»   » കണ്ടപ്പോള്‍ മൈന്റ് ചെയ്തില്ല, ആരാണെന്ന് അറിഞ്ഞപ്പോള്‍ ജ്യോതിക ഓടിവന്ന് മാപ്പ് പറഞ്ഞു എന്ന് മേനക

കണ്ടപ്പോള്‍ മൈന്റ് ചെയ്തില്ല, ആരാണെന്ന് അറിഞ്ഞപ്പോള്‍ ജ്യോതിക ഓടിവന്ന് മാപ്പ് പറഞ്ഞു എന്ന് മേനക

By: Rohini
Subscribe to Filmibeat Malayalam

എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം അഭിനയിച്ച നായികയാണ് മേനക. എന്നാല്‍ ഇന്നുള്ള പല നായികമാര്‍ക്കും അന്നത്തെ മേനകയുടെ താരപദവി എത്രത്തോളമാണെന്ന് അറിയില്ല.

മലയാളി താരങ്ങള്‍ക്ക് തമിഴില്‍ നേരിടേണ്ടി വന്ന അപമാനം, അത് അവസാനിപ്പിച്ചത് മമ്മൂട്ടിയാണെന്ന് മേനക

നിര്‍മാതാവ് സുരേഷ് കുമാറിന്റെ ഭാര്യയായ മേനക എന്ന് നിര്‍മാണ രംഗത്തും സജീവമാണ്. ഇപ്പോഴത്തെ താരങ്ങള്‍ക്ക് നിര്‍മാതാക്കളുടെ അടുത്ത് യാതൊരു മര്യാദയും ഇല്ല എന്ന് പറയുന്ന മേനക, തമിഴ് നടി ജ്യോതികയില്‍ നിന്ന് തനിക്കുണ്ടായ ഒരു അനുഭവത്തെ കുറിച്ച് പറയുന്നു.

നിര്‍മാതാക്കളെ അറിയില്ല

പണ്ടൊക്കെ താരങ്ങള്‍ക്ക് നിര്‍മാതാക്കളോട് വലിയ ബഹുമാനമായിരുന്നു. എന്നാല്‍ ഇന്ന് അഭിനയിക്കുന്ന സിനിമ ആരാണ് നിര്‍മിയ്ക്കുന്നത് എന്ന് പോലും പല താരങ്ങള്‍ക്കും അറിയില്ല. ആ അനുഭവം തനിക്കുണ്ടായിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട് മേനക തന്റെ അനുഭവം പങ്കുവച്ചു.

സീതാകല്യാണം എന്ന ചിത്രം

ജയറാമും ജ്യോതികയും ഗീതു മോഹന്‍ദാസുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച മലയാള സിനിമയാണ് സീതാ കല്യാണം. സുകുമാരിയും ആച്ചി മനോരമയുമൊക്കെ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സുരേഷ് കുമാറും മേനകയുമാണ് സിനിമ നിര്‍മിച്ചത്..

മേനക ലൊക്കേഷനില്‍ വന്നപ്പോള്‍

പൊതുവെ നിര്‍മിയ്ക്കുന്ന സിനിമകളുടെ ലൊക്കേഷനില്‍ മേനക പോകാറില്ല. വല്ലപ്പോഴും ഒന്ന് വന്നാലായി. എന്നാല്‍ അന്ന് സുകുമാരിയും ആച്ചി മനോരമയും ഉണ്ട് എന്നറിഞ്ഞിട്ടാണ് സുരേഷിനൊപ്പം മേനകയും വന്നത്. അവിടെ ഗീതു മോഹന്‍ദാസും ജ്യോതികയും ഇരുന്ന് സംസാരിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. മേനകയെയും സുരേഷിനെയും കണ്ടപ്പോള്‍ ഗീതു 'ഹായ് ചേച്ചി, ഹായ് സുരേഷേട്ടാ' എന്ന് പറഞ്ഞത്രെ. ജ്യോതിക ഇരുന്നിടത്ത് നിന്ന് അനങ്ങിയില്ല. മേനക അകത്തേക്ക് പോയി.. സുകുമാരിയോടും മനോരമയോടും സംസാരിച്ചിരുന്നു.

മര്യാദയില്ലാത്ത പെരുമാറ്റം

അകത്തിരുന്ന് സംസാരിക്കുമ്പോള്‍ ജ്യോതിക അങ്ങോട്ട് വന്നിരുന്നു. പക്ഷെ അപ്പോഴും എന്നെ നോക്കിയതോ മൈന്റ് ചെയ്തതോ ഇല്ല. അന്നാദ്യമായിട്ടാണ് ഞാന്‍ ജ്യോതികയെ കാണുന്നത്. ജ്യോതികയ്ക്കും എന്നെ അറിയില്ല. അകത്ത് സംസാരിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ പുറത്തേക്ക് വന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളായ എനിക്കും സുരേഷേട്ടനും ഇരിക്കാനൊരു കസേര പോലും ആരും തന്നിരുന്നില്ല. ഒടുവില്‍ പറഞ്ഞപ്പോള്‍ പ്രൊഡക്ഷന്‍ ബോയ് സോറി പറഞ്ഞ് കസേര എടുത്തിട്ടു.

ജ്യോതിക മാപ്പ് പറഞ്ഞു

കുറച്ച് കഴിഞ്ഞപ്പോള്‍ ജ്യോതിക ഓടി വന്ന് എന്നോട് ക്ഷമ പറഞ്ഞു. 'സോറി മാഡം.. എനിക്ക് നിങ്ങള്‍ ആരാണെന്ന് മനസ്സിലായില്ലായിരുന്നു. സുകുമാരി ആന്റിയാണ് ചേച്ചിയെ കുറിച്ച് അകത്ത് നിന്ന് പറഞ്ഞത്. എന്നോട് ക്ഷമിക്കണം' എന്നൊക്കെ പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് സുകുമാരിചേച്ചിയോടുള്ള ബഹുമാനം കൂടി എന്നാണ് മേനക പറയുന്നത്.

English summary
Jyothika apologised to me : Menaka
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam