»   » 'നോ എന്ന് ഉറക്കെ പറയണം', കുട്ടികളോട് നിവിന്‍ പോളി!!! സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വീഡിയോ!!!

'നോ എന്ന് ഉറക്കെ പറയണം', കുട്ടികളോട് നിവിന്‍ പോളി!!! സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വീഡിയോ!!!

Posted By: Karthi
Subscribe to Filmibeat Malayalam

കുട്ടികള്‍ക്ക് നേരെയുള്ള അക്രമങ്ങളും ലൈഗീക അതിക്രമങ്ങളും പെരുകി വരുന്ന കാലത്ത് ഇക്കാര്യങ്ങളേക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കന്‍ 'നോ ഗോ ടെല്‍' എന്ന ഷോര്‍ട്ട് ഫിലിമിന് മികച്ച പ്രതികരണം. മാതാപിതാക്കള്‍ പോലും ചിലപ്പോള്‍ കുട്ടികളോട് പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ വരെ അവരുമായി പങ്കുവയ്ക്കുന്നുണ്ട് വീഡിയോ.

നിവിന്‍ പോളിയാണ് കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുന്നത്. പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്കൊപ്പം ഇരുന്നാണ് ഇക്കാര്യങ്ങള്‍ നിവിന്‍ കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കുന്നത്.

ബോധിനി ഫ്രീഡം ഫ്രെം ഫിയര്‍ എന്ന് ഗ്രൂപ്പാണ് ഷോര്‍ട്ട് ഫിലിം നിര്‍മിക്കുന്നത്. സംവിധായകന്‍ ജൂഡ് ആന്റണിയാണ് ഈ ഷോര്‍ട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. ഏഴ് മിനിറ്റോളം ദൈര്‍ഘ്യം വരുന്ന വീഡിയോയില്‍ നിവിന്‍ പോളിയും കുറച്ച് കുട്ടികളും മാത്രമാണുള്ളത്.

നിവിന്‍ പോളിയാണ് ഷോര്‍ട്ട് ഫിലിമിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്കടുത്തേക്ക് നിവിന്‍ എത്തുകയാണ്. തന്റെ പേരറിയാമോ എന്ന ചോദ്യത്തിന് നിവിന്‍ പോളി എന്ന് കുട്ടികള്‍ ഉത്തരം നല്‍കുന്നു.

തന്നെ എല്ലാവര്‍ക്കും ഇഷ്ടമാണോ എന്ന് ചോദിക്കുമ്പോള്‍ അതെ എന്നായിരുന്നു കുട്ടികളുടെ ഉത്തരം. എന്നാല്‍ താന്‍ പറയുന്നത് കേള്‍ക്കാമോ എന്ന് ചോദിക്കുമ്പോള്‍ നല്ലതാണെങ്കില്‍ കേള്‍ക്കാമെന്ന കുട്ടികളുടെ മറുപടിയോടെയാണ് ഷോര്‍ട്ട് ഫിലിം ആരംഭിക്കുന്നത്.

അപകടങ്ങളേക്കുറിച്ച് സംസാരിച്ചാണ് നിവിന്‍ ആരംഭിക്കുന്നത്. അപകടങ്ങളില്‍ നിന്ന് രക്ഷപെടാന്‍ ഉപയോഗിക്കുന്ന സുരക്ഷാ സംവിധാനങ്ങളേക്കുറിച്ച് പറയുന്നു. അതുപോലെ നമ്മുടെ ശരീരത്തിനുള്ള സുരക്ഷാ സംവിധാനങ്ങളേയും പരിചയപ്പെടുത്തുന്നു.

മറ്റുള്ളവര്‍ സ്പര്‍ശിക്കാന്‍ പാടില്ലാത്ത ശരീര ഭാഗങ്ങളുണ്ട്. അവിടെ സ്പര്‍ശിക്കാന്‍ ആരേയും അനുവദിക്കരുത്. ഒപ്പം നല്ല സ്പര്‍ശനം എന്താണ് മോശം സ്പര്‍ശനം എന്താണെന്നും കുട്ടികള്‍ക്ക് നിവിന്‍ പോളി വിശദീകിരച്ച് നല്‍കുന്നു.

ശരീരത്തിലെ സ്വകാര്യ ഭാഗങ്ങള്‍ മൂലം അപകടമുണ്ടായാല്‍ എടുക്കേണ്ട മൂന്ന് സുരക്ഷാ സംവിധാനങ്ങളേയും കുട്ടികള്‍ക്ക് നിവിന്‍ പരിചയപ്പെടുത്തുന്നു. ഇത്തരത്തിലുള്ള അപകടം സംഭവിച്ചാല്‍ ഒച്ച വയ്ക്കണം, നോ പറയണം, ഓടി പോകണം എന്നിവയാണ് നിവിന്‍ പരിചയപ്പെടുത്തുന്ന സുരക്ഷാ സംവിധാനങ്ങള്‍.

ഇത്തരത്തിലുള്ള അപകടങ്ങള്‍ സംഭവിച്ചാല്‍ അത് അറിയുക്കുന്നതിനായി അഞ്ച് ബോഡി ഗാര്‍ഡുകള്‍ കുട്ടികള്‍ക്ക് വേണമെന്നും അവര്‍ ഏറ്റവും വിശ്വസ്തരായിരിക്കണെന്നും നിവിന്‍ പറയുന്നു. എന്തെങ്കിലും സംഭവിച്ചാല്‍ ഉടന്‍ അവര്‍ക്കരുകിലേക്ക് ഓടിയെത്തണെമെന്നും ഒരാളില്‍ നിന്നും മറുപടി കിട്ടിയില്ലെങ്കില്‍ അടുത്ത ആളെ അറിയിക്കണമെന്നും നിവിന്‍ കുട്ടികളെ ഓര്‍മിപ്പിക്കുന്നു.

ഇതിനെല്ലാം ഉപരിയായി എന്തെങ്കിലും സംഭവിച്ചാല്‍ പേടിക്കേണ്ടതില്ലെന്നും എല്ലാവരും അവര്‍ക്കൊപ്പമുണ്ടെന്നും നിവിന്‍ കുട്ടികളോട് പറയുന്നുണ്ട്. പോലീസും ചൈല്‍ഡ് ലൈനും മാതാപിതാക്കളും ഞങ്ങള്‍ എല്ലാവരും ഒപ്പമുണ്ടാകും എന്ന് പറയുന്ന നിവിന്‍ കുട്ടികള്‍ക്കൊപ്പം പാട്ട് പാടിയാണ് ഷോര്‍ട്ട് ഫിലിം അവസാനിക്കുന്നത്.

ഈ ഷോര്‍ട്ട് ഫിലിം ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംവിധായകന്‍ ജൂഡ് ആന്റണിയും കൊച്ചി മേയര്‍ സൗമിനി ജെയിനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത്. തന്നെ അപമാനിച്ചെന്ന് ആരോപിച്ച് മേയര്‍ പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. ചിത്രീകരണത്തിനായി സുഭാഷ് പാര്‍ക്ക് വിട്ടു തരുന്നതുമായി ബന്ധപ്പെട്ടായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

ഷോർട്ട് ഫിലിം കാണാം...

English summary
Jude Antony direct a short film about how to react on child abuse. Nivin Pauly came in the lead role and teach children how to react on such incidents. The short film became a hit in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam