»   » ടിക്കറ്റ് കിട്ടി, ജയ് പുലിമുരുകന്‍, ജയ് ലാലേട്ടന്‍, പുലിമുരുകന്‍ കണ്ടിട്ട് ജൂഡ് ആന്റണി പറഞ്ഞത്

ടിക്കറ്റ് കിട്ടി, ജയ് പുലിമുരുകന്‍, ജയ് ലാലേട്ടന്‍, പുലിമുരുകന്‍ കണ്ടിട്ട് ജൂഡ് ആന്റണി പറഞ്ഞത്

Posted By:
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസം തോപ്പില്‍ ജോപ്പന്‍ കണ്ടതിന് ശേഷം നടന്‍ ഫേസ്ബുക്കില്‍ അഭിപ്രായം പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍ കണ്ടു. താന്‍ അഭിനയിച്ചതുക്കൊണ്ടാണ് ആദ്യം തോപ്പില്‍ ജോപ്പന്‍ കണ്ടത്. താന്‍ അഭിനയിച്ച ഭാഗം മാറ്റി നിര്‍ത്തിയാല്‍ ബാക്കി കൊള്ളാം എന്നാണ് ജൂഡ് പറഞ്ഞത്. ഇനി പുലിമുരുകന്‍ കാണണം. പക്ഷേ ടിക്കറ്റുമോ എന്തോ എന്നായിരുന്നു ജൂഡ് ഫേസ്ബുക്കില്‍ പറഞ്ഞത്.

എന്നാല്‍ പുലിമുരുകന്‍ കാണാന്‍ ജൂഡിന് ടിക്കറ്റ് കിട്ടി. ചിത്രം കണ്ടിട്ട് ജൂഡ് തന്റെ അഭിപ്രായവും പറഞ്ഞു. പണ്ട് ലാലേട്ടന്‍ സിനിമകള്‍ കണ്ട് കോരിത്തരിച്ചു കൈയ്യടിച്ച ഒരു പയ്യനുണ്ടായിരുന്നു എന്നില്‍. അവന്‍ ഇവന്‍ ഇന്നലെ തിരിച്ചു വന്നു. നമിച്ചു ലാലേട്ട എന്ന് പറഞ്ഞാണ് ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം. തുടര്‍ന്ന് വായിക്കൂ...


ന്യൂനതകള്‍ മറക്കാം

സിനിമയുടെ ന്യൂനതകള്‍ നമുക്ക് മറാക്കാം. ആ മഹാനടന്റെ അര്‍പ്പണത്തിന് മുന്നില്‍. ഇങ്ങനെ ഒരു സിനിമ എഴുതിയ ഉദയ് കൃഷ്ണയുടെ ദീര്‍ഘവീക്ഷണത്തിന് മുമ്പില്‍, വൈശാഖ് എന്ന സംവിധായകന്റെ ചങ്കൂത്തിന് മുന്നില്‍, എല്ലാത്തിനുപരി ഈ സിനിമയ്ക്ക് കാശുമുടക്കിയ നിര്‍മാതാവ് ടോമിച്ചന് മുന്നില്‍, ജയ് പുലിമുരുകന്‍, ജയ് ലാലേട്ടന്‍ എന്ന പറഞ്ഞാണ് ജൂഡ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.


ഫേസ്ബുക്ക് പോസ്റ്റ്

പുലിമുരുകന്‍ കണ്ടിട്ട് ജൂഡ് ആന്റണി പറഞ്ഞത്, ഫേസ്ബുക്ക് പോസ്റ്റ് കാണൂ..


മികച്ച പ്രതികരണം

ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ പുലിമുരുകന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമാ ലോകത്തുള്ള ഒട്ടേറെ പേര്‍ ചിത്രത്തിനെ പുകഴ്ത്തി രംഗത്ത് എത്തിയിരുന്നു. അഞ്ചു ദിവസംകൊണ്ട് 20 കോടി രൂപയാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് നേടിയത്.


തോപ്പില്‍ ജോപ്പന്‍ കണ്ടിട്ട്

മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍ കണ്ടിട്ട് ജൂഡ് ആന്റണി പറഞ്ഞത്, ഫേസ്ബുക്ക് പോസ്റ്റ് കാണൂ...പുലിമുരുകനിലെ ഫോട്ടോസിനായി

English summary
Jude Antony about Pulimurugan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam