»   » ഇനി നല്ല മനുഷ്യനായി ജീവിക്കാന്‍ തീരുമാനിച്ചു, ചെയ്ത തെറ്റുകളില്‍ കുറ്റബോധമുണ്ട് ;ജസ്റ്റിന്‍ ബീബർ

ഇനി നല്ല മനുഷ്യനായി ജീവിക്കാന്‍ തീരുമാനിച്ചു, ചെയ്ത തെറ്റുകളില്‍ കുറ്റബോധമുണ്ട് ;ജസ്റ്റിന്‍ ബീബർ

Posted By:
Subscribe to Filmibeat Malayalam

ഈ വാക്കുകള്‍ ബീബര്‍ മനസ്സില്‍ തൊട്ടു പറഞ്ഞതാണ്, ചെറുപ്രായത്തില്‍ വന്നുചേര്‍ന്ന അമിത പ്രശസ്തിയില്‍ ചെയ്യാന്‍ പാടില്ലാത്ത് പല തെറ്റുകളും ബീബര്‍ ചെയ്തു. ലോകപ്രശസ്ത പോപ് ഗായകന്‍ എന്ന പദവിയില്‍ നിന്നും കുത്തനെ താഴെ വീണപ്പോള്‍ ബീബറിനത് താങ്ങാന്‍ കഴിയുന്നതിലും അപ്പുറത്തായിരുന്നു.

2008 ലാണ് ബീബര്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. തുടക്കക്കാരന്‍ എന്ന പ്രശ്‌നം ബീബര്‍ ഒരിക്കലും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. വെച്ചടി വെച്ചടി കയ്യറ്റം മാത്രമായിരുന്നു. സെലീന ഗോമസുമായുള്ള പ്രണയമായിരുന്നു ബീബറിന്റെ മധുരമുള്ള ഓര്‍മ്മകളില്‍ ഒന്ന്.

justin

തകര്‍ച്ചകള്‍ എല്ലാം പെട്ടന്നായിരുന്നു. ആദ്യം പ്രണയ തകര്‍ച്ചയില്‍ തുടങ്ങി. വിവാഹിതരെപ്പോലെയാണ് ഇരുവരും കഴിഞ്ഞിരുന്നത്. പക്ഷെ ചെറുപ്രായത്തില്‍ കുടുംബ ജീവിതം നയിക്കാന്‍ ബുദ്ധിമുട്ടായപ്പോഴാണ് കഴിഞ്ഞ വര്‍ഷം പൂര്‍ണ്ണമായും പിരിഞ്ഞത്. അതിനു ശേഷം ബീബര്‍ ഉണ്ടാക്കാത പ്രശ്‌നങ്ങളില്ല. അലക്ഷ്യമായ ഡ്രൈവിങ്ങിനു പോലീസ് കേസ്, അടിപിടി, മദ്യപാനം, മയക്കുമരുന്ന് അങ്ങനെ ബീബറിനെ കൊണ്ട് നാട്ടില്‍ ശല്യമായി.

താരത്തെ നാടു കടത്തണം എന്നതില്‍ വരെ എത്തി കാര്യങ്ങള്‍. കരിയറിലും തിരിച്ചടികള്‍ വന്നു തുടങ്ങി, ഇറങ്ങിയ ആല്‍ബങ്ങളെല്ലാം പരാജയപ്പെട്ടു. പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്നു മനസ്സിലായപ്പോഴാണ് തിരിച്ചു വരവ് വേണം എന്ന് തോന്നിയത്. ചെയ്ത തെറ്റുകള്‍ക്ക മാപ്പ് ചോദിച്ച് പഴയ ബീബറിലേക്ക് തിരിച്ചു വരുകയാണ്. പുതിയ ഗാനം 'വാട്ട് ഡു യു മീന്‍' റിലീസിങ്ങോടെ താന്നൊരു പുതിയ മനുഷ്യമായെന്ന് ബീബര്‍ പറഞ്ഞു.

English summary
Justin Bieber feel guilty and he try to be a good person

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam