»   » ചെത്തിയെടുക്കണം അവന്റെയൊക്കെ **** ; ആക്രമിക്കപ്പെട്ട നടിയെ കണ്ടശേഷം ജ്യോതി കൃഷ്ണ പറഞ്ഞത്

ചെത്തിയെടുക്കണം അവന്റെയൊക്കെ **** ; ആക്രമിക്കപ്പെട്ട നടിയെ കണ്ടശേഷം ജ്യോതി കൃഷ്ണ പറഞ്ഞത്

By: Rohini
Subscribe to Filmibeat Malayalam

സിനിമയിലെ ഒരു പ്രമുഖ നടിയെ രാത്രി മൂന്നഗം സംഗം ആക്രമിച്ച സംഭവത്തില്‍ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലെ പ്രമുഖ താരങ്ങള്‍ പ്രതികരിച്ചു കഴിഞ്ഞു. സംഭവത്തിന്റെ ഞെട്ടലില്‍ പലരും തുടക്കത്തില്‍ തന്നെ ഫേസ്ബുക്കില്‍ എത്തിയിരുന്നു.

മമ്മൂട്ടി അത് പറഞ്ഞത് കേട്ട് ജ്യോതി കൃഷ്ണ ശരിയ്ക്കും ഞെട്ടി!!

ഇപ്പോഴിതാ നടി ജ്യോതി കൃഷ്ണ ആക്രമിക്കപ്പെട്ട നടിയെ നേരിട്ടു കണ്ടതിന് ശേഷം വീണ്ടും വിഷയത്തോട് പ്രതികരിയ്ക്കുന്നു. ശക്തമായ ഭാഷയിലാണ് നടിയുടെ പ്രതികരണം, നേരത്തെ പെരുമ്പാവൂരില്‍ ജിഷ ആക്രമിക്കപ്പെട്ട്, കൊല്ലപ്പെട്ടപ്പോഴും ജ്യോതി പ്രതികരിച്ചിരുന്നു. ജ്യോതി കൃഷ്ണയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

അമ്മയ്ക്ക് ബിഗ് സല്യൂട്ട്

ഉച്ചയ്ക്ക് നടിയുടെ വീട്ടില്‍ പോയിരുന്നു. അമ്മയെ ആണ് കണ്ടത്. ആദ്യം ആ അമ്മയ്ക് ഒരു ബിഗ് സല്യൂട്ട്... തളരാതെ ചങ്കുറപ്പോടെ ആ അമ്മ നില്‍ക്കുന്നത് കണ്ടപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി... എന്ന് പറഞ്ഞുകൊണ്ടാണ് ജ്യോതി കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിയ്ക്കുന്നത്.

ചെത്തിയെടുക്കണം അവന്റെയൊക്കെ....

സോഷ്യല്‍ മീഡിയ വഴി പ്രതികരിച്ചിട്ട് ഒരു പുല്ലും ഇവിടെ നടക്കാന്‍ പോകുന്നില്ല... ഇവിടുത്തെ നിയമവും മാറാന്‍ പോകുന്നില്ല... ഇവനെയൊക്കെ പിടിച്ചു അകത്തിട്ടാലും പുല്ലുപോലെ ഇറക്കാന്‍ വരുമല്ലോ കറുത്ത കോട്ട് ഇട്ട അണ്ണന്മാര്‍... മുന്നനുഭവങ്ങള്‍ അതാണല്ലോ... പിന്നെ എന്താണ് മാറേണ്ടത്... നമ്മള്‍... നമ്മുടെ പ്രതികരണ രീതി... ചെത്തിയെടുക്കണം അവന്റെയൊക്കെ...

നീ നിന്നെ സംരക്ഷിക്കണം

ഇത് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന് ഇനി പറയുന്നത് പുച്ഛമാണ്... സൗമ്യയും ജിഷയും ഇനിയും ആവര്‍ത്തിക്കും എന്ന് നമുക്ക് അറിയാം... അതിനെ തടയാന്‍ ഒരാളും ഇല്ല ഇവിടെ... സ്ത്രീകളെ, നിങ്ങള്‍ ഈ നാട്ടില്‍ സുരക്ഷിതയല്ല... നിന്നെ നീ തന്നെ സംരക്ഷിക്കണം...

കമന്റടിയ്ക്കുന്നവരോട്

അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉണ്ടാകുമല്ലോ...അതുപോലെ ഉള്ള കുറെ നാറികളുടെ കമന്റ് കണ്ടു...അവന്റെയൊക്കെ വീട്ടില്‍ നടക്കുമ്പോളും ഇത് തന്നെ പറയുമോ ആവോ... എജ്വക്കേറ്റഡ് ജനത...! പിന്നെ ഇത് പ്രശസ്തയായ ഒരാള്‍ക്ക് വന്നപ്പോള്‍ പ്രതികരിച്ചു എന്നും പറഞ്ഞു കാണുന്നു... ഇതിനു മുന്‍പും പ്രതികരിച്ചിരുന്നു...അപ്പോള്‍ അത് ആരും ശ്രദ്ധിച്ചില്ല...ഇപ്പോള്‍ പറയാന്‍ കാരണം ഉണ്ടാക്കി വരുന്നു...

സിനിമാ നടി എന്തും ചെയ്യുന്നവളല്ല

സിനിമാ നടി എന്നുവച്ചാല്‍ കാശ് കിട്ടാന്‍ വേണ്ടി എന്തും ചെയ്യുന്നവള്‍ എന്നൊരു ധാരണ നമ്മുടെ എജ്വക്കേറ്റഡ് സമൂഹത്തില്‍ ഉണ്ട്....അത് ശുദ്ധമായ വിഡ്ഡിത്തം ആണ്...സ്വന്തം കണ്ണില്‍ കാണുന്നത് വിശ്വസിക്കു...ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാല്‍ ഇവിടെ സ്ത്രീ മോശം...എങ്കില്‍ പാശ്ചാത്യ രാജ്യങ്ങളിലെ സ്ത്രീകള്‍ മുഴുവന്‍ മോശമാകണമല്ലോ... പാശ്ചാത്യരുടെ ബാക്കി എല്ലാം അനുകരിക്കാം ...ഇതൊന്നും, പ്രത്യേകിച്ച് സ്ത്രീക്കു പാടില്ല... സൗമ്യയും ജിഷയും ഒക്കെ ബിക്കിനി ഇട്ടു നടന്നിട്ടാണല്ലോ അവര്‍ക്കു ഈ ഗതി വന്നത്...ഒരു സ്ത്രീയുടെ വസ്ത്രധാരണം നോക്കിയല്ല അളക്കേണ്ടത്...ഞാന്‍ പറഞ്ഞതില്‍ എതിര്‍പ്പുള്ളവര്‍ ഉണ്ടാകാം പ്രതികരിക്കാം...ഒരു കുഴപ്പോം ഇല്ല...

നീ ഞങ്ങളുടെ വായാടിക്കുട്ടി

നീ എന്താണെന്നു നിന്നെ അറിയുന്നവര്‍ക്കറിയാം... ബാക്കി പറയുന്നവര്‍ ഒക്കെ പറയട്ടെ... അവരുടെ അസുഖം എന്താണെന്നു കാണുന്നവര്‍ക്കും അറിയാം... നീ കാണിച്ച ധൈര്യം അഭിമാനം ഉണ്ടാക്കുന്നു... നീ ഞങ്ങളുടെ പഴയ ആ വായാടിക്കുട്ടി തന്നെ- ജ്യോതി കൃഷ്ണ എഴുതി

English summary
Jyothi Krishna's reaction after met attacked actress
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam