»   » ബാഹുബലിയുടെ റെക്കോര്‍ഡ് തകര്‍ക്കുന്നു, ജനത ഗാരേജ് ബോക്‌സ് ഓഫീസ് കളക്ഷന്‍!

ബാഹുബലിയുടെ റെക്കോര്‍ഡ് തകര്‍ക്കുന്നു, ജനത ഗാരേജ് ബോക്‌സ് ഓഫീസ് കളക്ഷന്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും ഒന്നിച്ച ജനത ഗാരേജ് റെക്കോര്‍ഡുകള്‍ ഭേദിക്കുന്നു. സെപ്തംബര്‍ ഒന്നിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഏറ്റവും വേഗത്തില്‍ കളക്ഷനുകള്‍ നേടിയ ചിത്രം എന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. ഇതോടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ റെക്കോര്‍ഡാണ് ജനത ഗാരേജ് തകര്‍ത്തത്.

ലോകമെമ്പാടും 2000 സ്‌ക്രീനുകളിലായി പ്രദര്‍ശനത്തിനെത്തിയ ചിത്രം ആദ്യ ദിവസം 25 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. കൂടാതെ വിദേശ രാജ്യങ്ങളില്‍ റിലീസിന് മുമ്പ് നടത്തിയ പ്രീവിയസ് ഷോകളില്‍ നിന്ന് റെക്കോര്‍ഡ് തുക ചിത്രം നേടിയതായി പറയുന്നുണ്ട്. ചിത്രത്തിന്റെ നാല് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍. തുടര്‍ന്ന് വായിക്കൂ...

മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും

മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും ഒന്നിച്ച ചിത്രമാണ് ജനത ഗാരേജ്. കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രം സെപ്തംബര്‍ ഒന്നിനാണ് തിയേറ്ററുകളില്‍ എത്തിയത്.

പുതിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍

ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരിക്കുന്നു. 50 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയിരിക്കുന്നത്. ചിത്രത്തിന്റെ നാല് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷനാണിത്.

ഏറ്റവും വലിയ കളക്ഷന്‍

റിലീസ് ചെയ്ത ആദ്യ ദിവസം 25 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ഒരു ജൂനിയര്‍ എന്‍ടിആര്‍ ചിത്രം റിലീസ് ചെയ്ത് ആദ്യ ദിവസം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ റിപ്പോര്‍ട്ടാണിത്.

വിതരണാവകാശം

67.57 കോടി രൂപയാണ് ചിത്രം വിതരണാവകാശത്തിലൂടെ നേടിയെടുത്തത്.

English summary
Jr NTR, Mohanlal film earns Rs 50 cr, breaks records

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam