For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സഹജീവികള്‍ക്കായി മനുഷ്യത്വത്തിന്റെ പ്രതീകമായി മാറിയ നൗഷാദുമാര്‍! വെെറലായി ജോയ് മാത്യൂവിന്റെ പോസ്റ്റ്

  |

  അപ്രതീക്ഷിതമായി വന്ന ഈ പ്രളയവും ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ചുകൊണ്ടിരിക്കുകയാണ് കേരളം. ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി നിന്നാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം ദുരിത ബാധിതര്‍ക്കായി തന്റെ കടയില്‍ കരുതിയിരുന്ന മുഴുവന്‍ വസ്ത്രങ്ങളും നല്‍കിയ നൗഷാദ് എന്നയാളുടെ പ്രവൃത്തി ശ്രദ്ധേയമായി മാറിയിരുന്നു. പെരുന്നാള്‍ കച്ചവടത്തിനായി വെച്ച വസ്ത്രങ്ങള്‍ വയനാട്ടിലെയും മലപ്പുറത്തെയും ദുരിത ബാധിതര്‍ക്കായാണ് അദ്ദേഹം നല്‍കിയത്.

  നൗഷാദിക്കയെ അഭിനന്ദിച്ച് നിരവധി പേരാണ്
  സോഷ്യല്‍ മീഡിയകളിലെല്ലാം പോസ്റ്റുകളിടുന്നത്. നൗഷാദിനെക്കുറിച്ച് നടന്‍ ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ച കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. 2015ല്‍ മാന്‍ഹോളില്‍ കുടങ്ങിയ ഒരാളെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലി നല്‍കിയ നൗഷാദ് എന്ന ഓട്ടോ ഡ്രൈവറെ അനുസ്മരിച്ചായിരുന്നു ജോയ് മാത്യൂവിന്റെ പോസ്റ്റ്. നൗഷാദ് എന്നാല്‍ സന്തോഷം നല്‍കുന്നവര്‍ എന്നാണര്‍ത്ഥമെന്ന് ജോയ് മാത്യൂ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

  എല്ലാവരും നൗഷാദുമാര്‍ ആകുന്ന കാലം.... 2015 ല്‍ കോഴിക്കോട്ടെ മാന്‍ഹോളില്‍ കുടുങ്ങിയ ഒരു തൊഴിലാളിയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ത്യജിച്ച ഒരു നൗഷാദ് ഉണ്ടായിരുന്നു. 2019ല്‍ ഇതാ എറണാംകുളം ബ്രോഡ് വയിലെ തുണി കച്ചവടക്കാരന്‍ മാലിപ്പുറം കാരന്‍ നൗഷാദ് തന്റെ കടയിലെ മുഴുവന്‍ വസ്ത്രങ്ങളും പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്കായി നല്‍കി വീണ്ടും മനുഷ്യത്വത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു .

  നൗഷാദ് എന്നാല്‍ സന്തോഷം നല്‍കുന്നവര്‍ എന്നാണര്‍ത്ഥം. സ്വന്തം ത്യാഗത്തിലൂടെ മനുഷ്യര്‍ക്ക് സന്തോഷം നല്‍കാന്‍ കഴിയുന്ന നൗഷാദുമാരാകാന്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്നു ഈ ബലിപെരുന്നാള്‍ ദിനത്തില്‍ ആശംസിക്കുന്നു. ജോയ് മാത്യൂ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിവ. എറണാകുളം ബ്രോഡ്വെയില്‍ വഴിയോര കച്ചവടം നടത്തുന്ന മലപ്പുറം സ്വദേശിയാണ് പിഎം നൗഷാദ്.

  നടന്‍ രാജേഷ് ശര്‍മ്മയാണ് നൗഷാദിനെ ജനങ്ങള്‍ക്ക് മുന്നില്‍ പരിചയപെടുത്തിയത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് നൗഷാദിന്റെ നന്മനിറഞ്ഞ പ്രവൃത്തി എല്ലാവരും കണ്ടത്. നിലമ്പൂര്‍,വയനാട്, എന്നിവിടങ്ങളിലെ ക്യാംപുകളിലേക്ക് രാജേഷും സംഘവും എറണാകുളം ബ്രോഡ്‌വേയില്‍ നിന്നും വിഭവ സമാഹരണം നടത്തുന്നതിനിടെയാണ് നൗഷാദിനെ കാണുന്നത്.

  പ്രളയദുരിതത്തിനിടെ സഹായവുമായി ടൊവിനോ തോമസ്! ദുരിതാശ്വാസ ക്യാമ്പുകളില്‍ സജീവമായി നടന്‍

  തുടര്‍ന്ന് നിങ്ങള്‍ക്ക് കുഞ്ഞുടുപ്പുകള്‍ വേണോ' എന്നു ചോദിച്ച് കൂട്ടിക്കൊണ്ടു പോയി, അഞ്ച് ചാക്കു നിറയെ തുണിത്തരങ്ങളാണ് നൗഷാദ് അവര്‍ക്ക് നല്‍കിയത്. നിങ്ങള്‍ക്കിത് വലിയ നഷ്ടം വരുത്തില്ലേന്ന് ചോദിച്ചപ്പോള്‍, 'നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ.' എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.

  ജോയ് മാത്യൂവിന് പുറമെ നൗഷാദിനെക്കുറിച്ച് പലരും കുറിച്ച ഫേസ്ബുക്ക് പോസ്റ്റുകള്‍ ശ്രദ്ധേയമായി മാറിയിരുന്നു. നൗഷാദിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് നടന്‍ സിദ്ധിഖും സോഷ്യല്‍ മീഡിയിയില്‍ എത്തിയിരുന്നു. ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നത് വലിയ മനുഷ്യരുടെ കാണാന്‍ കഴിയാത്ത കൈയുകളാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു.ചില നുണ പ്രചരണങ്ങള്‍ക്കിപ്പുറവും, കരുതല്‍ പങ്കു വയ്ക്കുന്ന, ചേര്‍ത്തു പിടിക്കുന്ന, നിസ്വാര്‍ത്ഥരായ മനുഷ്യരെക്കണ്ട് മനസ്സു നിറയുന്നു.നൂറില്‍ നൂറ് സ്‌നേഹം. നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും. സിദ്ധിഖ് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിവ.

  English summary
  Joy mathew's post about noushad
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X