»   » അല്‍ഫോന്‍സ് പുത്രന് സിനിമ ചെയ്യാനറിയില്ലാഞ്ഞിട്ടല്ല, പ്രേമത്തിന് എന്തുക്കൊണ്ട് അവാര്‍ഡ് ഇല്ല?

അല്‍ഫോന്‍സ് പുത്രന് സിനിമ ചെയ്യാനറിയില്ലാഞ്ഞിട്ടല്ല, പ്രേമത്തിന് എന്തുക്കൊണ്ട് അവാര്‍ഡ് ഇല്ല?

Posted By:
Subscribe to Filmibeat Malayalam


2015ല്‍ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു അല്‍ഫോന്‍സ് പുത്രന്റെ പ്രേമം. എന്നാല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഒരു അംഗീകാരത്തിനും ചിത്രത്തെ പരിഗണിക്കാതെയിരുന്നത് ഇപ്പോള്‍ ചര്‍ച്ചയാകുന്നു. പക്ഷേ അല്‍ഫോന്‍സ് പുത്രന്റെ പ്രേമത്തെ അവാര്‍ഡില്‍ പരിഗണിക്കാത്തതിന് വ്യക്തമായ കാരണമുണ്ടെന്ന് അവാര്‍ഡ് ജൂറി ചെയര്‍മാനും സംവിധായകനുമായ മോഹന്‍ പറയുന്നു.

പ്രേമം മികച്ച എന്റര്‍ടെയ്‌നര്‍ ആണെന്നതിന് സംശയമില്ല. പ്രേക്ഷകര്‍ സ്വീകരിച്ച ചിത്രം തന്നായാണ് പ്രേമം. എന്നാല്‍ ഒരു അവാര്‍ഡിനെ പരിഗണിക്കേണ്ട ഘടകങ്ങളൊന്നും ചിത്രത്തിനകത്തില്ലെന്ന് ചെയര്‍മാന്‍ മോഹന്‍ പറയുന്നു. ഒരു സിനിമ പെര്‍ഫക്ട് ആകണമെങ്കില്‍ അതില്‍ ഒരുപാട് ഘടകങ്ങള്‍ ചേരണമെന്നുമാണ് ചെയര്‍മാന്‍ മോഹന്‍ പറയുന്നത്.


premam

അല്‍ഫോന്‍സ് പുത്രനെ സംബന്ധിച്ചിടത്തോളം നല്ല ചിത്രങ്ങള്‍ ചെയ്യാന്‍ അറിയുന്ന സംവിധായകനാണ്. ആദ്യ ചിത്രമായ നേരം എന്ന ചിത്രം കണ്ടാല്‍ അത് മനസിലാകും. എന്നാല്‍ അത്തരത്തില്‍ ഒരു പെര്‍ഫെക്ട് മേക്കിങായിരുന്നു പ്രേമം എന്ന പറയാന്‍ പറ്റില്ലെന്നും ചെയര്‍മാന്‍ മോഹന്‍ പറയുന്നു.


പ്രേമത്തില്‍ ഒരു ഉഴപ്പന്‍ സമീപനമായിരുന്നു സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ സ്വീകരിച്ചത്. അതിനാലാണ് ചിത്രത്തെ അവാര്‍ഡിലേക്ക് പരിഗണിക്കാത്തതെന്നും ചെയര്‍മാന്‍ മോഹന്‍ പറയുന്നു.

English summary
Jury Chairman about Alphonse Putharen's Premam.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam