»   » ജയസൂര്യക്ക് പുരസ്‌കാരം കൊടുത്താല്‍ പിന്നെ ദുല്‍ഖറിന് എങ്ങനെ കൊടുക്കും എന്ന് ജൂറി

ജയസൂര്യക്ക് പുരസ്‌കാരം കൊടുത്താല്‍ പിന്നെ ദുല്‍ഖറിന് എങ്ങനെ കൊടുക്കും എന്ന് ജൂറി

Written By:
Subscribe to Filmibeat Malayalam

ഇത്തവണയും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ജയസൂര്യയ്ക്ക് നല്‍കാത്തതില്‍ പല കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. അവസാന നിമിഷമാണ് ദുല്‍ഖര്‍ സല്‍മാന്‍ ജയസൂര്യ ഉള്‍പ്പടെയുള്ളവരെ പിന്തള്ളി മിന്നിലെത്തിയത്. അപ്പോള്‍ ജയസൂര്യ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് അര്‍ഹനായി.

ജയസൂര്യക്ക് പുരസ്‌കാരം കൊടുത്താല്‍ ദുല്‍ഖര്‍ സല്‍മാന് അവാര്‍ഡ് കൊടുക്കാന്‍ പറ്റില്ല എന്നാണ് ഇതിന് ജൂറിയുടെ മറുപടി. മറിച്ചായാലും അങ്ങനെ തന്നെയാണെന്ന് ജൂറി ചെയര്‍മാന്‍ മോഹന്‍ പറയുന്നു. പിന്നെ നോക്കുമ്പോള്‍ തോന്നി ദുല്‍ഖറിന്റെ അഭിനയമല്ലേ കുറച്ചുകൂടെ മുന്നിലെന്ന്. ഒരു ജിപ്‌സിയുടെ കഥ പറയുന്ന ചിത്രത്തില്‍ വളരെ ചടുലമായി അഭിനയിക്കാന്‍ ദുല്‍ഖറിന് സാധിച്ചു എന്നാണ് ജൂറിയുടെ വിലയിരുത്തല്‍

ജയസൂര്യയെക്കാള്‍ മികച്ചു നിന്ന അഭിനയം ദുല്‍ഖറിന്റേത് തന്നെയാണെന്നും മലയാളത്തില്‍ ഒരു വ്യത്യസ്ത ചിത്രമാണ് ചാര്‍ലി എന്നും മോഹന്‍ പറയുന്നു. അസാധാരണ അഭിനയം തന്നെയാണ് ജയസൂര്യ കാഴ്ചവച്ചത് എന്ന് സമ്മതിയ്ക്കുന്നു. പക്ഷെ ആരെങ്കിലും ചോദ്യം ചെയ്യും എന്ന് കരുതി അവാര്‍ഡ് നിര്‍ണയിക്കാന്‍ കഴിയില്ല. അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടാതെ പോകരുത്. അത്രയേയുള്ളൂ- മോഹന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജയസൂര്യയില്‍ പ്രേക്ഷകര്‍ കണ്ട വ്യത്യസ്ത അഭിനയം നോക്കാം. കഥാപാത്രങ്ങളിലൂടെ...

ജയസൂര്യക്ക് പുരസ്‌കാരം കൊടുത്താല്‍ പിന്നെ ദുല്‍ഖറിന് എങ്ങനെ കൊടുക്കും എന്ന് ജൂറി

വിവാഹം ജീവിതം സൗഹൃദം എന്നിവയൊക്കെ കുറിച്ച് പറയുന്ന ലുക്കാ ചുപ്പി എന്ന ചിത്രത്തില്‍ രഘുറാം എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചത്. ബാഷ് മുഹമ്മദ് ചിത്രത്തെ സമീപിച്ച രീതികൊണ്ടും അവരണ മികവുകൊണ്ടും ഒരുപടി മുന്നിലാണ് ലുക്കു ചുപ്പി എന്ന് പറയാതെ വയ്യ. പിന്നിട്ട വഴികളില്‍ എവിടെയെങ്കിലും നമുക്ക് നമ്മളെ കണ്ടെത്താന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ ചിത്രത്തിലൂണ്ട്. വേറിട്ടൊരു അഭിനയമാണ് ജയസൂര്യ കാഴ്ച വച്ചതും

ജയസൂര്യക്ക് പുരസ്‌കാരം കൊടുത്താല്‍ പിന്നെ ദുല്‍ഖറിന് എങ്ങനെ കൊടുക്കും എന്ന് ജൂറി

നാട്ടിന്‍ പുറത്തുകാരന്റെ വേഷം ജയസൂര്യയോളം തന്മയത്വത്തോടെ അവതരിപ്പിയ്ക്കാന്‍ ഇപ്പോഴുള്ള എത്രനടന്മാര്‍ക്ക് കഴിയും എന്ന് ഒന്ന് ആലോചിയ്ക്കുക. ജിലീബിയ്ക്ക് അത്രയേറെ ജനശ്രദ്ധ ലഭിച്ചില്ലെങ്കിലും മണ്ണിന്റെ മണമുള്ള നല്ലൊരു കുടുംബ ചിത്രമാണ്. ശ്രീകുട്ടന്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിച്ചത്.

ജയസൂര്യക്ക് പുരസ്‌കാരം കൊടുത്താല്‍ പിന്നെ ദുല്‍ഖറിന് എങ്ങനെ കൊടുക്കും എന്ന് ജൂറി

ചട്ടനായും പൊട്ടനായും കഥാപാത്രങ്ങള്‍ അത്തരത്തിലുള്ള ഏത് വെല്ലുവിളി ഉണ്ടെങ്കിലും ജയസൂര്യ ഏറ്റെടുക്കും. ബ്യൂട്ടിഫുളിലെ സ്റ്റീഫന്‍ അതിന് എത്രയോ വലിയ ഉദാഹരണമാണ്. നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണിയില്‍ അക്ബര്‍ എന്ന മുടന്തനെയാണ് ജയസൂര്യ അവതരിപ്പിച്ചത്. ഒരു സിനിമ മുഴുവന്‍ വളഞ്ഞുകുത്തി നില്‍ക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ജൂറി ഒന്ന് വിലയിരുത്തിയാല്‍ കൊള്ളാം

ജയസൂര്യക്ക് പുരസ്‌കാരം കൊടുത്താല്‍ പിന്നെ ദുല്‍ഖറിന് എങ്ങനെ കൊടുക്കും എന്ന് ജൂറി

ശരീരം കൊണ്ടുള്ള എല്ലാ സമര്‍പ്പണവും ജയസൂര്യ മുന്‍ ചിത്രങ്ങളിലെല്ലാം നല്‍കി കഴിഞ്ഞു. അപ്പോത്തിക്കരിയും, ബ്യൂട്ടിഫുളും അമര്‍ അക്ബര്‍ അന്തോണിയുമൊക്കെ ഉദാഹരണം. പക്ഷെ മനസ്സും ശരീരവും ഒരു സിനിമയ്ക്ക് വേണ്ടി സമര്‍പ്പിച്ച് പൂര്‍ണമായും ആ കഥാപാത്രമായി ജീവിയ്ക്കുകയായിരുന്നു സു സു സുധി വാത്മീകത്തില്‍ ജയസൂര്യ. സുധി വിക്കി വിക്കി ഒരു വാക്ക് പറയാന്‍ ശ്രമിയ്ക്കുമ്പോള്‍ പ്രേക്ഷകന്റെ തൊണ്ടയിലും ഒരു വലിവ് അനുഭവപ്പെട്ടിരുന്നു എന്നതാണ് സത്യം.

English summary
Jury clarifying that why did push back Jayasurya
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam