»   » ജൂഡ് ആന്റണിക്കൊരു വീട് വേണം, ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു!!

ജൂഡ് ആന്റണിക്കൊരു വീട് വേണം, ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു!!

Posted By:
Subscribe to Filmibeat Malayalam

വീട് ആവശ്യപ്പെട്ടുകൊണ്ട് സംവിധായകന്‍ ജൂഡ് ആന്റണി ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലാകുന്നു. ജൂഡ് ആന്റണിക്ക് ഒരു വീട് എന്തിനാണന്നല്ലേ.. പുതിയ ചിത്രമായ ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിന് വേണ്ടിയാണത്രേ വീട് ആവശ്യപ്പെട്ടുകൊണ്ടുള്ള ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

സ്ഫടികത്തിലെ വീട്, ഗോഡ് ഫാദറിലെ വീട്, ചിത്രത്തിലെ വീട്... ഇങ്ങനെ സിനിമയില്‍ കണ്ട വീടുകള്‍ കാണുമ്പോള്‍ എന്റെ വീട്ടിലും ഒരു ഷൂട്ടിങ് നടന്നുവെങ്കില്‍ എന്ന് നിങ്ങളും ആഗ്രഹിച്ചിട്ടുണ്ടാകില്ലേ? എങ്കില്‍ നിങ്ങളുടെ വീട്ടില്‍ വച്ചും ഒരു സിനിമാ ഷൂട്ടിങ് നടത്താം, എന്നാണ് ഫേസ്ബുക്കില്‍ പറഞ്ഞിരിക്കുന്നത്. പോസ്റ്റിന് ഒട്ടേറെ രസകരമായ കമന്റുകളും വന്നിട്ടുണ്ട്. തുടര്‍ന്ന് കാണൂ...

ജൂഡ് ആന്റണിക്കൊരു വീട് വേണം, ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു!!

സിനിമയില്‍ അഭിനയിക്കാന്‍ പുതുമുഖങ്ങളെ ആവശ്യപ്പെട്ടു പോസ്റ്റ് ഉണ്ടാകാറുണ്ട്. എന്നാല്‍ ആദ്യമായാണ് സിനിമയ്ക്ക് വേണ്ടി വീട് ആവശ്യപ്പെട്ടുകൊണ്ടുള്ള കാസ്റ്റിങ് കോള്‍.

ജൂഡ് ആന്റണിക്കൊരു വീട് വേണം, ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു!!

ഓം ശാന്തി ഓശാന എന്ന ചിത്രത്തിന് ശേഷം ജൂഡിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മുത്തശ്ശി ഗദ. അടുത്തിടെയാണ് ചിത്രത്തെ കുറിച്ച് പ്രഖ്യാപിച്ചത്.

ജൂഡ് ആന്റണിക്കൊരു വീട് വേണം, ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു!!

ഓം ശാന്തി ഓശാന പോലെ തന്നെ തന്റെ രണ്ടാമത്തെ ചിത്രമായ മുത്തശ്ശി ഗദയും ഒരു ചെറിയ ചിത്രമാണെന്ന് ജൂഡ് നേരത്തെ സൂചിപ്പിരുന്നു.

ജൂഡ് ആന്റണിക്കൊരു വീട് വേണം, ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു!!

പുതിയ ചിത്രത്തിന് വീട് ആവശ്യപ്പെട്ടുകൊണ്ട് ജൂഡ് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജൂഡ് ആന്റണിക്കൊരു വീട് വേണം, ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു!!

പക്ഷേ ഒരു വെറും വീടല്ല. ഒരു ക്രിസ്ത്യന്‍ തറവാട്, മുറ്റത്ത് ഇഷ്ടം പോലെ സ്ഥലം വേണം, സമീപത്ത് ഒരു പുഴയോ കായലോ ഉണ്ടെങ്കില്‍ നന്ന് എന്നും പോസ്റ്റില്‍ പറയുന്നു.

ജൂഡ് ആന്റണിക്കൊരു വീട് വേണം, ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു!!

ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

English summary
Jude Anthony facebook post.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam