TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ദിലീപിനെ വെല്ലാന്‍ മൂന്നുതാരങ്ങള്‍
ക്രിസ്മസിന് ഒന്നിച്ചു നിന്നവര്‍ റംസാന് പരസ്പരം പോരടിക്കുന്നു. ക്രിസ്മസിനു തിയറ്ററിലെത്തിയ ഏഴു സുന്ദരരാത്രികളില്‍ ദിലീപ് നായകനും ലാല്‍ജോസ് സംവിധായകനുമായിരുന്നു. ദിലീപ്-ലാല്‍ജോസ് ചിത്രമെന്ന നിലയിലായിരുന്നു സുന്ദരരാത്രികള്‍ തിയറ്ററിലെത്തിയത്. സ്പാനിഷ് മസാലയ്ക്കു ശേഷം രണ്ടുപേരും ഒന്നിക്കുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ തിയറ്ററില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
ക്രിസ്മസിനു ശേഷം വിഷു കഴിഞ്ഞു. ഇപ്പോള്‍ റംസാനെത്തി. റംസാന് തിയറ്ററില്‍ ശ്രദ്ധിക്കപ്പെടാന്‍ പോകുന്ന രണ്ടു ചിത്രം ദിലീപ് നായകനാകുന്ന ജോഷി ചിത്രമായ അവതാരവും ലാല്‍ജോസ് സംവിധാനം ചെയ്യുന്ന വിക്രമാദിത്യനുമാണ്. ദുല്‍ക്കര്‍ സല്‍മാനും ഉണ്ണിമുകുന്ദനും ഒന്നിക്കുന്ന ചിത്രത്തില്‍ നമിത പ്രമോദ് ആണ് നായിക.

ജൂലൈ മൂന്ന് എന്ന എന്ന ചിത്രത്തിനു ശേഷം ദിലീപിനെ നായകനാക്കി ജോഷി ഒരുക്കുന്ന ചിത്രമാണിത്. ലക്ഷ്മീ മേനോന് ആണ് നായിക. 30ന് ആണ് ചിത്രം തിയറ്ററിലെത്തുന്നത്. സിഐഡി മൂസയ്ക്കു ശേഷം ദിലീപ് എല്ലാ വര്‍ഷം ജൂലൈയിലും ഒരു ചിത്രം റിലീസ് ചെയ്യുമായിരുന്നു. ദിലീപിന്റെ ഭാഗ്യമാസമായിരുന്നു ജൂലൈ. സിഐഡി മൂസ, പറക്കും തളിക, പാണ്ടിപ്പട എന്നിങ്ങനെ മിക്ക ചിത്രങ്ങളും ജൂലൈയിലാണ് തിയറ്ററിലെത്തിയത്. എന്നാല്‍ ജൂലൈ മൂന്ന് എന്ന ചിത്രത്തിന്റെ പരാജയത്തോടെ ആ പതിവ് നിര്‍ത്തുകയായിരുന്നു. ഇപ്പോള്‍ വീണ്ടും ജൂലൈയില്‍ ഭാഗ്യം തേടുകയാണ് ദിലീപ്.
തൊട്ടതെല്ലാം ഹിറ്റാക്കുന്ന ലാല്‍ജോസിന് അടിതെറ്റിപ്പോയ ചിത്രമായിരുന്നു ഏഴു സുന്ദരരാത്രികള്‍. അതിനു ശേഷം ഒരുക്കുന്ന ചിത്രമാണ് വിക്രമാദിത്യന്. ഇക്ബാല്‍ കുറ്റിപ്പുറമാണ് കഥയും തിരക്കഥയും. നമിത പ്രമോദ് ആണ് നായിക. ദുല്‍ക്കറും ഉണ്ണി മുകുന്ദനും അനൂപ് മേനോനും ലാല്‍ജോസിനൊപ്പം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിലീപിനെ വെല്ലാന്‍ മൂന്നു താരങ്ങളെയാണ് ലാല്‍ജോസ് കളത്തിലിറക്കുന്നത്. ആരു ജയിക്കുമെന്നത് തിയറ്ററില്‍ വച്ചുതന്നെ കാണാം. 24ന് ഈ ചിത്രം തിയറ്ററിലെത്തും.