ നിശബദ്‌നായതെന്ന് താരം പറഞ്ഞിരുന്നു. അത്തരത്തിലുള്ള കാര്യങ്ങളെ ഗൗനിക്കേണ്ടതില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. കണ്ണൂരിലെ ക്യാംപില്‍ സജീവമാണ് സയനോര ഫിലിപ്പ്. അന്‍പോട് കൊച്ചിയില്‍ സജീവമാണ് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും.

പൊങ്കാലയും വിമര്‍ശനവും

പൊങ്കാലയും വിമര്‍ശനവും

താരങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചാണ് ഒരുവിഭാഗം എത്തുന്നത്. വിമര്‍ശകരുടെ പൊങ്കാല പൂര്‍വ്വാധികം ശക്തിയോടെ തുടരുകയാണ്. അത്തരത്തിലുള്ള കമന്റുകളുമായെത്തുന്നവര്‍ക്ക് പലരും കൃത്യമായ മറുപടിയും നല്‍കുന്നുണ്ട്. വിവിധ ജില്ലകളിലായി ക്യാംപുകളില്‍ കഴിയുന്നവരെ സഹായിക്കേണ്ടതിനെക്കുറിച്ചാണ് താരങ്ങളും പറഞ്ഞത്. ഈ സമയത്തെങ്കിലും വിമര്‍ശനവും പൊങ്കാലയും മാറ്റിവെച്ചൂടേയെന്നും പലരും ചോദിച്ചിരുന്നു. അത്തരത്തില്‍ തന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയ ആള്‍ക്ക് കൃത്യമായ മറുപടി നല്‍കി എത്തിയിരിക്കുകയാണ് ജോയ് മാത്യു.

തലൈവരുടെ സിനിമാജീവിതം 44 ലേക്ക്! സോഷ്യല്‍ മീഡിയയില്‍ ആഘോഷം തുടങ്ങി

ജോയ് മാത്യുവിന്റെ മറുപടി

ജോയ് മാത്യുവിന്റെ മറുപടി

കണ്ണൂര്‍ ജില്ലയിലെ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ടുന്ന സഹായത്തെക്കുറിച്ച് വ്യക്തമാക്കി സയനോര ഫിലിപ്പ് എത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇവര്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയത്. പോസ്റ്റ് വൈറലായി മാറിയിരുന്നു. ജോയ് മാത്യുവും ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. പിന്തുണയും സഹായവും വാഗ്ദാനം ചെയ്ത് ഒരുവിഭാഗം എത്തിയപ്പോള്‍ മറ്റ് ചിലരാവട്ടെ വിമര്‍ശനവുമായാണ് എത്തിയത്. അടുത്ത വര്‍ഷത്തേക്ക് ഉള്ളത് കൂടി കരുതിവെച്ചേക്ക് അതാവുമ്പോള്‍ അടുത്ത വര്‍ഷവും ഇത് പോലെയവാരുത് എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനിടയിലാണ് എന്തൊരു മനുഷ്യനാടോ താന്‍ എന്ന് അദ്ദേഹം ചോദിച്ചത്.

ടൊവിനോയുടെ ഡയലോഗ്

ടൊവിനോയുടെ ഡയലോഗ്

കഴിഞ്ഞ തവണ പറഞ്ഞത് പോലെ എന്റെ വീട് സേഫാണ്, ഇങ്ങോട്ട് വരാമെന്നും ദുരുപയോഗം ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നു, ഇതും പറഞ്ഞായിരുന്നു ടൊവിനോ ഇത്തവണ എത്തിയത്. സഹായം ചെയ്യാന്‍ തയ്യാറാണെന്നും കഴിഞ്ഞ തവണത്തെപ്പോലെയുള്ള വിമര്‍ശനങ്ങളെ ഓര്‍ത്താണ് പോസ്റ്റുകള്‍ ഇടാന്‍ മടിച്ചതെന്നും താരം വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളെ അതിന്റെ വഴിക്ക് വിട്ടേക്കൂയെന്നും പറ്റുന്നത്ര സഹായങ്ങള്‍ ചെയ്ത് നമുക്ക് അതിജീവിക്കാമെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.

പ്രളയദുരിതത്തിനിടെ സഹായവുമായി ടൊവിനോ തോമസ്! ദുരിതാശ്വാസ ക്യാമ്പുകളില്‍ സജീവമായി നടന്‍

English summary
Joy Mathew's Mass Reply Trending in Social Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more