»   » ഇതെനിയ്ക്ക് ദൈവം തന്ന അവാര്‍ഡാണ്, ചുമ്മാ പൊങ്കാലയിട്ടിട്ടു കാര്യമില്ല മക്കളേ: ജൂഡ് ആന്റണി

ഇതെനിയ്ക്ക് ദൈവം തന്ന അവാര്‍ഡാണ്, ചുമ്മാ പൊങ്കാലയിട്ടിട്ടു കാര്യമില്ല മക്കളേ: ജൂഡ് ആന്റണി

Posted By:
Subscribe to Filmibeat Malayalam

ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും വിവാദത്തിലാണ്. മികച്ച നടന്‍, നടി, ജനപ്രിയ ചിത്രം എന്നിങ്ങനെയുള്ള കാറ്റഗറിയിലാണ് എതിര്‍പ്പുകള്‍ രൂക്ഷമാകുന്നത്. മികച്ച കലാമൂല്യമുള്ള ചിത്രത്തിന് എങ്ങിനെ ഓം ശാന്തി ഓശാന പരിഗണിച്ചു എന്നാണ് പലരുടെയും ചോദ്യം. ഈ പേരും പറഞ്ഞ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിനെ വിമര്‍ശിക്കാത്തവരുമല്ല.

Also Read: സംസ്ഥാന പുരസ്‌കാര പ്രഖ്യാപനം വന്നപ്പോള്‍ പകച്ചു പോയി എന്റെ ബാല്യം: ജൂഡ് ആന്റണി ജോസഫ്


എന്നാല്‍ വിമര്‍ശിച്ചതുകൊണ്ടോ, പോസ്റ്റിന് താഴെ പൊങ്കാലയിട്ടതുകൊണ്ടോ ഒന്നും കാര്യമില്ല. ഈ പുരസ്‌കാരം തനിയ്ക്ക് ദൈവം തന്നതാണെന്നും നിരസിക്കാന്‍ ഉദ്ദേശമില്ലെന്നുമാണ് ജൂഡ് ആന്റണി ജോസഫ് പറയുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജൂഡിന്റെ പ്രതികരണം.


jude

പോസ്റ്റ് ഇപ്രകാരം; 'മഹാ ഉഴപ്പനായിരുന്ന ഞാന്‍ അമ്മ പഠിപ്പിക്കുന്ന സ്‌കൂളില്‍ ഹൈ സ്‌കൂള്‍ പഠനത്തിനായി ചേര്‍ന്ന കാലം. പതിനൊന്നു ഡിവിഷന്‍ ഉണ്ടായിരുന്നു അന്ന്. ഒരു സ്‌കൂള്‍ അസംബ്ലിയില്‍ മൂന്നു ഡിവിഷന്‍ മാത്രമുള്ള ഇംഗ്ലീഷ് മീഡിയം സ്റ്റുടെന്റ്‌സ് സ്ഥിരമായി സ്‌കൂള്‍ ഫസ്റ്റ് വാങ്ങുന്ന കാര്യം പറഞ്ഞു ഹെഡ്മിസ്‌ട്രെസ്സ് ഞങ്ങള്‍ മലയാളം മീഡിയം പിള്ളാര്‍ക്കിട്ടൊന്നു കൊട്ടി.


അന്ന് ചുമ്മാ ഒരു വാശിക്ക് രാവിലെയൊക്കെ എഴുന്നേറ്റു ഞാന്‍ പഠിക്കാന്‍ തുടങ്ങി. അടുത്ത ഓണ പരീക്ഷക്ക് സ്‌കൂള്‍ ഫസ്റ്റ് അടിച്ചപ്പോ ഞാന്‍ ഇത് പോലെ ഒന്ന് ഞെട്ടി. ഇത് എനിക്ക് ദൈവം തന്ന അവാര്‍ഡാണ് മക്കളെ. നിരസിക്കാന്‍ ഒരു ഉദ്ദേശവുമില്ല.. ചുമ്മാ വന്നു പൊങ്കാല ഇട്ടിട്ടു കാര്യമില്ല. പ്രതിഷേധം ഉണ്ടേല്‍ ഇച്ചിരി ആട്ടും പാല്‍ കുടിച്ചു ഉറങ്ങിയാ മതി' - ജൂഡ് എഴുതി


മഹാ ഉഴപ്പനായിരുന്ന ഞാന്‍ അമ്മ പഠിപ്പിക്കുന്ന സ്കൂളില്‍ ഹൈ സ്കൂള്‍ പഠനത്തിനായി ചേര്‍ന്ന കാലം.പതിനൊന്നു ഡിവിഷന്‍ ഉണ്ടായ...


Posted by Jude Anthany Joseph on Tuesday, August 11, 2015
English summary
Jude Anthany Joseph response on state award

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam