»   » ഷാരൂഖിനൊപ്പം അഭിനയിക്കാന്‍ ജൂഹിയ്ക്ക് മോഹം ബാക്കി

ഷാരൂഖിനൊപ്പം അഭിനയിക്കാന്‍ ജൂഹിയ്ക്ക് മോഹം ബാക്കി

Posted By:
Subscribe to Filmibeat Malayalam

ഒന്നിച്ചഭിനയിച്ച പല നായികമാര്‍ക്കുമൊപ്പം സ്‌ക്രീനില്‍ മികച്ച കെമിസ്ട്രി പങ്കിടുന്ന നായകനാണ് ഷാരൂഖ് ഖാന്‍. ബോളിവുഡിലെ തന്റെ സ്ഥിരം നായികമാരില്‍ പലരുമായി മികച്ച സൗഹൃദങ്ങളും ഷാരൂഖ് സൂക്ഷിയ്ക്കുന്നുണ്ട്. തീര്‍ച്ചയായും ഈ ഗണത്തില്‍പ്പെട്ട നായികനടിയാണ് ജൂഹി. ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സൗന്ദര്യ മത്സരവേദികളില്‍ നിന്നും സിനിമയിലെത്തിയ ജൂഹിയുടേതായി ഒട്ടേറെ മികച്ച ചിത്രങ്ങളുണ്ട്.

പ്രസന്നമായ ഭാവവും ആരെയും അതിശയിപ്പിക്കുന്ന എനര്‍ജി പാക്ഡ് പെര്‍ഫോമെന്‍സുമാണ് ജൂഹിയെ ബോളിവുഡിന്റെ പ്രിയനായികയാക്കി മാറ്റിയിരുന്നത്. ഇപ്പോഴിതാ രണ്ടാവരവില്‍ ഷാരൂഖിനൊപ്പം ഒരു ചിത്രം കൂടി ചെയ്യാന്‍ കഴിഞ്ഞെങ്കിലെന്ന് ആശിയ്ക്കുകയാണ് ജൂഹി.

ഒരു അഭിമുഖത്തിനിടെ ഷാരൂഖുമായുള്ള സൗഹൃദത്തെക്കുറിച്ച് ചോദ്യം വന്നപ്പോഴാണ് ജൂഹി ഇക്കാര്യം പറഞ്ഞത്. എക്കാലത്തും താനും ഷാരൂഖും സുഹൃത്തുക്കളാണെന്നും എന്നാല്‍ ഇപ്പോള്‍ സൗഹൃദം പങ്കുവെയ്ക്കാന്‍ കഴിയാത്തത്രയും തങ്ങള്‍ ഓരോരുത്തരും തിരക്കിലാണെന്നും, പക്ഷേ ബന്ധങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും ജൂഹി പറഞ്ഞു.

ഷാരൂഖിനൊപ്പം ഇനിയും ചിത്രങ്ങള്‍ ചെയ്യുമോയെന്ന ചോദ്യത്തിന്. തീര്‍ച്ചയായും അഭിനയിക്കാന്‍ ആഗ്രമുണ്ടെന്നും ഷാരൂഖിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരെങ്കിലുമുണ്ടാകുമോയെന്നുമാണ് ജൂഹി മറുപടി നല്‍കിയത്. ജൂഹിയും ഷാരൂഖും ഒന്നിച്ചഭിനയിച്ച ചില ചിത്രങ്ങള്‍ ഇതാ.

ഷാരൂഖിനൊപ്പം ഇനിയും അഭിനയിക്കാന്‍ മോഹം: ജൂഹി

1993ല്‍ പുറത്തിറങ്ങിയ ഈ ചിത്രം യശ് ചോപ്ര സംവിധാനം ചെയ്ത ഒരു സൈക്കോളജിക്കല്‍ ത്രില്ലറായിരുന്നു. ജൂഹി അവതരിപ്പിച്ച കഥാപാത്രത്തെ പ്രണയിക്കുന്ന യുവാവായിട്ടാണ് ഷാരൂഖ് ഈ ചിത്രത്തില്‍ അഭിനയിച്ചത്. സണ്ണി ഡിയോളിന്റെ കഥാപാത്രത്തെ പ്രണയിക്കുന്ന ജൂഹിയെ ഭ്രാന്തമായി പ്രണയിക്കുന്ന കഥാപാത്രത്തെ ഷാരൂഖ് മനോഹരമായിട്ടാണ് അവതരിപ്പിച്ചത്. ഷാരൂഖിന്റെ വില്ലന്‍ വേഷങ്ങളിലൊന്നാണിത്.

ഷാരൂഖിനൊപ്പം ഇനിയും അഭിനയിക്കാന്‍ മോഹം: ജൂഹി

ഷാരൂഖും ജൂഹിയും ഒന്നിച്ച മറ്റൊരു ചിത്രമായിരുന്നു ഇത്. റൊമാന്റിക് കോമഡിയായ ഈ ചിത്രം അസി മിര്‍സയാണ് സംവിധാനം ചെയ്തത്. 1997ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ആദിത്യ പഞ്ചോലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ഷാരൂഖിനൊപ്പം ഇനിയും അഭിനയിക്കാന്‍ മോഹം: ജൂഹി

രാജീവ് മെഹ്‌റ സംവിധാനം ചെയ്ത ആക്ഷന്‍ ക്രൈം ചിത്രമായിരുന്നു ഇത്. 1995ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പേരറിയാത്തൊരു കുട്ടിയുടെ ജീവിതകഥയാണ് പറഞ്ഞത്. ഷാരൂഖ് വില്ലന്‍ വേഷത്തില്‍ എത്തിയ മറ്റൊരു ചിത്രമായിരുന്നു ഇത്. നായികയായി ജൂഹിയും അഭിനയിച്ചു.

ഷാരൂഖിനൊപ്പം ഇനിയും അഭിനയിക്കാന്‍ മോഹം: ജൂഹി

1998ല്‍ പുറത്തിറങ്ങിയ ഈ ചിത്രം മഹേഷ് ഭട്ടാണ് സംവിധാനം ചെയ്തത്. ഷാരൂഖ് ഇരട്ടവേഷത്തില്‍ അഭിനയിച്ച ചിത്രത്തില്‍ ജൂഹി ചവ്‌ലയും സോനാലി ബാന്ദ്രയുമായിരുന്നു നായികമാര്‍.

ഷാരൂഖിനൊപ്പം ഇനിയും അഭിനയിക്കാന്‍ മോഹം: ജൂഹി

അസീസ് മിര്‍സ സംവിധാനം ചെയ്ത ഈ ചിത്രം 2000ത്തിലാണ് റിലീസ് ചെയ്തത്. മാധ്യമ യുദ്ധങ്ങള്‍ വിഷയമാക്കിയ ചിത്രത്തില്‍ ജൂഹിയും ഷാരൂഖുമാണ് പ്രധാന വേഷത്തില്‍ എത്തിയത്.

ഷാരൂഖിനൊപ്പം ഇനിയും അഭിനയിക്കാന്‍ മോഹം: ജൂഹി

1992ല്‍ പുറത്തിറങ്ങിയ ഈ കോമഡി ചിത്രവും അസിസ് മിര്‍സയാണ് സംവിധാനം ചെയ്തത്. ഷാരൂഖും ജൂഹിയും അമൃത സിങും നാനാ പാടേക്കറുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. ജൂഹിയുടെ ഇരുപത്തിയഞ്ചാം ജന്മദിനത്തിലായിരുന്നു ചിത്രത്തിന്റെ റിലീസ്.

ഷാരൂഖിനൊപ്പം ഇനിയും അഭിനയിക്കാന്‍ മോഹം: ജൂഹി

വിവേക് ശര്‍മ്മ സംവിധാനം ചെയ്ത ഈ ഹൊറര്‍ ചിത്രത്തില്‍ ഷാരൂഖ് ജൂഹി എന്നിവര്‍ക്കൊപ്പം അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തി. 2008 മെയ് മാസത്തിലാണ് ഈ ചിത്രം റിലീസ് ചെയ്തത്.

ഷാരൂഖിനൊപ്പം ഇനിയും അഭിനയിക്കാന്‍ മോഹം: ജൂഹി

ഷാരൂഖും ജൂഹിയും ഒന്നിച്ച മറ്റൊരു ചിത്രമായിരുന്നു ഇത്. ശശിലാല്‍ കെ നായര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ജാക്കി ഷ്രോഫും പ്രധാന വേഷത്തില്‍ എത്തി. ജുഹി-ഷാരൂഖ് കെമിസ്ട്രിയുടെ ഏറ്റവും മികച്ച ഫോം കണ്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്.

ഷാരൂഖിനൊപ്പം ഇനിയും അഭിനയിക്കാന്‍ മോഹം: ജൂഹി

2005ല്‍ പുറത്തിറങ്ങിയ മനോഹരമായ ഒരു ചിത്രമായിരുന്നു പഹേലി. ജുഹിയും ഷാരൂഖും ഒന്നിച്ച് അഭിനയിച്ചെങ്കിലും നായികാനായന്മാരായിട്ടായിരുന്നില്ല ഇവരുടെ വേഷങ്ങള്‍. ഈ ചിത്രത്തില്‍ റാണി മുഖര്‍ജിയാണ് ഷാരൂഖിന്റെ നായികയായി എത്തിയത്. സുനില്‍ ഷെട്ടിയുടെ ഭാര്യയുടെ വേഷമായിരുന്നു ചിത്രത്തില്‍ ജൂഹിയുടേത്.

ഷാരൂഖിനൊപ്പം ഇനിയും അഭിനയിക്കാന്‍ മോഹം: ജൂഹി

1994ല്‍ പുറത്തിറങ്ങിയ ഈ ചിത്രം കുന്ദന്‍ ഷായാണ് സംവിധാനം ചെയ്തത്. റൊമാന്റിക് കോമഡി വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രവും ഷാരൂഖും ജൂഹിയും ഒന്നിച്ച ചിത്രമായിരുന്നു. സുചിത്ര കൃഷ്ണമൂര്‍ത്തി, നസീറുദ്ദീന്‍ ഷാ, ദീപക് തിജോരി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

English summary
In the past we have seen Bollywood actors Shahrukh khan and Juhi Chawla doing wonderful films together.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam