»   » 37 ല്‍ 28 പേരും ആദ്യമായി പുരസ്‌കാരം സ്വന്തമാക്കുന്നവര്‍, സംസ്ഥാന അവാര്‍ഡിലെ വലിയ പ്രത്യേകത!

37 ല്‍ 28 പേരും ആദ്യമായി പുരസ്‌കാരം സ്വന്തമാക്കുന്നവര്‍, സംസ്ഥാന അവാര്‍ഡിലെ വലിയ പ്രത്യേകത!

Written By:
Subscribe to Filmibeat Malayalam

ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളായിരുന്നു പോയ വര്‍ഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.സിനിമയിലെ വിവിധ മേഖലകളില്‍ മികവ് പ്രകടിപ്പിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പുരസ്കാരം ആര്‍ക്കൊക്കെ ലഭിക്കുമെന്നറിയാനായി കാത്തിരിക്കുകയായിരുന്നു സിനിമാലോകവും ആരാധകരും. തങ്ങളുടെ കഴിവിനെ സര്‍ക്കാര്‍ ആദരിക്കുമെന്ന പ്രതീക്ഷയുമായാണ് ഒാരോരുത്തരും കാത്തിരുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി പരിചയസമ്പന്നര്‍ക്ക്‌
മാത്രമല്ല ഇത്തവണ പുരസ്കാരം ലഭിച്ചത്.

അവസാന നിമിഷം വരെ പോരാടാന്‍ ഫഹദുണ്ടായിരുന്നു, ഇന്ദ്രന്‍സിന് മുന്നില്‍ കാലിടറിയ ഫഹദിന് ജസ്റ്റ് മിസ്സഡ്

അപ്രതീക്ഷിത ട്വിസ്റ്റിലൂടെ അവാര്‍ഡ് മാറി മറിഞ്ഞു, മികച്ച നടനായി ഇന്ദ്രന്‍സ്, നടിയായി പാര്‍വതി!

സിനിമയുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന 37 പേര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്. ഇവയില്‍ 28 പേരും പുതിയവരാണെന്നുള്ളതാണ് പ്രധാന സവിശേഷത. കരിയറില്‍ ആദ്യമായി പുരസ്‌കാരം ലഭിച്ചവരുടെ ലിസ്റ്റിലെ പുതുമുഖങ്ങള്‍ മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടാവുമെന്ന് തെളിയിക്കാന്‍ ഇതില്‍പ്പരം തെളിവുകള്‍ ആവശ്യമില്ലല്ലോയെന്നാണ് പ്രേക്ഷകരുടെ വാദം.

Parvathy

110 ചിത്രങ്ങളില്‍ നിന്നാണ് അന്തിമഘട്ടത്തിലേക്കായി 23 ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. സിനിമയിലെ നിലവാരത്തകര്‍ച്ച ഇത്തവണയും ബാധിച്ചിട്ടുണ്ടെന്ന് ജൂറി അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുതുമുഖ സംവിധായകരുടേതായി 58 ചിത്രങ്ങളാണ് ഇത്തവണ പുരസ്‌കാരത്തിനായി പരിഗണിച്ചത്.സിനിമയെന്ന മാധ്യമത്തിന്‍രെ ഗൗരവം പരിഗണിക്കാത്ത തരത്തിലുള്ള ചിത്രങ്ങളും ഇത്തവണ ജൂറിക്ക് മുന്നിലെത്തിയിരുന്നു. എന്നാല്‍ പുതുമുഖ നേട്ടത്തിന്‍റെ കാര്യത്തില്‍ ജൂറി അംഗങ്ങളും സംതൃപ്തരാണ്.

English summary
Jury's valauation about Films

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam